ചെറുപ്പം മുതലേ ചുമതലകളും ഉത്തരവാദിത്വങ്ങളും ഉത്രാടം നക്ഷത്രകാര്‍ക്ക് ഏറ്റെടുക്കേണ്ടതായി വരുന്നു...
ദേവത - വിശ്വദേവത
ഗണം-മാനുഷ്യ ഗണം
മൃഗം-കാള
വൃക്ഷം-പിലാവ്
യോനി-പുരുഷം
പക്ഷി-കോഴി
പ്രതികൂല നക്ഷത്രങ്ങള്‍= അവിട്ടം, പൂരുരുട്ടാതി, രേവതി, പുണര്‍തം അന്ത്യപാദം പൂയം, ആയില്യം
ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈശ്വര ഭക്തി കൂടുതലായി കാണുന്നു. കുലമഹിമ കാത്തു സൂക്ഷിക്കുന്നവരാണ് ഈ നാളുക്കാര്‍. സൗമ്യവും ശാലീനതയും ഈ നക്ഷത്രക്കാരുടെ ജന്മസിദ്ധമായ ഗുണങ്ങളായി കണ്ടുവരുന്നു. തികഞ്ഞ അച്ചടക്കവും ഉന്നതമായ അറിവും ഈ നാളുക്കാര്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ ഈ നാളുക്കാരുടെ മനസ്സിലിരുപ്പ് ആര്‍ക്കും പിടികിട്ടുകയില്ല. വിശ്വാസവഞ്ചനയും കുതികാല്‍ വെട്ടലും ഈ നാളുക്കാര്‍ പൊറുക്കില്ല. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ മുന്‍കോപം ഉള്ളവരായി കണ്ടുവരുന്നു. പരാജയം വിജയമായി മാറ്റുവാന്‍ ഇവര്‍ നന്നേ ശ്രമിക്കുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മാന്യത പുലര്‍ത്താന്‍ ശ്രദ്ധിക്കും. പലവിധ ക്ലേശങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് ജീവിതത്തില്‍ ഉന്നത സ്ഥാനം കൈവരിക്കുക.

ദാനശീലവും ദയയും ഉള്ളവരായിരിക്കും. വളരെ ആകര്‍ഷകമായി സംസാരിച്ച് എല്ലാവരെയും വശീകരിക്കാനുള്ള കഴിവുണ്ട്. ആരേയും ചതിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും നേര്‍വഴി വിട്ട് സഞ്ചരിക്കുകയില്ല. ഈ നാളുകാര്‍ക്ക് സന്താനങ്ങള്‍ കുറവായിരിക്കും. ഭാഗ്യദോഷങ്ങള്‍ ഈ നാളുകാര്‍ക്ക് മാറിമാറി വരും. ആരുടെയും മുഖത്ത് നോക്കി മോശമായി സംസാരിക്കാന്‍ ഈ നാളുകാര്‍ക്ക് കഴിയില്ല. ചെറുപ്പം മുതലേ ചുമതലകളും ഉത്തരവാദിത്വങ്ങളും ഈ നാളുകാര്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. വളരെ ശാന്തമായി ചിന്തിച്ചും വിശ്വാസം ഉള്ളവരോട് ആലോചിച്ചും മാത്രമെ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ.
ചുറുചുറുക്കും കൃത്യനിഷ്ഠയും ഉണ്ടെങ്കിലും ജന്മനാ അലസ്വഭാവം ഇവര്‍ക്ക് കണ്ടുവരുന്നു. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും നിലനിര്‍ത്തണമെന്ന നിര്‍ബന്ധ ബുദ്ധിയും ഈ നാളുകാര്‍ക്ക് കൂടുതലായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ സൗന്ദര്യവും പ്രശസ്തിയും ഉള്ളവരായി കണ്ടുവരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന പ്രകൃതക്കാരാണ് ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍. ആഡംബരമോ ദുരാഗ്രഹമോ ഈ നാളുകാര്‍ക്ക് ഉണ്ടാവുകയില്ല. ഭര്‍തൃ വിരഹമോ ഭര്‍ത്താവിനെക്കുറിച്ചുള്ള ദുഖമോ ഈ നാളുക്കാരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. മനോദുഖം കൊണ്ട് ഈ നാളുക്കാരുടെ മനസ്സ് എപ്പോഴും സങ്കടപ്പെട്ടിരിക്കും. ഉദരരോഗങ്ങള്‍ മൂത്രാശയ രോഗങ്ങള്‍ ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.












Click it and Unblock the Notifications