'അത്തം നക്ഷത്രക്കാര്‍ വീടിന്റെ കെടാവിളക്കായാണ് അറിയപ്പെടുന്നത്' കൂടുതല്‍ അറിയാന്‍...
ദേവത - സൂര്യൻ
ഗണം - ദേവഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ -ചോതി, അനിഴം,മൂലം, രോഹിണി, പുണർതം
മൃഗം - പോത്ത്
പക്ഷി - കാക്ക
വൃക്ഷം - അമ്പഴം
ഈ നക്ഷത്രത്തില്‍ പിറന്നവര്‍ ശാന്തസ്വഭാവമുള്ളവരായിരിക്കും. ആരെയും വശീകരിച്ച് നിര്‍ത്താനുള്ള കഴിവ് ഈ നാളുക്കാരുടെ പ്രത്യേകതയാണ്. ഈ നാളുക്കാര്‍ വിദ്വാന്‍മാരായിരിക്കും. നന്നായി സംസാരിക്കുന്ന പ്രകൃതമാണ് ഈ നക്ഷത്രകാര്‍ക്കുള്ളത്. കാര്യങ്ങള്‍ പറഞ്ഞ് വാദിക്കാനുള്ള കഴിവുണ്ട്. എഴുത്തിലും അധ്യാപനത്തിലും നന്നായി ശോഭിക്കും. അത്തം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് ലജ്ജാസ്വഭാവം കൂടുതലാണ്. സന്മാര്‍ഗത്തെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമുള്ളവരാണ്.

അത്തം നക്ഷത്രക്കാരുമായി ഇണങ്ങി പോകാന്‍ നന്നേ പ്രയാസപ്പെടും. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയിലായിരിക്കും. ശുചിത്വ കാര്യങ്ങളില്‍ ഇവര്‍ കണിശക്കാരായിരിക്കും. ജീവിതത്തില്‍ വിജയത്തോടൊപ്പം തന്നെ പരാജയവും ഉണ്ടായെന്നു വരാം. ഔദ്യോഗിക ജീവിതത്തില്‍ പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസമാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും അറിവിന്റെ കാര്യത്തില്‍ മറ്റുള്ളവരേക്കാല്‍ മുന്‍പന്തിയില്‍ ആയിരിക്കും. അദ്ധ്വാനശീലക്കാരായ അത്തം നക്ഷത്രക്കാര്‍ ആശിക്കുന്നതെല്ലാം കൈയ്യടക്കുമെങ്കിലും സ്വാര്‍ത്ഥതയും അസൂയയും ഈ നാളുക്കാരില്‍ വിട്ടുമാറാതെ നില്‍ക്കും.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശാന്തസ്വഭാവക്കാരും ക്ഷമാശീലമുള്ളവരുമായിരിക്കും. കുടുംബഭരണത്തിലും പൊതുകാര്യത്തിലും ഈ നാളുക്കാര്‍ നന്നായി ശോഭിക്കും. ഈശ്വരാനുഗ്രഹം കൂടുതലായി കാണുന്നു. ഇവര്‍ പരോപകാരികളും നിഷ്‌കളങ്കരുമായിരിക്കും. പൊങ്ങച്ചം പറയും എങ്കിലും കയ്യില്‍ നിന്ന് പണം ചിലവഴിക്കില്ല. ജീവകാരുണ്യത്തില്‍ അതീവ താല്പര്യം കാണിക്കുന്നു. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ ഈ നാളുകാര്‍ക്ക് സമൃദ്ധിയുടെ കാലമാണ്. ഈ നാളുക്കാര്‍ വീടുവിട്ട് താമസിക്കുന്നവരായിരിക്കും.ദാമ്പത്യ ജീവിതം സന്തോഷകരമാണെങ്കിലും ചിലര്‍ക്ക് വിപരീതമായിരിക്കും സംഭവിക്കുന്നത്.












Click it and Unblock the Notifications