പൂരൂരുട്ടാതി നക്ഷത്രക്കാര്‍ ആര്‍ക്ക് ഉപകാരം ചെയ്യുന്നോ അവരില്‍ നിന്നും വെറുപ്പ് സമ്പാദിക്കും...
ദേവത-അജൈകവാത്
ഗണം-മനുഷ്യഗണം
യോനി-പുരുഷയോനി
മൃഗം-നരന്‍
ഭൂതം-ആകാശം
പക്ഷി-മയില്‍
വൃക്ഷം-തേന്മാവ്
പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ബാല്യകാലം കഷ്ടപാടിന്റെയും അനിശ്ചിതത്വത്തിന്റെയുമായിരിക്കും. സംഭാഷണപ്രിയരും ചഞ്ചലമനസ്‌കരും ആണെങ്കിലും വിദ്യകൊണ്ട് പണം നേടുവാനുളള മിടുക്ക് ഈ നാളുകാര്‍ക്കുണ്ട്. അസാമാന്യമായ കര്‍മ്മകുശലതയും പ്രായോഗികമായ വൈഭവവും ഈ നാളുകാരില്‍ കണ്ടുവരുന്നു. സമൂഹമധ്യത്തില്‍ മാന്യതയും ഔദാര്യവും പ്രദര്‍ശിപ്പിക്കും. കലകളില്‍ സാമര്‍ത്ഥ്യം ഉള്ളവരാണ് ഈ നാളുക്കാര്‍. ഈശ്വരഭക്തരായ ഇവര്‍ സുഹൃത്തുക്കളുടെ നന്മ ഇഷ്ടപ്പെടുന്നവരാണ്. ദാനശീലരായ ഇവര്‍ സ്ത്രീകളോട് വിധേയത്വം കാണിക്കും. മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുമെങ്കിലും സ്വന്തം അഭിപ്രായം നടപ്പിലാക്കും.

ഈ നക്ഷത്രത്തില്‍ പിറന്നവന്‍ ആഢംബരപ്രിയരായി കണ്ടുവരുന്നു. പണത്തിന് പിശുക്ക് കാണിക്കില്ല. പിതാവുമായി മിക്ക സമയത്തും അഭിപ്രായവ്യത്യാസം കാണിക്കുന്നു. 21 വയസ്സിന് ശേഷം സ്വന്തമായ ചിന്താഗതി ഈ നാളുകാര്‍ക്ക് വരുന്നു. 40ഉം 50ഉം വയസ്സുകള്‍ക്കിടയില്‍ സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം ഈ നാളുകാര്‍ക്ക് ലഭിക്കുന്നു. ഏറ്റെടുക്കുന്ന ഏതു ജോലിയും ഈ നാളുകാര്‍ ഭംഗിയോടെ ചെയ്തു തീര്‍ക്കും. അന്യര്‍ക്കു വേണ്ടി ത്യാഗവും ഉപകാരങ്ങളും ചെയ്യുന്നവരാണിവര്‍. സ്ത്രീവിഷയമായ അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നു. ആര്‍ക്ക് ഉപകാരം ചെയ്യുന്നോ അവരില്‍ നിന്നും വെറുപ്പും വിദ്വേഷവും സമ്പാദിക്കും.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ കളങ്കമറ്റ ഭതൃഭക്തി, സന്താനസൗഭാഗ്യം കുടുംബഭരണ സാമര്‍ത്ഥ്യം എന്നിവ മിതഭാഷികളായ ഈ നാളുകാര്‍ക്കുണ്ടായിരിക്കും. ഇവര്‍ അതീവ സുന്ദരികളും ഈശ്വരഭക്തി ഉള്ളവരുമായി കണ്ടുവരുന്നു. ശിരോരോഗമോ ഗര്‍ഭാശയ രോഗമോ ഇവര്‍ക്കുണ്ടാകാം.












Click it and Unblock the Notifications