പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാവൂ എന്ന വിശ്വാസമുണ്ടത്രെ, ഇവരുടെ പ്രത്യേകത
ദേവത:അദിതി
ഗണം: ദേവഗണം
മൃഗം: പൂച്ച
പക്ഷി: ചകോരം
വൃക്ഷം: മുള
പ്രതികൂല നക്ഷത്രങ്ങള്‍: ആയില്യം, പൂരം, അത്തം, പുണര്‍തം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി
മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തില്‍ പുണര്‍തം എന്നറിയപ്പെടുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാകൂ എന്നൊരു വിശ്വാസമുണ്ടത്രെ. രാമന്റെ നക്ഷത്രമാണ് പുണര്‍തം. വീട്ടില്‍ കഴിയാനുള്ള ഭാഗ്യം ഇവര്‍ക്ക് കുറവായിരിക്കും. എന്നാല്‍ അക്കാര്യത്തില്‍ ഇവര്‍ ദുഖിതരല്ല. സഞ്ചാരപ്രിയരായിരിക്കും എന്നതാണ് പ്രത്യേകത.
സ്ഥിരമായി ഒരു സ്വഭാവം പ്രകടിപ്പിക്കുന്നവരല്ല. പുണര്‍തം നക്ഷത്രക്കാരുടെ കുട്ടികാലം വളരെ ക്ലേശമായിരിക്കും. ആരേയും പിണക്കാന്‍ ഇഷ്ടമല്ലെങ്കിലും പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍. വശ്യമായി സംസാരിച്ച് ആളുകളെ വീഴ്തുന്നതിന് ഇക്കൂട്ടര്‍ക്ക് പ്രത്യേക കഴിവുണ്ട്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ബഹുമാനിക്കുന്നവരാണിവര്‍. സ്‌നേഹ ബന്ധങ്ങള്‍ക്ക് വലിയ വില നല്‍ക്കുന്നവരാണ്.

സ്വന്തം കാര്യം നോക്കി ജീവിക്കാനാണ് ഏറെ താല്പര്യം. ആഢംബര ജീവിതത്തിന് കൊതിക്കുന്ന ഇവരുടെ ജീവിതം 32 വയസ്സിന് ശേഷം സുഖകരമായി തീരുന്നു. വക്കീല്‍, വ്യവസായി, പ്രഭാഷകന്‍, ലേഖകന്‍ എന്നീ മേഖലകളിലാണ് ഇക്കൂട്ടര്‍ തിളങ്ങുക. സ്വാര്‍ത്ഥത ഏതു കാര്യത്തിലും മുന്നിട്ട നില്‍ക്കും. കലാരംഗത്ത് ഈ നാളുക്കാര്‍ നന്നേ ശോഭിക്കുന്നതായി കാണുന്നു. എഴുത്തിനോടും വായനയോടും അഭിനിവേശം കാണുന്നു.
Read also: ഈ വിഷുഫലം നിങ്ങള്‍ക്ക് ഏങ്ങനെ...
ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലായിരിക്കും. ആരെയും വഞ്ചിക്കാനോ ചതിക്കാനോ നില്‍ക്കുകയില്ല.പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഭാര്യയായി എത്തുന്നവര്‍ ഭര്‍ത്താവിനോട് കൂറും സ്‌നേഹവും ഉള്ളവരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് ഏറെകുറേ മുകളില്‍ പറഞ്ഞ പ്രത്യേകതകള്‍ തന്നെയാണ് കാണുന്നത്. ഇക്കൂട്ടര്‍ അമിതമായി സംസാരിച്ച് വഴക്കുകള്‍ വിളിച്ച് വരുത്തുന്നു. ശുദ്ധഹൃദയരായിരിക്കും ഇക്കൂട്ടര്‍. വസ്ത്രങ്ങളോടും ആഭരണങ്ങളോടും കൂടുല്‍ കമ്പം ഉള്ളവരായിരിക്കും. സന്താനങ്ങളാല്‍ അനുഗ്രഹീതരായിരിക്കും. ഉദര രോഗങ്ങളും ശ്വാസകോശ രോഗങ്ങളും നിരന്തരമായി അലട്ടിക്കൊണ്ടിരിക്കും.












Click it and Unblock the Notifications