നിങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ഇത്രയും കാര്യങ്ങളായിരിക്കും!!

ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ദൈവത്തെ ആരാധിച്ചാലും ചില വിശ്വാസങ്ങളും ശാസ്ത്രങ്ങളും പൂര്‍ണമായും തള്ളികളയാന്‍ മനുഷ്യന് സാധിക്കില്ല. ദാമ്പത്യ ബന്ധത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് രാശിഫലങ്ങളാണോ എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇത്തരം രാശിഫലങ്ങള്‍ പലപ്പോഴും സത്യമായി ഫലിക്കുമ്പോഴായിരിക്കും വിശ്വാസം ഉടലെടുക്കുന്നത്.

അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും മാത്രമല്ല, ചില കാര്യങ്ങള്‍ അറിവിന്റെ വെളിച്ചത്തില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ തയ്യാറാകണം. സന്തോഷകരമായ ദാമ്പത്യ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. ദാമ്പത്യത്തിന്റെ ആയുസ് നിര്‍ണയിക്കാന്‍ പലപ്പോളും ഈ രാശിഫലങ്ങള്‍ക്ക് സാധിക്കാറുണ്ട്. തുടര്‍ന്നു വായിക്കൂ...

ഏരീസ്

ഏരീസ്

ഏരീസ് (പുരുഷന്‍)
മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 19 വരെയുള്ള ദിവസങ്ങളില്‍ ജനിച്ചവരാണ് ഏരീസില്‍ ഉള്‍പ്പെടുന്നത്. ഏരിസില്‍ പിറന്നവര്‍ ഇതേ രാശിയിലുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് ഉത്തമം. സ്‌കോര്‍പിയോ രാശിയിലുള്ളവരെയും വിവാഹം കഴിക്കാം. ലിയോ രാശിക്കാരെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തില്‍ അവസാനിക്കും.

ഏരീസ്(സ്ത്രീ)
ഇവര്‍ക്ക് ഏരീസ്, ലിയോ, സാജിറ്റേറിയന്‍സ് എന്നീ രാശിയില്‍പ്പെട്ടവരെ പങ്കാളികളായി തിരഞ്ഞെടുക്കാം. വിര്‍ഗോ, ലിബ്രാ എന്നിവരെ വിവാഹം കഴിക്കാത്തതാണ് നല്ലത്.

ടോറസ്

ടോറസ്

ടോറസ് (പുരുഷന്‍)
ഏപ്രില്‍ 19 മുതല്‍ മെയ് 20 വരെയുള്ളവരാണ് ടോറസ് രാശിയില്‍പ്പെട്ടവര്‍. ടോറസ്, ലിബ്ര, ജെമിനി, ലിയോ എന്നിവരെ വിവാഹം ചെയ്യാം. വിവാഹമോചനത്തിന്റെ പ്രശ്‌നങ്ങള്‍ ഇവരില്‍ കാണുന്നില്ല.

ടോറസ് (സ്ത്രീ)
ടോറസ്, അക്വോറിയസ് എന്നിവരെ വിവാഹം കഴിക്കാം. സ്‌കോപിയോ രാശിക്കാരില്‍ നിന്നും അകന്ന് കഴിയേണ്ടി വരും.

ജെമിനി

ജെമിനി

ജെമിനി (പുരുഷന്‍)
മെയ് 20 മുതല്‍ ജൂണ്‍ 20 വരെയുള്ളവരാണ് ജെമിനി രാശിയില്‍പ്പെട്ടവര്‍. ജെമിനി രാശിയില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് ഉത്തമം. ഉത്തമ പങ്കാളിയെ ലഭിക്കാന്‍ ഭാഗ്യമുള്ളവരാണിവര്‍. കാപ്രികോണ്‍ വിഭാഗത്തില്‍പ്പെട്ടവരുമായി ബന്ധം പിരിയും.

ജെമിനി (സ്ത്രീ)
ജെമിനി, ടോറസ്, സ്‌കോര്‍പിയോ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം. സ്‌കോര്‍പിയോ, സാജിറ്റേറിയസ്, അക്വേറിയസ് എന്നിവരുമായി ചേര്‍ന്നു പോകില്ല.

