അവിട്ടം നക്ഷത്രത്തില്‍ പിറന്നവരോട് ഏത് രഹസ്യവും തുറന്ന് പറയാം, പ്രാണന്‍ പോയാലും പുറത്ത് പറയില്ല...
ദേവത- വസുക്കള്‍
ഗണം- അസുരഗണം
യോനി - സ്ത്രീ
പക്ഷി -മയിൽ
മൃഗം- നല്ലാള്‍
വൃക്ഷം- വഹ്നി
പ്രതികൂല നക്ഷത്രങ്ങള്‍ - പൂരുരുട്ടാതി, രേവതി, ഭരണി
അവിട്ടം നക്ഷത്രത്തില്‍ പിറന്നവര്‍ കര്‍മ്മകുശലതയിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരായി കണ്ടുവരുന്നു. അല്പം പോലും അഹംഭാവം ഇല്ലാത്തവരാണ് ഈ നാളുക്കാര്‍. ചില സന്ദര്‍ഭങ്ങളില്‍ പ്രതികാര ബുദ്ധിയും കലഹ സ്വഭാവവും കാണിക്കും. എളുപത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയുന്നവരാണ് ഈ നാളുക്കാര്‍. ഇവര്‍ ദയയുള്ളവരായി കണ്ടുവരുന്നു. തികഞ്ഞ കാര്യഗൗരവ്വം ഇവരുടെ പ്രത്യേകതയാണ്. ഏത് തടസ്സങ്ങളെയും ബുദ്ധിപ്പൂര്‍വ്വം തരണം ചെയ്ത് ധാരാളം പണം നേടും.
ശത്രുക്കളെ കാത്തിരുന്ന് ഉപദ്രവിക്കാന്‍ മടി കാണിക്കാറില്ല ഈ നാളുക്കാര്‍. ബാല്യകാലം വളരെ ക്ലേശമായിരിക്കും. തികച്ചും യാഥാസ്ഥിക ചിന്തയുള്ള ഇവര്‍ വംശം, ജാതി, മതം, വര്‍ണ്ണം എന്നിവയില്‍ താല്പര്യം കൂടുതല്‍ ഉള്ളവരായി കണ്ടുവരുന്നു. കുടുംബാംഗങ്ങളുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നവരാണ് ഈ നാളുക്കാര്‍. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ സദാ ഈ നാളുക്കാരുടെ മനസ്സിലെ അലട്ടിക്കൊണ്ടിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ വിനയശീലം ഉള്ളവരായിരിക്കും.

ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിന് ഏതറ്റം വരെയും പോകും. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കഴിവുണ്ടായിരിക്കും. വാദപ്രതിവാദങ്ങളില്‍ ആരെയും അടിച്ചു വീഴ്ത്താന്‍ കഴിവുള്ളവരാണ്. പ്രതികൂല സാഹചര്യത്തില്‍ ഈ നക്ഷത്രക്കാര്‍ പരിഭ്രാന്തരായി കാണുന്നു. ചെറുപ്പത്തില്‍ തന്നെ സ്വന്തമായി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ നാളുക്കാര്‍. കാര്യശേഷിയും തറവാടിത്വവുമുള്ള ഭാര്യയെയാണ് ഈ നാളുക്കാര്‍ക്ക് ലഭിക്കുക. അന്യരെ സഹായിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഈ നാളുക്കാര്‍ കണക്കിലെടുക്കാറില്ല.
ഈ നാളുക്കാരുടെ ദാമ്പത്യ ജീവിതം സുഖകരമായി കാണുന്നു. കൃഷിക്കാര്യങ്ങളില്‍ ഈ നാളുക്കാര്‍ നന്നേ ശോഭിക്കുന്നതാണ്. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ തന്റേട സ്വഭാവമുള്ളവരായി കാണുന്നു. വിവേകശാലികളായ ഈ നാളുക്കാര്‍ ഗൃഹഭരണത്തിലും ഔദ്യോഗിക രംഗത്തും തിളങ്ങുന്നതായി കാണുന്നു. ഉദരരോഗങ്ങളും ശ്വാസകോശരോഗങ്ങളും ഈ നാളുക്കാരെ സ്ഥിരമായി അലട്ടിക്കൊണ്ടിരിക്കുന്നു. ഈ നാളുക്കാര്‍ക്ക് ഈശ്വരാനുഗ്രഹം കൂടുതലായിരിക്കും.












Click it and Unblock the Notifications