രേവതി നക്ഷത്രക്കാര്‍ അതിരുവിട്ട് ആരേയും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല
ദേവത-പുഷാവ്
ഗണം-ദേവഗണം
യോനി-സ്ത്രീ
മൃഗം-ആന
പക്ഷി-മയില്‍
വൃക്ഷം-ഇരിപ്പ
ഭൂതം-ആകാശം
ഈ നക്ഷത്രത്തില്‍ പിറന്നവര്‍ വിശ്വസ്തരും കുലീനരുമായി കണ്ടുവരുന്നു. ജീവിതത്തില്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന രേവതി നക്ഷത്രക്കാര്‍ പൊതുവെ സൗന്ദര്യമുളളവരും അന്തസ്സുള്ളവരുമായിരിക്കും. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. സന്ദര്‍ഭോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഈ നാളുക്കാര്‍ പിശുക്ക് കാണിക്കാറില്ല. സല്‍സ്വഭാവവും ആത്മാര്‍ത്ഥയും ഈ നാളുക്കാരുടെ മുഖമുദ്രായാണ്.

ഇവര്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരും സ്വാതന്ത്ര്യ പ്രേമികളുമായിരിക്കും. കണക്കില്‍ കവിഞ്ഞ് ആരോടും വിധേയത്വം പുലര്‍ത്തുകയോ, അതിരുവിട്ട് ആരേയും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല. സ്വന്തം വ്യക്തിത്വം ആര്‍ക്കും പണയപ്പെടുത്തില്ല. ആരോഗ്യകാര്യത്തില്‍ ഇവര്‍ക്ക് യാതൊരു ചിന്തയുമില്ല. സ്വന്തം പിതാവിനെകൊണ്ടോ ബന്ധുക്കളെക്കൊണ്ടോ പറയത്തക്ക ഗുണങ്ങള്‍ ഇല്ല. വിദ്യാഭ്യാസ കാര്യത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇവര്‍.
ജനമധ്യത്തില്‍ ആദരിക്കപ്പെടുന്നവരും അറിയപ്പെടുന്നവരും ആയിരിക്കും. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇവര്‍ ആരെയും വിശ്വസിച്ചെന്നു വരില്ല. ശുദ്ധഗതിക്കാരായ ഈ നാളുക്കാര്‍ പെട്ടെന്ന് ക്ഷുപിതരാകും. തെറ്റുപറ്റിയാല്‍ തിരുത്താന്‍ മടി കാണിക്കാറില്ല. സ്വപരിശ്രമം കൊണ്ടേ ഇവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകൂ. അസാമാന്യമായ കഴിവും സാമര്‍ത്ഥ്യവും ഈ നാളുകാര്‍ക്കുണ്ടാകും.
55 വയസ്സുവരെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുയോജ്യമായ ഫലം കിട്ടില്ല. ശേഷകാലം സന്തോഷകരമായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ പൊതുരംഗത്ത് ശോഭിക്കും. ഉദരരോഗങ്ങളും ഗര്‍ഭാശയ രോഗങ്ങളും ഈ നാളുകാര്‍ക്ക് കണ്ടുവരുന്നു.












Click it and Unblock the Notifications