'ആണ്‍മൂലം അറവെയ്ക്കും പെണ്‍മൂലം നശിച്ചുപോകും' എന്നൊരു ചൊല്ലുണ്ടെങ്കിലും അറിയാത്തത് പലതുമുണ്ട്...
മൂലം
ദേവത -നിര്യതിയാണ്
പക്ഷി - കോഴി
ഭൂതം - വായു
യോനി - പുരുഷം
ഗണം - അസുരം
വൃക്ഷം - പയിന
മൃഗം - ശ്വാവ്
പ്രതികൂല നക്ഷത്രങ്ങള്‍-ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം അവസാന പാദം, പൂയം, ആയില്യം.
സത്യസന്ധരായ മൂലം നക്ഷത്രക്കാര്‍ എപ്പോഴും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരാണ്. അഹംഭാവികളാണ് എന്ന് തോന്നുമെങ്കിലും ഈ നാളുക്കാര്‍ ശുദ്ധഹൃദയരാണ്. ഈ നാളുക്കാരെ വിശ്വസിച്ച് എന്ത് കാര്യവും ഏര്‍പ്പിക്കാം. ആരെയും ബഹുമാനിക്കും. ഹിംസ ശീലമുള്ളവരാണ് ഈ നാളുക്കാര്‍. തിരിച്ചടികളെ വകവെയ്ക്കില്ല. സ്വന്തം സുരക്ഷിതത്വത്തെപ്പറ്റി ചിന്തിക്കാതെ ധീരമായി പ്രവര്‍ത്തിക്കും. തങ്ങള്‍ക്ക് ദോഷം വന്നാലും നേര്‍വഴി വിട്ട് ഈ നാളുക്കാര്‍ പ്രവര്‍ത്തിക്കില്ല. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ജീവിതത്തെ പ്രത്യേക വീക്ഷണ കോണിലൂടെ നോക്കി കാണുന്നവരാണ്. എല്ലാം അതിന്റെ വഴിപോലെ നടക്കുമെന്നും ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നും ഈ നാളുക്കാര്‍ വിശ്വസിക്കുന്നു. ഈശ്വര ചിന്ത കൂടുതലുള്ളവരാണ് മൂലം നക്ഷത്രക്കാര്‍.

മൂലം നക്ഷത്രക്കാര്‍ ജനിച്ച വീടോ ദേശമോ വിട്ട് മാറി താമസിക്കേണ്ടി വരുന്നവരാണ്. സഹോദരങ്ങളില്‍ നിന്നും വേണ്ടത്ര ഉപകാരം ഇവര്‍ക്കുണ്ടാകില്ല. ക്ഷോഭിക്കേണ്ട സാഹചര്യം വന്നാല്‍ ഈ നാളുക്കാര്‍ നിര്‍ദാഷണ്യം പെരുമാറും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ അതിബുദ്ധിയുള്ളവരും സംഘാടന മികവ് കാഴ്ചവെയ്ക്കുന്നവരുമാണ്. ആണ്‍മൂലം അറവെയ്ക്കും പെണ്‍മൂലം നശിച്ചുപോകും എന്നൊരു ചൊല്ലുണ്ട്. എന്തു വന്നാലും തനിക്ക് സുഖമായി ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ് മൂലം നക്ഷത്രക്കാര്‍. ഇവര്‍ പരോപകാരികളും നിസ്വാര്‍ത്ഥരുമായി കാണപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ സാമ്പത്തികം നോക്കാറില്ല. ഈശ്വര ചിന്ത ധാര്‍മിക ബോധം എന്നിവയില്‍ അടിയുറച്ച് വിശ്വസിക്കുന്നു.
സഞ്ചാരപ്രിയരായ ഈ നാളുക്കാര്‍ക്ക് പിതാവിനെക്കൊണ്ട് വലിയ പ്രയോജം ഇല്ല. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ കഷ്ടപാടും ദുരിതങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി കാണുന്നു. അല്പം മുന്‍കോപം ഉണ്ടാകുമെന്നൊഴിച്ചാല്‍ ഈ നാളുക്കാര്‍ ശുദ്ധഗതിക്കാരും ഗൃഹഭരണത്തില്‍ തിളങ്ങുന്നവരുമായി കണ്ടുവരുന്നു. ഉദരരോഗങ്ങള്‍ ഈ നാളുക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും. ഈശ്വരഭക്തി, ഭര്‍തൃ സ്‌നേഹം എന്നിവ ഈ നാളുക്കാരുടെ പ്രത്യേകതയാണ്.












Click it and Unblock the Notifications