Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നവരാണ് തിരുവാതിരക്കാർ, കൂടുതൽ അറിയാൻ

ദേവത - ശിവന്‍
ഗണം - മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - പൂയം, പൂരം, മകം, ഉത്രം, ഉത്രാടം (മകരക്കൂറ്)
മൃഗം - ശ്വാവ്
പക്ഷി - ചകോരം
വൃക്ഷം - കരിമരം

തിരുവാതിര നക്ഷത്രത്തിന്റെ പേരിലുള്ള ആഭിജാത്യം പോലെ തന്നെയാണ് ഈ നക്ഷത്രത്തില്‍ പിറന്നവരുടെ പ്രവര്‍ത്തനങ്ങളും. ഇവര്‍ ഏത് രംഗത്തിറങ്ങിയാലും വ്യക്തി മുദ്ര പതിപ്പിക്കും. തിരുവാതിര നക്ഷത്രത്തില്‍ പിറന്നവര്‍ പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരായിരിക്കും. എങ്കിലും ഇവര്‍ ആരോഗ്യവാന്മാരായിരിക്കും. ഈ നാളുക്കാര്‍ പൊതുവെ ലളിത ജീവിതം നയിക്കുന്നവരായിരിക്കും. ബന്ധുക്കളോട് വളരെയധികം ഇഷ്ടം കാണിക്കുന്നവരാണ്.

വളരെ സരസമായി സംസാരിക്കാന്‍ കഴിയുന്നവരാണിവര്‍. സഹനശക്തി ഈ നാളുക്കാര്‍ക്ക് കുറവായിരിക്കും. ഭാഗ്യം കുറവായ ഇവരുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കും. ഇവരുടെ അശ്രദ്ധയില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുക്കും. ഏത് പ്രശ്‌നത്തിലും വളരെ ശ്രദ്ധിച്ചേ ഇടപ്പെടാറുള്ളൂ. ക്ഷിപ്രകോപികളായ ഇവര്‍ക്ക് മറ്റുവരോട് പിണങ്ങി കഴിയാന്‍ സാധിക്കില്ല. ചതിയും കുതുക്കാല്‍ വെട്ടലും ഈ നാളുക്കാര്‍ ചെയ്യില്ല.

thiruvathira-08

ഏത് കാര്യത്തിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതായി കാണാം. വലിപ്പചെറുപ്പം നോക്കാതെ ഏത് പ്രവൃത്തിയും ഉത്തരവാദിത്വത്തോടെ ഈ നാളുക്കാര്‍ ചെയ്യും. വിജ്ഞാനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലുള്ള പദവി ഈ നാളുക്കാര്‍ക്ക് ഉണ്ടാവുകയില്ല. സഞ്ചാരപ്രിയരായിരിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും വേദനിക്കുന്നവരാണ്. 32 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നു.

ഈ നാളുക്കാര്‍ക്ക് വിവാഹം വളരെ താമസിച്ചേ നടക്കൂ. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവര്‍ നന്നേ കഷ്ടപ്പെടും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് സംസാരിച്ച് വശത്താക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. അന്ധവിശ്വാസങ്ങളില്‍ ഈ നാളുക്കാര്‍ വിശ്വസിക്കില്ല. ഉദരസംബന്ധമായ രോഗങ്ങള്‍ ഇവരെ നിരന്തരം പിന്തുടരുന്നതാണ്.

വ്യാപാര വ്യവസായ രംഗങ്ങളില്‍ വളരെയധികം ശോഭിക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് കഴിയും. കഠിന പ്രയത്നം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ ധനസമ്പാദനത്തില്‍ അതീവ തത്പരരാണ്. ദുര്‍വ്വാശി, ദുരഭിമാനം എന്നിവ മുറുകെ പിടിക്കുന്ന ഈ​ നക്ഷത്രക്കാര്‍ വിജ്ഞാനസമ്പാദനത്തില്‍ ഏറെ മുന്നിലെത്തുന്നു. അന്യദേശവാസം കൂടുതല്‍ ഗുണകരമായി കാണപ്പെടുന്നു. പൊതുവേ അഹങ്കാരികളും, നന്ദിയില്ലാത്തവരുമായി കാണപ്പെടുന്ന ഇവര്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+