പൂരാടം നക്ഷത്രക്കാർ പാപദോഷമുള്ളവരാണോ? കൂടുതല്‍ അറിയാന്‍
ദേവത-ജലം
വൃക്ഷം - വഞ്ഞി
ഗണം - മാനുഷം
യോനി - പുരുഷം
പക്ഷി - കോഴി
ഭൂതം - വായു
മൃഗം - വാനരന്‍
പ്രതികൂല നക്ഷത്രങ്ങള്‍ - തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്‍തം അവസാനപാദം, പൂയം, ആയില്യം.
പൂരാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ വിനയവും വിദ്യാഭ്യാസവും ഉള്ളവരായി കാണപ്പെടുന്നു. ഇവര്‍ക്ക് പാപദോഷമുണ്ടെന്ന് പറയപ്പെടുന്നു. ഈ നാളുക്കാര്‍ വിശാല ഹൃദയരാണ്. തങ്ങളോട് അഭിമാനവും അന്തസ്സും നിലനിര്‍ത്തിക്കൊണ്ടേ ഈ നാളുക്കാര്‍ എപ്പോഴും പെരുമാററുള്ളൂ. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ മനസ്സ് കാണിക്കുന്നു. എല്ലാ തൊഴിലുകളിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതാണ്. ധാരാളം സ്‌നേഹിതര്‍ എപ്പോഴുമുണ്ടാകും. തങ്ങളുടെ വാദമുഖങ്ങള്‍ ന്യായീകരിക്കുന്നതിന് ഈ നാളുക്കാര്‍ വീറോടെ വാദിക്കുകയും സൃഷ്ടിപരമായ നിര്‍ദേശങ്ങള്‍ നിരത്തുകയും ചെയ്യുന്നു. ഉപദേശിക്കാന്‍ ഈ നാളുക്കാര്‍ മിടുക്കരാണ്. ആരോഗ്യം നല്ലതായിരിക്കില്ല. ദേഷ്യം വന്നാല്‍ എന്തും ചെയ്തു കളയുന്ന സ്വഭാവമാണിവര്‍ക്കുള്ളത്.

തങ്ങളുടെ അഭിമാനം നഷ്ടപ്പെടുത്തി ഇവര്‍ ഒന്നും ചെയ്യില്ല. അന്യരുടെ ദുഖങ്ങള്‍ സ്വന്തം ദുഖങ്ങളായി കാണും. അന്യദേശങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇതിനായി സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വരുന്നു. വിവാഹജീവിതം വളരെ വൈകിയാണ് നടക്കുക. വിവാഹത്തിന് ശേഷം ഇവരുടെ ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. ഭാര്യാസാനിദ്ധ്യത്തില്‍ ഇവര്‍ കൂടുതല്‍ സന്തോഷകരമായിരിക്കും. കലഹലവും സൈ്വര്യകേടും സ്ഥിരമായി ഉണ്ടാകുന്നതാണ്. കലാസാംസ്‌കാരിക രംഗങ്ങളില്‍ ഇവര്‍ നന്നേ ശോഭിക്കുന്നതായി കാണുന്നു. പ്രവര്‍ത്തനത്തിലുള്ള പ്രതിബദ്ധതയും കാര്യശേഷിയും ഈ നാളുകാരെ പ്രശസ്തരും അംഗീകാരം ഉള്ളവരും ആക്കി തീര്‍ക്കുന്നു. ധനസമ്പാദനത്തില്‍ ഇവര്‍ മുന്നിലാണ്.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വിവേചന വൈഭവവും ബുദ്ധിശക്തിയും ഉള്ളവരായിരിക്കും. ആഡംബര കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരരായിരിക്കും. പൊങ്ങച്ചം കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കും. സന്താനഭാഗ്യം കുറഞ്ഞവരായിരിക്കും ഈ നാളുക്കാരില്‍ അധികവും. തികഞ്ഞ ഈശ്വര വിശ്വാസികളായിരിക്കും.












Click it and Unblock the Notifications