സ്ത്രീ വിഷയത്തില്‍ അമിത താല്പര്യമുള്ളവരാണോ തിരുവോണം നക്ഷത്രക്കാര്‍... ?
ദേവത- വിഷ്ണു
ഭൂതം-വായു
പക്ഷി-കോഴി
യോനി-പുരുഷം
ഗണം-ദേവഗണം
വൃക്ഷം-എരുക്ക്
മൃഗം-കുരങ്ങൻ
പ്രതികൂല നക്ഷത്രങ്ങള്‍ = ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം
സത്യസന്ധരും ക്ഷമാശീലരും ഉത്സാഹികളുമായിരിക്കും തിരുവോണം നക്ഷത്രക്കാര്‍. മിതവ്യയം ഈ നാളുക്കാരുടെ മുഖമുദ്രയാണ്. അടുക്കും ചിട്ടയും ലക്ഷ്യ ബോധവും ഈ നാളുക്കാരുടെ കൈമുതലാണ്. ഈ നാളുക്കാരുടെ പേരിന്റെ ഭംഗി പോലെ തന്നെയാണ് ജീവിതവും. കഷ്ടപ്പെടുന്നവരെ കഴിവിന്റെ പരമാവധി ഈ നാളുക്കാര്‍ സഹായിക്കും. ഈശ്വരഭക്തിയിലും ഗുരുഭക്തിയിലും ഈ നാളുക്കാര്‍ അടിയുറച്ച് വിശ്വസിക്കും.
ഇടത്തട്ടിലുള്ള ജീവിതമാണ് ഈ നാളുക്കാര്‍ നയിക്കുന്നത്. ഈ നാളുക്കാരുടെ പ്രവര്‍ത്തന മാധ്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്നു തന്നെ അത് മാറുന്നതാണ്. പരാജയത്തെപ്പറ്റി ഇവര്‍ ചിന്തിക്കാറില്ല. ഇവര്‍ പിശുക്കന്മാരായി കണ്ടുവരുന്നു. വീടിനേക്കാള്‍ തൊഴിലിനെ സ്നേഹിക്കും. ബന്ധുക്കളും സ്നേഹിതരും എപ്പോഴും എതിരായിരിക്കും. മക്കളോട് അമിതമായി സ്നേഹം കാണിക്കും.

ഈ നാളുക്കാര്‍ പലവിധത്തിലുള്ള കഷ്ടപാടുകളും ചുമതലകളും വഹിക്കേണ്ടി വരുന്നതുകൊണ്ട് ഇവരുടെ കഴിവിനൊത്തവിധം സാമ്പത്തികമായി ഉയര്‍ച്ച കിട്ടാതെ വരുന്നു. പലപ്പോഴും ഇവര്‍ കമ്പളിപ്പിക്കപ്പെടുമെങ്കിലും ഇവര്‍ അത് കാര്യമാക്കാറില്ല. ശാന്തമായ സൗമ്യമായ പെരുമാറ്റവും കൊണ്ട് ഇവര്‍ മറ്റുള്ളവരുടെ ഇടയില്‍ ബഹുമാന്യരായി തീരുന്നു. പൊതുജനങ്ങളോട് സ്നേഹവാത്സല്യം ഇവര്‍ കൂടുതലായി കാണിക്കുന്നു.
സൗഭാഗ്യപ്പൂര്ണമായ ദാമ്പത്യംകൊണ്ട് ഈ നാളുക്കാര്‍ അനുഗ്രഹീതരായിരിക്കും. സ്ത്രീകളുമായുള്ള ബന്ധത്തിനും സ്ത്രീവിഷയത്തില്‍ അനാവശ്യ നിലപാടുകള്‍ സ്വീകരിക്കുന്നതിനും ഇടയാകത്തക്ക ചീത്ത പ്രവൃത്തികള്‍ക്ക് ഈ നാളുക്കാര്‍ പ്രേരിതരാകാറുണ്ട്. 35 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് ശോഭനമായ ഭാവി കാണുന്നു.
തിരുവോണം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ബഹുഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായി കണ്ടുവരുന്നു. സൗന്ദര്യവും കലാബോധവും ഈ നാളുക്കാര്‍ക്ക് കൂടുതലായിരിക്കും. ഈ നാളുക്കാരില്‍ കൂടുതലും തന്റേടികളായി കണ്ടുവരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications