Array
ജന്മസംഖ്യ 7
കേതു ഗ്രഹത്തിന്റെ ആധിപത്യമുളള സംഖ്യയാണ് ഏഴ്. 7,16, 25 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം ഏഴ് ജന്മ സംഖ്യയുളളവരാണ്.
ഇവര്‍ മന്ത്ര തന്ത്രങ്ങളില്‍ വിശ്വാസവും താല്‍പര്യവുമുളളവരായിരിക്കും. വിശ്വസ്‌തരും ശുദ്ധാത്മാക്കളുമായിരിക്കും. ലളിത വേഷം ധരിക്കുന്നവരായിരിക്കും.
വശ്യത ഉണ്ടായിരിക്കും. ഏതു കാര്യത്തിലും ഇവര്‍ക്ക് സ്വന്തമായി അഭിപ്രായമുണ്ടായിരിക്കും. എല്ലാവരും അതിനോട് യോജിച്ചു എന്നുവരികയില്ല. ഇവര്‍ ക്ഷിപ്രകോപികളായതുകൊണ്ട് ഇവര്‍ക്ക് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കുറവായിരിക്കും.
ഇവര്‍ കലാകാരന്‍മാരായിരിക്കും. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ തീവ്രവാദികളായിത്തീരാനിടയുണ്ട്. ഇവര്‍ മിക്കപ്പോഴം കവികളും എഴുത്തുകാരും ചിത്രകാരന്‍മാരുമായിത്തീരാനിടയുണ്ട്.
ഏഴ് ജന്മസംഖ്യയായുളളവര്‍ സമ്പത്തിന്റെ കാര്യത്തില്‍ ഭാഗ്യദോഷം അനുഭവിക്കുന്നവരായിരിക്കും. ജീവിതത്തില്‍ പല വിധ വിപത്തുകളും ഇവര്‍ക്ക് സംഭവിക്കും.
ഭാഗ്യവാരങ്ങള്‍: ഞായര്‍, തിങ്കള്‍
ഭാഗ്യദിനങ്ങള്‍:
7, 16, 25 തിയ്യതികളില്‍ അത്യുത്തമം.
2, 11, 20, 29 എന്നീ തിയ്യതികളില്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയിക്കും.
1, 10,19, 28 എന്നീ തിയ്യതികളും അനുകൂലമായിരിക്കും.
ഭാഗ്യനിറങ്ങള്‍: പച്ച, മഞ്ഞ, വെളള
ഭാഗ്യരത്‌നങ്ങള്‍: ഗോമേദകം, വൈഢൂര്യം
O,Z എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരിക്കുന്നത് ഉത്തമമാണ്.












Click it and Unblock the Notifications