ചോതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ വീട്ടിലുണ്ടായാല്‍ അന്നതിന് മുട്ടുവരില്ലെന്ന്....
ദേവത: വായു
ഗണം-ദേവം,
യോനി-പുരുഷം
ഭൂതം-അഗ്നി
പക്ഷി-കാക്ക
വൃക്ഷം-നീര്‍മരുത്
മൃഗം-മഹിഷം
പ്രതികൂല നക്ഷത്രങ്ങള്‍ :അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക രോഹിണി, മകയിരം
ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചോറിന് മുട്ടുവരികയില്ല എന്ന പഴഞ്ചൊല്ലുണ്ട്. ഈ നാളുക്കാരില്‍ ജനിക്കുന്നവര്‍ നല്ല ശരീരഭംഗി ഉള്ളവരായിരിക്കും. മധുരമായി സംസാരിക്കാന്‍ സാധിക്കുന്നവരാണ്. ശാന്തസ്വഭാവക്കാരാണ് ചോതി നക്ഷത്രത്തിലുള്ളവര്‍. മറ്റുള്ളവരുടെ സങ്കടത്തില്‍ സഹായിക്കുന്നവരാണ്. ആരെങ്കിലും അനീതി കാട്ടിയാല്‍ അവരുമായി എല്ലാ ബന്ധങ്ങളും സഹകരണങ്ങളും അവസാനിപ്പിക്കും. ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്ന് പറയും. സ്വതന്ത്രമായ അഭിപ്രായവും പ്രവര്‍ത്തനശൈലിയും ഉള്ളവരാണ് ചോതി നക്ഷത്രക്കാര്‍. സഹായം അഭ്യര്‍ത്ഥിക്കുന്ന ആരേയും അവര്‍ അനുകമ്പയോടെ സമീപിക്കും. മറ്റുള്ളവര്‍ ഇവരെപ്പറ്റി എന്തെങ്കിലും തോന്നിയാല്‍ അത് തിരുത്തി പറയുന്ന സ്വഭാവം ഈ നക്ഷത്രകാര്‍ക്കില്ല.

ഈ നാളുക്കാരുടെ ദാമ്പത്യജീവിതം വിജയിക്കുവാന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തും ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും . സ്വജനങ്ങളെ അങ്ങേയറ്റം സഹായിക്കുന്നവരാണ് ഈ നാളുക്കാര്‍. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറും. സ്ഥിരമായ പരിശ്രമം കൊണ്ട് മാത്രമേ ഈ നാളുകാര്‍ക്ക് വിജയം നേടാന്‍ സാധിക്കൂ. ലളിത ജീവിതം നയിക്കുന്ന ഈ നാളുകാര്‍ ആരെയെങ്കിലും സഹായിച്ചാല്‍ അവരില്‍ നിന്നും മനസ്സിന് ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ ഉണ്ടാകും. ഏറെ അപവാദങ്ങളും ആക്ഷേപങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ്.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് ഈശ്വരഭക്തി, കുലീനത, ഭര്‍തൃഭക്തി എന്നിവയില്‍ മുന്നിട്ട് നില്‍ക്കുന്നു. ഈ നാളുകാര്‍ക്ക് സന്താന ഭാഗ്യം കുറവായിരിക്കും. ഈ നാളില്‍ പിറന്ന സ്ത്രീകള്‍ക്ക് ഈശ്വരാനുഗ്രഹം കൂടുതലായിരിക്കും. പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കാണുന്നു. കടലമ്മയുടെ നക്ഷത്രമാണ് ചോതി. ഈ നാളുകാര്‍ കടലില്‍ പോകുന്നത് നല്ലതല്ല എന്നും പറയാറുണ്ട്.












Click it and Unblock the Notifications