കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വിഷയത്തില്‍ അമിത താല്‍പര്യമുള്ളവരാണോ തിരുവോണം നക്ഷത്രക്കാര്‍... ?

  • By Nakul
Google Oneindia Malayalam News

ദേവത- വിഷ്ണു
ഭൂതം-വായു
പക്ഷി-കോഴി
യോനി-പുരുഷം
ഗണം-ദേവഗണം
വൃക്ഷം-എരുക്ക്‌
മൃഗം-കുരങ്ങൻ
പ്രതികൂല നക്ഷത്രങ്ങള്‍ = ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം

സത്യസന്ധരും ക്ഷമാശീലരും ഉത്സാഹികളുമായിരിക്കും തിരുവോണം നക്ഷത്രക്കാര്‍. മിതവ്യയം ഈ നാളുക്കാരുടെ മുഖമുദ്രയാണ്. അടുക്കും ചിട്ടയും ലക്ഷ്യ ബോധവും ഈ നാളുക്കാരുടെ കൈമുതലാണ്. ഈ നാളുക്കാരുടെ പേരിന്റെ ഭംഗി പോലെ തന്നെയാണ് ജീവിതവും. കഷ്ടപ്പെടുന്നവരെ കഴിവിന്റെ പരമാവധി ഈ നാളുക്കാര്‍ സഹായിക്കും. ഈശ്വരഭക്തിയിലും ഗുരുഭക്തിയിലും ഈ നാളുക്കാര്‍ അടിയുറച്ച് വിശ്വസിക്കും.

പൂരാടം നക്ഷത്രക്കാർ പാപദോഷമുള്ളവരാണോ? കൂടുതല്‍ അറിയാന്‍പൂരാടം നക്ഷത്രക്കാർ പാപദോഷമുള്ളവരാണോ? കൂടുതല്‍ അറിയാന്‍

ഇടത്തട്ടിലുള്ള ജീവിതമാണ് ഈ നാളുക്കാര്‍ നയിക്കുന്നത്. ഈ നാളുക്കാരുടെ പ്രവര്‍ത്തന മാധ്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്നു തന്നെ അത് മാറുന്നതാണ്. പരാജയത്തെപ്പറ്റി ഇവര്‍ ചിന്തിക്കാറില്ല. ഇവര്‍ പിശുക്കന്മാരായി കണ്ടുവരുന്നു. വീടിനേക്കാള്‍ തൊഴിലിനെ സ്‌നേഹിക്കും. ബന്ധുക്കളും സ്‌നേഹിതരും എപ്പോഴും എതിരായിരിക്കും. മക്കളോട് അമിതമായി സ്‌നേഹം കാണിക്കും.

thiruvonam

ഈ നാളുക്കാര്‍ പലവിധത്തിലുള്ള കഷ്ടപാടുകളും ചുമതലകളും വഹിക്കേണ്ടി വരുന്നതുകൊണ്ട് ഇവരുടെ കഴിവിനൊത്തവിധം സാമ്പത്തികമായി ഉയര്‍ച്ച കിട്ടാതെ വരുന്നു. പലപ്പോഴും ഇവര്‍ കമ്പളിപ്പിക്കപ്പെടുമെങ്കിലും ഇവര്‍ അത് കാര്യമാക്കാറില്ല. ശാന്തമായ സൗമ്യമായ പെരുമാറ്റവും കൊണ്ട് ഇവര്‍ മറ്റുള്ളവരുടെ ഇടയില്‍ ബഹുമാന്യരായി തീരുന്നു. പൊതുജനങ്ങളോട് സ്‌നേഹവാത്സല്യം ഇവര്‍ കൂടുതലായി കാണിക്കുന്നു.

മെയ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശിഫലം അറിയൂ...മെയ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശിഫലം അറിയൂ...

സൗഭാഗ്യപ്പൂര്‍ണമായ ദാമ്പത്യംകൊണ്ട് ഈ നാളുക്കാര്‍ അനുഗ്രഹീതരായിരിക്കും. സ്ത്രീകളുമായുള്ള ബന്ധത്തിനും സ്ത്രീവിഷയത്തില്‍ അനാവശ്യ നിലപാടുകള്‍ സ്വീകരിക്കുന്നതിനും ഇടയാകത്തക്ക ചീത്ത പ്രവൃത്തികള്‍ക്ക് ഈ നാളുക്കാര്‍ പ്രേരിതരാകാറുണ്ട്. 35 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് ശോഭനമായ ഭാവി കാണുന്നു.

'ആണ്‍മൂലം അറവെയ്ക്കും പെണ്‍മൂലം നശിച്ചുപോകും' എന്നൊരു ചൊല്ലുണ്ടെങ്കിലും അറിയാത്തത് പലതുമുണ്ട്...'ആണ്‍മൂലം അറവെയ്ക്കും പെണ്‍മൂലം നശിച്ചുപോകും' എന്നൊരു ചൊല്ലുണ്ടെങ്കിലും അറിയാത്തത് പലതുമുണ്ട്...

തിരുവോണം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ബഹുഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായി കണ്ടുവരുന്നു. സൗന്ദര്യവും കലാബോധവും ഈ നാളുക്കാര്‍ക്ക് കൂടുതലായിരിക്കും. ഈ നാളുക്കാരില്‍ കൂടുതലും തന്റേടികളായി കണ്ടുവരുന്നു.

English summary
specialties of thiruvonam star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X