പൂരം പിറന്ന പുരുഷന്‍ യശസ്സികളും കീര്‍ത്തിമാന്മാരും ആയിത്തീരും, കൂടുതല്‍ അറിയാന്‍..
ദേവത - ആര്യമാവ്
ഗണം - മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - അത്തം, ചോതി, അനിഴം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി
മൃഗം - ചുണ്ടെലി
പക്ഷി - ചകോരം
വൃക്ഷം - പ്ലാശ്
സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയും മറ്റുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരുമാണ് പൂരം നക്ഷത്രക്കാര്‍. സത്യത്തില്‍ നിന്നും വ്യതിചലിക്കാത്തവരും ആദര്‍ശശാലികളുമായിരിക്കും. മറ്റുള്ളവരുടെ മനസ്സിലിരുപ്പ് മനസ്സിലാക്കി പെരുമാറുന്നവരാണിവര്‍. ശൗര്യമുള്ള സ്വഭാവ പ്രകൃതമാണിവര്‍ക്ക്. ആള്‍ക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കും. കാമപീഡക്കൊണ്ട് ദുഖിക്കും. സ്വന്തം മക്കളെക്കുറിച്ച് പുകഴ്ത്തി പറയും. ലോക ശ്രദ്ധ പിടിച്ചു പറ്റും, വീട് ആകര്‍ഷകമായി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

സംഗീതത്തിലും കലകളിലും താല്‍പര്യം പുലര്‍ത്തുന്നവരാണിവര്‍. ഈ നാളുക്കാര്‍ക്ക് മനശാന്തി തീര്‍ത്തും കുറവായിരിക്കും. എല്ലാ കാര്യങ്ങളിലും അവരുടേതായ അഭിപ്രായം രേഖപ്പെടുത്തും. വാക്ക് ചാതുര്യം കൊണ്ട് മറ്റുള്ളവരെ വശത്താക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പൂരം നക്ഷത്രത്തില്‍ പിറന്നവരുടെ ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് എപ്പോഴും ശത്രുക്കള്‍ ഉണ്ടായിരിക്കും. അത് പോലെ സുഹൃത്തുക്കളും കുറവായിരിക്കും. ആകര്‍ഷകമായ ശരീരം ഈ നാളുകാരുടെ പ്രത്യേകതയാണ്.
എല്ലാ കാര്യങ്ങളിലും മാന്യത വെച്ചു പുലര്‍ത്താന്‍ ഈ നാളുക്കാര്‍ ശ്രദ്ധിക്കും. ന്യായ വിരുദ്ധമായ ഏത് കാര്യം കണ്ടാലും ഇവര്‍ പ്രതികരിക്കും. കൃത്യനിഷ്ട ഇവരുടെ ഗുണമാണ്. പല പരിവര്‍ത്തനങ്ങള്‍ക്കും ഈ നാളുക്കാര്‍ വിധേയരായിരിക്കും. 46 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് ഉയര്‍ച്ചയുടെ കാലഘട്ടമായിരിക്കും. ഒരേ സമയം വെറുപ്പും ദേഷ്യവും കാണിച്ചാലും അടുത്ത നിമിഷത്തില്‍ ഇവര്‍ സൗമ്യമായി പെരുമാറും. കുടുംബജീവിതത്തില്‍ ഇവര്‍ വിട്ടുവീഴ്ചയുടെ പര്യായമാണ്. ഈ നാളുകാര്‍ക്ക് ഭാര്യ വിയോഗം കാണുന്നു.












Click it and Unblock the Notifications