ഒന്നിലധികം വിവാഹം കഴിക്കാനുള്ള യോഗമുള്ളവരാണ് ഉത്രം നക്ഷത്രക്കാര്‍, കൂടുതല്‍ അറിയാന്‍
ദേവത - മഹേശ്വരന്‍
ഗണം - മനുഷ്യഗണം
പുരുഷനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - ചിത്തിര, വിശാഖം, തൃക്കേട്ട, ഉത്രം ആദ്യപാതത്തില്‍ ജനിച്ചവര്‍ക്ക് അശ്വതി, ഭരണി, കാര്‍ത്തിക 1/4
മൃഗം - ഒട്ടകം
പക്ഷി - കാകന്‍
വൃക്ഷം - ഇത്തി
ഓര്‍മ്മശക്തി കൂടുതലുള്ളവരാണ് ഉത്രം നക്ഷത്രക്കാര്‍. ഈ നാളില്‍ ജനിച്ചവര്‍ അഭിമാനികളും സൗന്ദര്യബോധം ഉള്ളവരുമാണ്. ശുദ്ധ ഹൃദയം ഉള്ളവരാണെങ്കിലും ഇവര്‍ ക്ഷിപ്രകോപികളായിരിക്കും. ക്ഷമിക്കാനും സഹിക്കാനും ഈ നാളുകാര്‍ക്ക് പ്രയാസമാണ്. ദേഷ്യം വന്നാല്‍ വീണ്ടു വിചാരമില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് ഈ നാളുക്കാര്‍. ദയയും സൗമ്യതയും പ്രകടിപ്പിക്കും. ധൈര്യവും സൗന്ദര്യവും ഉണ്ടാകും. മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് ഇഷ്ടമല്ല. അന്യരെ സഹായിക്കും.
കലാവാസന ഈ നാളുകാരുടെ കൂടെപിറപ്പാണ്. ഇവര്‍ നിസ്വാര്‍ത്ഥികളും കാപട്യം ഇല്ലാത്തവരുമാണ്. ഇവര്‍ വിശ്വാസികളും സദാചാര നിഷ്ഠയും ഉള്ളവരായി കാണുന്നു. കലാസാഹിത്യ രംഗങ്ങളിലും അധ്യാപനരംഗങ്ങളിലും ഈ നാളുകാര്‍ നന്നായി ശോഭിക്കുന്നതായി കാണുന്നു. സുഖഭോഗങ്ങള്‍ക്ക് വേണ്ടിയുള്ള പരകം പാച്ചില്‍ ഇവരുടെ പ്രത്യേകതയാണ്. 38 വയസ്സിന് ശേഷമായിരിക്കും ഈ നാളുക്കാരുടെ നല്ല കാലം. ഈശ്വരാനുഗ്രഹവും ഭാഗ്യവും കൂടുതല്‍ ഉള്ളവരാണ് ഈ നാളുക്കാര്‍.

സംശയം പിടിപ്പെട്ടാല്‍ അലസരാകും. തനിക്കിഷ്ടപ്പെടാത ചുറ്റുപാടില്‍ നിന്ന് വേഗം രക്ഷപ്പെടും. കുടുംബഭാരം നേരത്തെ തന്നെ ചുമലിലേറ്റും. എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം ഉളളവരാണ് ഉത്രം നക്ഷത്രക്കാര്‍. ഉത്രം നക്ഷത്രകാര്‍ക്ക് ഒന്നിലധികം വിവാഹം കഴിക്കാന്‍ യോഗം കാണുന്നു.പരിശ്രമശാലികളായ ഈ നാളുകാര്‍ക്ക് ഏത് കാര്യത്തിലും നേട്ടമാണ് ഉണ്ടാവുക. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബഭരണത്തില്‍ നല്ല പ്രാപ്തി കാണുന്നു. ഈശ്വര ചിന്തയും സല്‍ഗുണങ്ങളും ഒത്തുചേരുന്ന ഇവരുടെ കുടുംബജീവിതം സംതൃപ്തി നിറഞ്ഞതായിരിക്കും. ശ്വാസകോശ ഉദരരോഗങ്ങള്‍ ഇവര്‍ക്ക് സ്ഥിരമായി കണ്ടുവരുന്നു.












Click it and Unblock the Notifications