ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം ആയില്യം നക്ഷത്രക്കാര്‍ക്കില്ല, കൂടുതൽ അറിയാൻ
ദേവത - സര്‍പ്പദൈവങ്ങള്‍
ഗണം - അസുരഗണം
പുരുഷനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - പൂരം, അത്തം, ചോതി, അവിട്ടം 1/2, ചതയം, പൂരുരുട്ടാതി
മൃഗം - കരിമ്പൂച്ച
പക്ഷി - ചകോരം
വൃക്ഷം - നാരകം
ആയില്യം നക്ഷത്രത്തില്‍ പിറന്നവര്‍ സ്വാര്‍ത്ഥമതികളും സ്വന്തംകാര്യം നേടുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കാന്‍ മടയില്ലാത്തവരുമായി കണ്ടുവരുന്നു. മുഖസ്തുതിയും പ്രശംസയും ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവര്‍ ഇവരെ എതിര്‍ക്കുന്നത് ഇഷ്ടമല്ല. ശാഠ്യബുദ്ധി ഈ നാളുകാരില്‍ അമിതമായി കാണുന്നു. സ്വന്തം കാര്യം നേടിയെടുക്കുന്നതില്‍ ഈ നാളുക്കാര്‍ അതീവ സമര്‍ത്ഥരാണ്. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ ക്ഷിപ്രകോപികളായി കണ്ടു വരുന്നു. ആരോഗ്യമുള്ളവരായി കണ്ടുവരുന്നു. പെട്ടെന്ന് രോഗങ്ങള്‍ക്ക് അടിമപ്പെടാത്തവരാണ്.
ഏത് കാര്യവും ഉള്ളത്തില്‍ കൂടുതല്‍ പറയുന്നവരാണ്. ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം ഈ നക്ഷത്രക്കാര്‍ക്കില്ല. പുറമെ ആത്മാര്‍ത്ഥ കാണിക്കുമെങ്കിലും അടുത്ത് അറിയുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുന്നത്. ബന്ധുജനങ്ങളില്‍ നിന്നും പ്രയോജനം ഈ നാളുക്കാര്‍ക്ക് ലഭിക്കില്ല. ഒരു പരിധിയില്‍ കൂടുതല്‍ ആരോടും അടുപ്പം കാണിക്കാത്തവരാണ്. ബുദ്ധിയിലും കൗശലത്തിലും ഈ നാളുക്കാര്‍ എപ്പോഴും മുന്‍പന്തിയിലായിരിക്കും. ആരേയും അനുകരിച്ച് കാണിക്കുന്ന ആയില്യം നക്ഷത്രക്കാര്‍ നര്‍മ്മഭാഷണപ്രിയരായി കാണുന്നു. ഇവര്‍ സഞ്ചാരപ്രിയരാണ്.

ആയില്യം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സാഹിത്യത്തിലും സംഗീതത്തിലും താല്പര്യം കൂടും. പിശുക്ക് ഈ നാളുക്കാര്‍ക്ക് കൂടെപിറപ്പാണ്. അങ്ങേയറ്റം അഭിമാന ബോധമുള്ള ഈ നാളുക്കാര്‍ സമ്പന്ന ഗ്രഹങ്ങളില്‍ നിന്നായിരിക്കും ഇണയെ തിരഞ്ഞെടുക്കുക. പെരുമാറ്റത്തില്‍ ഗാംഭീര്യം കാണിക്കുമെങ്കിലും അടുത്ത് ഇടപഴക്കുമ്പോള്‍ പൊള്ളത്തരമാണെന്ന് മനസ്സിലാകും. സ്വന്തം അഭിമാനം രക്ഷിക്കുന്നതിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാകും.
സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സമാധാനം കുറവായിരിക്കും. പലവിധ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നവരാണ്. ആയില്യം ഒരു ശോക നക്ഷത്രമായി കണ്ടുവരുന്നു. ഇവര്‍ക്ക് ഉപകാരം ചെയ്യുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും സംതൃപ്തി ഉണ്ടാവുകയില്ല. ഇവര്‍ തികഞ്ഞ ഈശ്വരവിശ്വാസികളായി കണ്ടുവരുന്നു.ആയില്യം നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ പാപകര്‍മ്മികളായിരിക്കും. പലപ്പോഴും പല സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ നക്ഷത്രക്കാര്‍ ധൈര്യശാലികളും വഞ്ചകരും സംശയാലുക്കളുമായിരിക്കും. ഉപകാരം ചെയ്യുന്നവരെ വളരെപ്പെട്ടെന്ന് തന്നെ മറക്കാറുള്ള ഇവര്‍ക്ക് ചെറിയ ദുഃഖങ്ങളില്‍പ്പോലും വലിയ ഉലച്ചിലുകള്‍ ഉണ്ടാകുന്നു.












Click it and Unblock the Notifications