വിടര്‍ന്ന കണ്ണുകളും പുഞ്ചിരിയുമാണ് ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകത....
ദേവത ത്വഷ്ടാവ്
മൃഗം-ആൾപുലി
വൃക്ഷം-കൂവളം
ഗണം-അസുരൻ
യോനി-സ്ത്രീ
പക്ഷി-കാക്ക
ഭൂതം-അഗ്നി
ആഡംബര വസ്തുക്കളിലും വര്‍ണവൈവിദ്ധ്യങ്ങളിലും സുന്ദര ദൃശ്യങ്ങളിലും തല്‍പ്പരരായ ചിത്തിര നക്ഷത്രക്കാര്‍ പൊതുവെ എല്ലാവരോടും നന്നായി പെരുമാറുമെങ്കിലും ചിലപ്പോള്‍ രോഷത്തോട് കൂടി സംസാരിക്കാനും മടിയില്ല. സ്വന്തം വാക് സാമര്‍ത്ഥ്യം മൂല്യം മറ്റുള്ളവരുടെ ആദവ് പിടിച്ച് പറ്റാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ചിത്തിര നക്ഷത്രക്കാരില്‍ ചിലര്‍ക്ക് സ്വന്തം കാര്യം നേടാന്‍ എന്ത് മോശമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് മടിയില്ലാത്തവരാണ്. സ്വന്തം ഇഷ്ടം അനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനാല്‍ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കാറില്ല. ഇവര്‍ ദാനശീലരായി കണ്ടുവരുന്നു. പൊങ്ങച്ചം പറയുന്ന സ്വഭാവം ഇവരില്‍ കൂടുതലാണ്. വഴക്കിന് പോകാതെ സ്വന്തം കാര്യം നോക്കും.

അദ്ധ്വാനിച്ച് പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ നേടുന്നതില്‍ ഇവരെപ്പോലെ സാമര്‍ത്ഥ്യം ഉള്ളവര്‍ കുറവാണ്. ഇവരുടെ ദാമ്പത്യ ജീവിതം അത്ര തൃപ്തികരമായി കാണുന്നില്ല. ചിത്തിര നക്ഷത്രക്കാരുമായി ഇണങ്ങി പോകുന്നതിന് നന്നേ പ്രയാസമാണ്. അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഈ നാളുക്കാര്‍ വിധേയരാകാറുണ്ട്. ഈ നാളുകാര്‍ക്ക് പിതാവില്‍ നിന്നുള്ള ഗുണങ്ങള്‍ കുറവായിരിക്കും. സ്വന്തം കുടുംബത്തില്‍ കഴിയാനുള്ള ഭാഗ്യം ഈ നാളുകാര്‍ക്ക് കുറവായിരിക്കും.
ചിത്തിര നക്ഷത്രത്തില്‍ പിറന്ന സ്ത്രീകളുടെ മനസ്സ് ആര്‍ക്കും പിടികിട്ടില്ല. വിടര്‍ന്ന കണ്ണുകളും പുഞ്ചിരിയും ഇവരുടെ പ്രത്യേകതയാണ്. വീടു ഭരിക്കുന്നതില്‍ ഇവര്‍ നന്നേ ശോഭിക്കുന്നതായി കണ്ടു വരുന്നു. തികഞ്ഞ ഈശ്വര വിശ്വാസികളാണ് ഈ നക്ഷത്രത്തില്‍ പിറന്നവര്‍. ആജ്ഞാ ശക്തിയും കൃത്യനിഷ്ടയും ഈ നാളുക്കാരുടെ കൈമുതലാണ്. ഉദര രോഗങ്ങള്‍ ഇവരെ സദാ അലട്ടിക്കൊണ്ടിരിക്കും.












Click it and Unblock the Notifications