Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം കാര്യസാധ്യത്തിന് വേണ്ടി സ്‌നേഹഭാവത്തില്‍ സംസാരിക്കാന്‍ മടിയില്ലാത്തവരാണ് പൂയം നക്ഷത്രക്കാര്‍

ദേവത - ബൃഹസ്പതി
ഗണം - ദേവഗണം
പുരുഷനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - മകം, ഉത്രം, ഉത്രാടം, ചിത്തിര
മൃഗം - ആട്
പക്ഷി - ചകോരം
വൃക്ഷം - അരയാല്‍

പൂയം നക്ഷത്രത്തില്‍ പിറന്നവര്‍ ആത്മവിശ്വാസികളായി കാണുന്നു. ഇവര്‍ ശാന്തസ്വഭാവക്കാരായി കണ്ടു വരുന്നു. കോമളമായ ശരീരമാണ് ഇവരുടേത്. സ്വന്തം കുലത്തിന് ചേരുന്ന കാര്യങ്ങളില്‍ താല്പര്യം കൂടും. സ്വഭാവത്തില്‍ നല്ല വിനയം ഉള്ളവരായിരിക്കും. ഗുരുഭക്തിയും മതാനുഷ്ടാന നിഷ്ടയുമുള്ളവരാണിവര്‍. ഹൃദയചാഞ്ചല്യം കൂടുതലാണിവര്‍ക്ക്. അതിഥി സര്‍ക്കാരത്തില്‍ ഏറെ പ്രിയരാണ്. വീട്ടുക്കാരോട് അടുപ്പം കൂടുതലായിരിക്കും.

ജന്മനാ തന്നെ ആരോഗ്യം കുറഞ്ഞവരാണ് ഈ നക്ഷത്രക്കാര്‍. ധനസമ്പാദന പ്രിയരായിരിക്കും. ഭക്ഷണപ്രിയരാണ്. സഞ്ചാരപ്രിയരായിരിക്കും. ക്ഷിപ്രകോപികളാണെങ്കിലും പെട്ടെന്ന് തന്നെ ശാന്തരാകുന്നു. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇവര്‍ എപ്പോഴും പിന്നിലായിരിക്കും. തന്റേടത്തോടെ ഒരു കാര്യവും ഇവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അറിവ് നേടുന്ന കാര്യത്തില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കാണുന്നു.

 pooyam-09

എടുക്കുന്ന ഏത് തീരമാനമായാലും മാറ്റി പറയാന്‍ ഈ നാളുക്കാര്‍ക്ക് മടിയില്ല. സ്വന്തം കാര്യസാധ്യത്തിന് വേണ്ടി സ്‌നേഹഭാവത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് നല്ല കഴിവാണ്. സ്വാര്‍ത്ഥ താല്പര്യം കൂടുതലുള്ളത് കൊണ്ട് ഇവരുടെ മിക്ക കാര്യങ്ങളും പരാജയപ്പെടും. 32 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് നല്ല കാലമാണ്. സ്വതന്ത്ര നിലപാടുള്ളവരാണ് ഈ നാളുക്കാര്‍. ആരോഗ്യസ്ഥിതിയും നീതിബോധവും ഈ നാളുക്കാര്‍ക്ക് അധികമായി കണ്ടുവരുന്നു.

മാതൃഭക്തരായ ഇവര്‍ അമ്മയോട് മല്ല അടുപ്പം കാണിക്കുന്നു. സ്ത്രീകള്‍ക്ക് സ്വസ്ഥമായ കുടുംബജീവിതം പ്രയാസമാണ്. കുടുംബകലഹം സ്ഥിരമായി വീട്ടില്‍ കാണുന്നു. ഗര്‍ഭാശയ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവ അലട്ടിക്കൊണ്ടിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+