കാന്‍സര്‍

കാന്‍സര്‍

കാന്‍സര്‍(പുരുഷന്‍)
ജൂണ്‍ 20 മുതല്‍ ജൂലൈ 22 വരെയുള്ളവരാണ് കാന്‍സര്‍ രാശിക്കാര്‍. വിവാഹ ബന്ധം പിരിയാന്‍ സാധ്യത കൂടുതലുള്ളവരാണ് കാന്‍സര്‍. ഏരീസ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം.

കാന്‍സര്‍( സ്ത്രീ)
അക്വേറിയസ്, ടോറസ്, കാന്‍സര്‍ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കരുത്.

ലിയോ

ലിയോ

ലിയോ (പുരുഷന്‍)
ജൂലൈ 22 മുതല്‍ ആഗസ്റ്റ് 22 വരെയുള്ളവരാണ് ലിയോ വിഭാഗത്തില്‍പ്പെട്ടവര്‍. ഏരീസ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് ഉത്തമം. ലിബ്രാ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കരുത്.

ലിയോ (സ്ത്രീ)
ടോറസ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതാണ് ഉത്തമം.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ (പുരുഷന്‍)
ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ളവരാണ് വിര്‍ഗോ രാശിയില്‍പ്പെട്ടവര്‍. വിര്‍ഗോ, ഏരീസ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതാണ് നല്ലത്.

വിര്‍ഗോ (സ്ത്രീ)
വിര്‍ഗോ, പീസസ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം. വിവാഹമോചനം ഇവര്‍ക്ക് കാണുന്നില്ല.

ലിബ്രാ

ലിബ്രാ

ലിബ്രാ (പുരുഷന്‍)
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 23 വരെയുള്ളവരാണ് ലിബ്രാ രാശിയില്‍പ്പെട്ടവര്‍. വിവാഹ ബന്ധം അധിക കാലം വാഴുന്നതായി ഇവര്‍ക്ക് കാണുന്നില്ല.

ലിബ്രാ (സ്ത്രീ)
ടോറസ്, ലിബ്രാ, ലിയോ എന്നിവരെ വിവാഹം കഴിക്കാം.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ (പുരുഷന്‍)
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 21 വരെയുള്ളവരാണ് സ്‌കോര്‍പിയോ വിഭാഗത്തില്‍പ്പെട്ടവര്‍. പീസസ് വിഭാഗത്തില്‍പ്പെട്ടവരെയാണ് വിവാബം കഴിക്കാന്‍ ഉത്തമം.

സ്‌കോര്‍പിയോ( സ്ത്രീ)
പീസസ്, ഏരീസ്, അക്വേറിസ് എന്നിവരെയാണ് വിവാഹം കഴിക്കാന്‍ ഉത്തമം.

സാജിറ്റേറിയന്‍സ്

സാജിറ്റേറിയന്‍സ്

സാജിറ്റേറിയന്‍സ്( പുരുഷന്‍)
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 21 വരെയുള്ളവരാണ് സാജിറ്റേറിയന്‍സ്. ഏരീസ്, സാജിറ്റേറിയന്‍സ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം.

സാജിറ്റേറിയന്‍സ്(സ്ത്രീ)
സാജിറ്റേറിയന്‍സ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍( പുരുഷന്‍)
ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെയുള്ളവരാണ് കാപ്രിക്കോണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍. പീസസ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം.

കാപ്രിക്കോണ്‍(സ്ത്രീ)
സാജിറ്റേറിയന്‍സ് വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാതെ ശ്രദ്ധിക്കണം.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് (പുരുഷന്‍)
ജനുവരി 20 മുതല്‍ ഫെബ്രുവരി 19 വരെയുള്ളവരാണ് അക്വേറിയസ്. ടോറസ്, സ്‌കോര്‍പിയോ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കാം.

അക്വേറിയസ്(സ്ത്രീ)
അക്വേറിയസ് വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നതാണ് ഉത്തമം.

പീസസ്

പീസസ്

പീസസ്(പുരുഷന്‍)
ഫേബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയുള്ളവരാണ് പീസസ്. വിര്‍ഗോസ്, ലിബ്രാ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതാണ് ഉത്തമം.

പീസസ്(സ്ത്രീ)
സ്‌കോര്‍പിയോ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുകയും സാജിറ്റേറിയന്‍സ് വിഭാഗക്കാരെ ഒഴിവാക്കുകയും ചെയ്യുകയാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+