ശനിയും വ്യാഴവും ത്രികോണത്തില്‍ നിന്നാല്‍ ചതയം നക്ഷത്രക്കാര്‍ അവിവാഹിതരായി കഴിയാനാണ് സാധ്യത!!
ദേവത-വരുണന്‍
ഗണം-അസുരഗണം
യോനി-സ്ത്രീ
മൃഗം-കുതിര
ഭൂതം-ആകാശം
പക്ഷി-മയില്‍
വൃക്ഷം-കടമ്പ്
ചതയം നക്ഷത്രത്തില്‍ പിറന്നവര്‍ ആശ്രിതവത്സരും ശുദ്ധഹൃദയം ഉള്ളവരുമായി കണ്ടുവരുന്നു. അല്പം മുന്‍കോപമുള്ള ഇവര്‍ ഹൃദയാലുക്കളും സ്‌നേഹസമ്പന്നരും ആയിരിക്കുന്നതാണ്. ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യമായും ചിട്ടയോടും ചെയ്തു തീര്‍ക്കുന്നവരാണ്. കുടുംബത്തിനും സുഹൃത്തുകള്‍ക്കും വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണിവര്‍. ഇവര്‍ ലോക പരിജ്ഞാനം കൂടുതലുള്ളവരായി കണ്ടുവരുന്നു. രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഇവര്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.

വശീകരണ ശക്തിയുള്ള കണ്ണും നീണ്ടു വിടര്‍ന്ന മൂക്കും ഇവരെ മറ്റുള്ളവരില്‍ നിന്നും വേര്‍ത്തിരിച്ച് നിര്‍ത്തുന്നു. സന്മാര്‍ഗ ബോധത്തിന്റെ അതിരുകള്‍ അവഗണിക്കുന്ന ഈ നാളുകാര്‍ മറ്റുള്ളവരുടെ മുന്നില്‍ യോഗ്യന്മാരാണ് എന്ന് കാണിക്കാനും മിടുക്കരാണ്. ഈ നാളുക്കാരുടെ ദാമ്പത്യ ജീവിതം പൂര്‍ണ വിജയമായിരിക്കില്ല. ഈ നാളുക്കാര്‍ പൊതുവെ ഭാഗ്യവാന്മാരാണെങ്കിലും ദോഷ അനുഭവങ്ങള്‍ ഇവര്‍ക്ക് വന്നുചേരും. ശനിയും വ്യാഴവും ഇവരുടെ ജാതകത്തില്‍ ത്രികോണത്തില്‍ നിന്നാല്‍ അവിവാഹിതരായി കഴിയാനാണ് സാധ്യത. ജാതകത്തില് ഇത്തരം കുഴപ്പങ്ങള്‍ ഇല്ലാത്തവര്‍ നേരത്തെ തന്നെ വിവാഹിതരാകുന്നു. സ്വജനങ്ങളെക്കൊണ്ട് ഇവര്‍ക്ക് ഗുണങ്ങള്‍ കുറവാണ്. പിതാവില്‍ നിന്നുള്ള ഗുണം ഈ നാളുകാര്‍ക്ക് കുറവായിരിക്കും.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍ പ്രസ്ഥാവിച്ച മിക്ക കാര്യങ്ങളും ബാധകമാണ്. ഇവര്‍ മുന്‍കോപം ഉള്ളവരായി കാണുന്നു. ഈശ്വരഭക്തിയുള്ളവരായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവരുടെ ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കുകയില്ല. ഉദര രോഗവും ശ്വാസകോശ രോഗവും ഈ നാളുകാരെ സ്ഥിരമായി അലട്ടിക്കൊണ്ടിരിക്കും.












Click it and Unblock the Notifications