പകരം വീട്ടുന്നതിന് തക്കം പാര്‍ത്തിരിക്കുന്നവരാണോ അനിഴം നക്ഷത്രക്കാര്‍...?
നക്ഷത്രദേവത- മിത്രൻ
ഗണം-ദേവം
ഭൂതം-അഗ്നി
പക്ഷി-കാക്ക
മൃഗം-മാന്‍
വൃക്ഷം-ഇലഞ്ഞി
പ്രതികൂല നക്ഷത്രങ്ങള്‍ ; മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം
ഈ നക്ഷത്രത്തില്‍ പിറന്നവര്‍ നല്ല അദ്ധ്വാനികളും കര്‍മമനിരതരുമായി കണ്ടുവരുന്നു. പ്രയാസമേറിയ ഏതു ജോലികളും ഈ നാളുക്കാര്‍ ഏറ്റെടുക്കുന്നു. എപ്പോഴും ആഡംബര ജീവിതം നയിക്കും. ഈ നക്ഷത്രം എല്ലാ ശുഭ കാര്യങ്ങള്‍ക്കും നല്ലത് എന്ന് പറയുന്നു. എല്ലാ കലകളിലും സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. പരാക്രമശീലം കൂടപ്പിറപ്പാണ്.
മറ്റുള്ളവരോട് ദയ കാണിക്കില്ല. സ്വന്തം ജോലിയില്‍ ആരെയും അടുപ്പിക്കില്ല. പകരം വീട്ടുവാന്‍ ഇവര്‍ തക്കം പാര്‍ത്തിരിക്കുന്നു. ക്ഷിപ്രകോപികളായ ഈ നാളുക്കാരുടെ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല. എല്ലാ കാര്യത്തിലും ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍.

ചെറിയ തെറ്റുപോലും വലിയ വീഴ്ചയായി ഈ നാളുക്കാര്‍ കണക്കാക്കുകയും അതിന്റെ പേരില്‍ സദാ വിലപിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന സ്വഭാവമാണിവര്‍ക്കുളളത്. ഈശ്വര വിശ്വാസികളാണ് ഈ നാളുക്കാര്‍. സ്വന്തം വീട് വിട്ട് നില്‍ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ആരോഗ്യകാര്യത്തില്‍ അനുഗ്രഹീതരായ ഈ നാളുക്കാര്‍ മാതാപിതാക്കളുമായി മിക്കപ്പോഴും കലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
മനസ്സിനിണങ്ങിയ ഭാര്യയെയായിരിക്കും ഈ നാളുക്കാര്‍ക്ക് കിട്ടുക. ഔദ്യോഗിക ജീവിതത്തിലും ഈ നാളുക്കാര്‍ നന്നായി ശോഭിക്കുന്നു. വൈരാഗ്യം മനസ്സില്‍ വെച്ച് പെരുമാറുന്നവരാണ് ഈ നാളുക്കാരില്‍ അധികവും. വാദപ്രതിവാദങ്ങളിലും അനാവശ്യമായ മത്സരങ്ങളിലും ഈ നാളുക്കാര്‍ ഏര്‍പ്പെടും.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഈശ്വരവിശ്വാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ പൊതുവെ സ്വഭാവ ശുദ്ധിയുള്ളവരായി കണ്ടുവരുന്നു. ഗുരുഭക്തിയും മാതൃഭക്തിയും വേണ്ടത്ര ഈ നാളുക്കാര്‍ക്ക് ഉണ്ടായിരിക്കും. മാതൃകാപരമായ ജീവിതമാണിവര്‍ നയിക്കുക.












Click it and Unblock the Notifications