'മകം പിറന്ന മങ്ക'മാര്‍ എപ്പോഴും വീടിന് ഐശ്വര്യം, കഴിഞ്ഞില്ല ഇനിയുമുണ്ട് കാര്യങ്ങള്‍!
ദേവത - വിഷ്ണു
ഗണം - അസുരഗണം
പുരുഷനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - ഉത്രം, ചിത്തിര, വിശാഖം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി
മൃഗം - എലി
പക്ഷി - ചകോരം
വൃക്ഷം - പേരാല്‍
മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗമ്യ സ്വഭാവമുള്ളവരായി കണ്ടുവരുന്നു.ഈശ്വര ഭക്തിയും ഗുരുത്വവും കൂടുതലുള്ളവരാണ് ഈ നാളുകാര്‍. ബുദ്ധിശക്തിയിലും വിജ്ഞാന തൃഷ്ണയിലും മകം നക്ഷത്രകാര്‍ എപ്പോഴും മുന്‍പന്തിയിലായിരിക്കും. അവസരവാദികളും സ്വാര്‍ത്ഥമതികളുമായ സ്വഭാവകാരുമായി മകം നക്ഷത്രകാര്‍ സൗഹൃദം ഉണ്ടാക്കാറില്ല. എതിര്‍ കക്ഷികളോട് ബഹുമാനത്തോട് കൂടി മാത്രമേ ഈ നാളുകാര്‍ സംസാരിക്കാറുള്ളൂ. കഠിന മനസ്സാണ് ഈ നാളുകാര്‍ക്കുള്ളത്. പിതാവിനോട് അതിയായ ഭക്തിയുള്ളവരാണ്. ആരെയും വകവെയ്ക്കാത്ത സ്വഭാവ പ്രകൃതമാണിവര്‍ക്കുള്ളത്. മറ്റുള്ളവരോട് പൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കും.
ജന്മസ്ഥലം വിട്ട് ജീവിക്കാനാണ് ഈ നാളുകാര്‍ക്ക് യോഗം. മറ്റുള്ളവരോട് പിണങ്ങി കഴിയാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. മകം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സഹോദരങ്ങളോട് അടുപ്പം കൂടുതലായിരിക്കും. മുന്‍കോപികളായിരിക്കും. പ്രലോഭനങ്ങളില്‍പ്പെട്ട് വഴി തെറ്റില്ല. മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ആവശ്യത്തിന് പണം കയ്യില്‍ എപ്പോഴും കാണും. ഇവരുടെ സ്വഭാവം സ്ഥിരമായിരിക്കുകയില്ല. ഈ നക്ഷത്രത്തില്‍ പിറന്ന പുരുഷന്മാര്‍ സ്ത്രീകളോട് അമിതമായ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളോട് സൗഹൃദം പുലര്‍ത്തുന്നവരാണ് ഈ നാളുകാര്‍. ചില സന്ദര്‍ഭങ്ങളില്‍ തന്നിഷ്ടവും മുന്‍കോപവും പ്രകടിപ്പിക്കുന്നവരാണ് ഈ നാളുകാര്‍. ഈ നാളുകാരുടെ ദാമ്പത്യ ജീവിതം തൃപ്തികരമായി കണ്ടുവരുന്നു. അളന്നും തൂക്കിയും സംസാരിക്കുന്നവരാണ് മകം നക്ഷത്രകാര്‍.

മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ അസാമാന്യ വ്യക്തിത്വം ഉള്ളവരായി കാണുന്നു. സൗന്ദര്യത്തില്‍ ഈ നാളുകാര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ഭര്‍ത്താവിനോട് ആദരവ് പുലര്‍ത്തും. സ്വജനങ്ങളെയും ബന്ധുക്കളെയും അങ്ങേയറ്റം സ്‌നേഹിക്കും. മകം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വീടിന് എന്നും ഐശ്വര്യമായിരിക്കും. ഉദരരോഗങ്ങള്‍, ഹൃദ്രോഗം എന്നിവ ഈ നാളുകാര്‍ക്ക് സ്ഥിരമായി കണ്ടുവരുന്നു. തികഞ്ഞ ഈശ്വര ചിന്തയില്‍ ജീവിക്കുന്നവരാണ്. കുടുംബാംഗങ്ങളില്‍ നിന്ന് സഹായം കിട്ടുക പ്രയാസമാണ്. സുഹൃത്തുക്കളെ സഹായിക്കുമെങ്കിലും തിരിച്ച് സഹായം കിട്ടുക പ്രയാസമാണ്.












Click it and Unblock the Notifications