ജോതിഷം തട്ടിപ്പാണോ, പ്രവചനങ്ങള്‍ സത്യമാണോ, പ്രവചിച്ച് കഴിഞ്ഞാല്‍ സംഭവിക്കുമോ?
വിശ്വാസികളും അവിശ്വാസികളും എല്ലാ കാര്യത്തിലുമുണ്ട്. അത്‌പോലെ തന്നെയാണ് ജോതിഷത്തിന്റെ കാര്യവും. ചിലര്‍ക്ക് വിശ്വാസമാണ്. ചിലര്‍ക്ക് അന്ധമായ വിശ്വാസം, മറ്റു ചിലര്‍ക്ക് വിശ്വാസമേ ഇല്ല. ഇതിനെല്ലാം പലരും പറയുന്ന കാരങ്ങള്‍ പലതാണ്.
ഒരു കാരണവും ഇല്ലാതെ ജ്യോതിഷത്തെ അവിശ്വസിക്കുന്നു എന്നു പറയുന്നവരും കുറവല്ല. ജ്യോതിഷം തട്ടിപ്പ് മാത്രമാണെന്ന് പറയുന്നവര്‍ ഒന്നറിയുക, ജ്യോതിഷം ശാസ്ത്രമാണ്. ഗ്രഹങ്ങളെ കുറിച്ചും അവയുടെ ചലനത്തെകുറിച്ചും എന്ന് മുതല്‍ ശാസ്ത്രജ്ഞന്മാര്‍ അന്വേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയോ അന്ന് മുതലുള്ള ശാസ്ത്രമാണ്.

ജ്യോതിഷം തട്ടിപ്പാകുന്നത്
ജ്യോതിഷം തട്ടിപ്പാകുന്നത് അതിന്റെ പ്രവചനത്തിന്റെ രീതികള്‍ മാറുമ്പോഴാണ്. എന്തും ബിസിനസ്സാക്കി മാറ്റുന്ന രീതിയാണ് ജ്യോതിഷം തട്ടിപ്പാണെന്ന് രീതിയിലേക്ക് ആക്കി തീര്‍ത്തത്.

പ്രവചനങ്ങള്‍ ഫലിക്കുമോ
ജ്യോതിഷത്തിലെ എല്ലാ പ്രവചനങ്ങളും തീര്‍ച്ചയായും ഫലിയ്ക്കും എന്ന് പറയുന്നവയല്ല. അതൊരു സൂചനയാണ് നല്‍കുന്നത്. മുന്‍ കരുതലുകള്‍ പരിഹരിക്കാവുന്ന കാര്യങ്ങളാണ് എല്ലാം.

ജ്യോതിഷം പരിഹാരമായി കാണരുത്
ജ്യോതിഷത്തെ അവസാന വാക്കായോ പ്രശ്‌നത്തിനുള്ള അന്തിമ പരിഹാരമായോ കാണരുത്. ഗ്രഹങ്ങളുടെ സ്ഥാനമനുസരിച്ച് നിങ്ങളുടെ സമയം പ്രവചിക്കാനും ആപത്തുകള്‍ക്ക് സാധ്യതയുണ്ടോ എന്ന് പറയാനും മാത്രമേ സാധിയ്ക്കൂ. അല്ലാതെ ജ്യോതിഷം മന്ത്രവാദമാണെന്നും അതിലൂടെ എല്ലാം പരിഹരിക്കാം എന്ന് തെറ്റുധരിയ്ക്കരുത്.

നിര്‍ദേശങ്ങള്‍ സ്വീകരിക്കാം
നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് ജ്യോതിഷം നിങ്ങള്‍ക്ക് ഒരു വഴിക്കാട്ടിയായി പ്രവര്‍ത്തിക്കും. അപകടങ്ങളെ ചെറുത്ത് നിര്‍ത്താനുള്ള കഴിവ് ഇല്ലെങ്കിലും ആപത്തുകള്‍ മുന്‍കൂട്ടി അറിയിച്ച് തരാന്‍ സാധിക്കും. ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.












Click it and Unblock the Notifications