തൃക്കേട്ട നക്ഷത്രകാര്‍ക്ക് രാജയോഗമാണ് ഫലം, എന്നാല്‍ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും
ദേവത-ഇന്ദ്രനാണ്
ഭൂതം-വായു
യോനി-പുരുഷൻ
ഗണം- അസുരൻ
പക്ഷി-കോഴി
വൃക്ഷം-വെട്ടി
മൃഗം-കേഴമാൻ
പ്രതികൂല നക്ഷത്രങ്ങള്‍ -പൂരാടം, തിരുവോണം, ചതയം, മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം
തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ നല്ല അദ്ധ്വാനശീലരും ആരോഗ്യവാന്മാരുമായിരിക്കും. ശുദ്ധമനസ്ഥിതി ഉള്ളവരാണ് ഈ നാളുകാരില്‍ അധികവും. നല്ല കഴിവും തന്റേടവും ഉള്ളവരാണെന്ന് നടക്കുന്നവരാണിവര്‍. കീര്‍ത്തി, പ്രതാപം, ധനം എന്നിവ ഈ നാളുകാര്‍ക്ക് കൂടുതലായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നവരാണ്. നിര്‍ബന്ധ ബുദ്ധിയുള്ളവരാണിവര്‍. എന്നാല്‍ ഈ നാളുക്കാരുടെ മനസ്സ് ദുര്‍ബ്ബലമാണ്.
ഇവര്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിന് ധൈര്യം കാണിക്കാറില്ല. ഉയരങ്ങളില്‍ എത്തിയതിന് ശേഷം പിന്നോട്ട് പായുന്ന തൃക്കേട്ട നക്ഷത്രക്കാര്‍ അദ്ധ്വാനശീലരും കര്‍മ്മനിരതരുമായിരിക്കും. ഇവര്‍ നര്‍മ്മഭാഷണപ്രിയരായിരിക്കും.

സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ഈ നക്ഷത്രത്തില്‍ പിറന്നവര്‍. പ്രതികൂലമായി വരുന്ന കാര്യങ്ങളായാല്‍ കൂടി ഉള്ള കാര്യം ആരോടെങ്കിലും പറഞ്ഞവസാനിക്കാതെ ഈ നാളുക്കാര്‍ ഉറങ്ങില്ല. ഈ നക്ഷത്രത്തില്‍ പിറന്ന ചിലര്‍ മുന്‍കോപികളായി കാണുന്നു. ഇവരുടെ നിര്‍ബന്ധബുദ്ധി പുരോഗതിയ്ക്ക് തടസ്സമായി നില്‍ക്കുന്നു. എന്നാല്‍ അസാമാന്യമായ കഴിവും സാമര്‍ത്ഥ്യവും ഈ നാളുകാര്‍ക്ക് കണ്ടുവരുന്നു.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് അപവാദങ്ങളും ആരോപണങ്ങളും ഈ നാളുക്കാരെ പിന്തുടരുന്നതാണ്. 50 വയസ്സുവരെ ഈ നാളുകാരുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന പ്രയോജനം കാണുകയില്ല. ഉദരസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇവരെ നിരന്തരം പിന്‍തുടരുന്നതാണ്.












Click it and Unblock the Notifications