ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ മദ്യപാനത്തിലും സ്ത്രീ വിഷയത്തിലും ആസക്തരായിരിക്കും,കൂടുതല്‍ അറിയാൻ
ദേവത യമന്‍
ഗണം മനുഷ്യഗണം
പുരുഷനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, തൃക്കേട്ട
മൃഗം ആന
പക്ഷി പുള്ള്
വൃക്ഷം നെല്ലി
മേടം രാശിയിലെ നക്ഷത്രമാണ് ഭരണി. വിശാലമായ നെറ്റിത്തടവും മനോഹരമായ കണ്ണുക്കളും ഭരണി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. സ്വഭാവസശുദ്ധിയുള്ള ഇവര്‍ ആരോഗ്യത്തില്‍ മുന്‍പന്തിയിലാണ്. സ്വതന്ത്ര സ്വഭാവമായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. സംസാര ശൈലിക്കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയും. ഇക്കൂട്ടര്‍ക്ക് വെള്ളത്തിനോട് ഭയം പ്രകടിപ്പിക്കും. ആരെയും ആശ്രയിച്ച് ജീവിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. ഏത് പരിസ്ഥിതിയിലും ജീവിച്ച് മുന്നോട്ട് പോകുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണക്കാക്കാറില്ല.

മറ്റുള്ളവരുടെ സഹായം എപ്പോഴും ആഗ്രഹിക്കുന്നവാരണ് ഭരണി നക്ഷത്രത്തിലുള്ളവര്‍. മറ്റുള്ളവരെ സുഖിപ്പിച്ച് സംസാരിക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. ആഢംബര ജീവിതം ആഗ്രഹിക്കുന്നവരാണ് ഇവര്‍. 3 വയസ്സിന് ശേഷമായിരിക്കും ഇവര്‍ക്ക് ജീവിതത്തില്‍ നല്ല കാലം വന്നു ചേരുന്നത്. വിശ്രമമില്ലാത്ത പരിശ്രമം ഈ നാളുകാരുടെ പ്രത്യേകതയാണ്. കൃത്യനിഷ്ടയും സത്യസന്ധതയും ഈ നാളുക്കാരുടെ പ്രത്യേകതയാണ്. നല്ല ദാമ്പത്യ ജീവിതം ഇവര്‍ക്ക് കണ്ടു വരുന്നു. മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുക്കൊള്ളാന്‍ കഴിയുന്നവരാണ്.
ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബഭരണത്തില്‍ ശോഭിക്കും. സ്ത്രീകള്‍ പൊതുവെ തന്റേട സ്വഭാവമുള്ളവരായി കാണപ്പെടുന്നു. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ക്ക് ദുര്‍വാശി കാണപ്പെടുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ക്ക് ഒരു ശീലമാണ്. സ്ത്രീകള്‍ വാചാലരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് മദ്യത്തിനോടും സ്ത്രീവിഷയത്തിലും ആസക്തരായിരിക്കും.












Click it and Unblock the Notifications