മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ആരെയും സംസാരത്തിലൂടെ വശീകരിക്കാനുള്ള കഴിവുണ്ട്... കൂടുതൽ അറിയാൻ
ദേവത - ചന്ദ്രന്‍
ഗണം - ദേവഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - പൂയം, പൂരം, മകം, ഉത്രാടം
മൃഗം - നല്പാമ്പ്
പക്ഷി - പുള്ള്
വൃക്ഷം - മുള
മകയിരം നക്ഷത്രക്കാര്‍ ദുരിതപൂര്‍ണ്ണമായ ഒരു ബാല്യകാലത്തിന് ഉടമകളായിരിക്കും. രോഗപീഡകളും വിദ്യാതടസ്സങ്ങളും നേരിടാന്‍ സാദ്ധ്യതയുള്ളതാണിവരുടെ ബാല്യകാലം. സ്വപ്രയത്നംകൊണ്ട് ജീവിതത്തില്‍ ഉന്നത നിലയിലെത്താന്‍ കഴിവുള്ള ഇക്കൂട്ടര്‍ക്ക് 32 വയസ്സു കഴിഞ്ഞ് 50 വയസ്സിനുള്ളില്‍ പ്രതീക്ഷിക്കാത്ത പല സൗഭാഗ്യങ്ങളും കൈവരിക്കാന്‍ കഴിയും.

ലഭിക്കുന്ന ജോലി വളരെ ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കും. ആഢംബര പ്രിയരായ ഇവര്‍ പണം ചെലവഴിക്കാന്‍ യാതൊരുവിധ വൈമനസ്യവും കാണിക്കില്ല. സുഹൃത്തുകളോട് വളരെ ആത്മാര്‍ത്ഥതയോടും സൗഹൃദത്തോടും സ്നേഹത്തോടും പെരുമാറുന്ന ഇക്കൂട്ടരോട് സഹകരിക്കാന്‍ മറ്റുള്ളവര്‍ ഏറെ താല്‍പര്യം കാണിക്കുന്നു. അനാവശ്യമായ കൂട്ടുകെട്ടുകള്‍ കഷ്ടപ്പാടിനിടയാക്കും. തികച്ചും ഈശ്വരവിശ്വാസികളായ ഈ നാളുകാര്‍ക്ക് മാതാവില്‍നിന്ന് സഹായങ്ങളും അനുഗ്രഹങ്ങളും ഉണ്ടായിരിക്കും.
മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശരീരശുദ്ധിയും പരിസരശുദ്ധിയുമുള്ളവരായിരിക്കും. സുന്ദരികളും സുശീലകളുമായ ഇവര്‍ ദയ, വാത്സല്യം, പരോപകാരം എന്നിവയുള്ളവരായിരിക്കും. വാചാല പ്രിയരായിരിക്കുമെങ്കിലും കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരായിരിക്കും












Click it and Unblock the Notifications