മൂക്കിന്റെ തുമ്പത്താണ് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ദേഷ്യം...
ദേവത-അഹിര്‍ബുദ്ധി
ഗണം-മനുഷ്യഗണം
യോനി-സ്ത്രീ
ഭൂതം-ആകാശം
മൃഗം-പശു
പക്ഷി-മയില്‍
വൃക്ഷം-കരിമ്പന
ഉത്രട്ടാതി
മീനം രാശിയെ പ്രതിനിധീകരിക്കുന്ന ഉത്രട്ടാതി നക്ഷത്രക്കാര്‍ പൊതുവെ സൗമ്യ സ്വഭാവക്കാരും സത്യസന്ധരും ആയിരിക്കും. ഉച്ചനീചത്വമോ വലിപ്പചെറുപ്പമോ നോക്കാതെ ആരോടും സഹകരിക്കും. നല്ല പൊതുവിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. ഇവര്‍ ലോലഹൃദയം ഉള്ളവരും ആത്മാര്‍ത്ഥ ഉള്ളവരുമായിരിക്കും. സൗഹൃദം സ്ഥാപിക്കുന്നതിന് സാമ്പത്തികമോ അവസ്ഥകളോ ചിന്തിക്കാറില്ല. അറിവും വിദ്യയും നേരിടാന്‍ ഇവര്‍ ഏത് പ്രതിസന്ധികളെയും നേരിടും. സ്വവംശത്തില്‍ ഇവര്‍ ശ്രേഷ്ഠരായിരിക്കും.
ശുഭകാര്യങ്ങള്‍ ചെയ്യുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. കഷ്ടപ്പെടുന്നവരെ സഹായിക്കും. എന്തും തുറന്ന് പറയും. എല്ലാവരോടും സ്നേഹമായി പെരുമാറും. അഭിമാനം സംരക്ഷിക്കാന്‍ ഏത് പ്രയാസവും സഹിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ സ്വന്തം മാതാപിതാക്കളെ വളരെ മതിപ്പോടും അഭിമാനത്തോടും കൂടി കാണുന്നവരാണ്. ഉത്രട്ടാതി നക്ഷത്രക്കാര്‍ ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും അതീവശ്രദ്ധാലുക്കളായിരിക്കും. നല്ലൊരു സുഹൃത്ത് ഇവര്‍ക്കുണ്ടെങ്കില്‍ ഉയരങ്ങള്‍ വെട്ടിപ്പിടിക്കും. മൂക്കിന്റെ തുമ്പത്താണ് ഇവര്‍ക്ക് ദേഷ്യം. സ്നേഹിതരെ സഹായിക്കുകയും എതിരാളികള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യും.

അലസത ഈ നാളുക്കാരുടെ ജീവിതത്തില്‍ ഇല്ല. ഏര്‍പ്പെടുന്ന ഏത് ജോലിയും ഭംഗിയായി ചെയ്യും. സൗഭാഗ്യ പൂര്‍ണ്ണമായ ദാമ്പത്യം ആണെങ്കിലും നിസ്സാരകാര്യത്തിന് പോലും ഭാര്യയുമായി പിണങ്ങും. സ്നേഹിച്ചാല്‍ എന്തും കൈവിട്ട് ചെയ്യും. പിണങ്ങിയാല്‍ മറിച്ചുമായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്നവര്‍ ആരോടും അധിക സമയം പിണങ്ങിയിരിക്കില്ല. തെറ്റു ചെയ്താല്‍ പശ്ചാതപിക്കാനും മടികാണിക്കാറില്ല. സ്നേഹസമ്പന്നയായ സ്ത്രീകളെയായിരിക്കും ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്ക്ക് ലഭിക്കുക.
ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ആരോടും മര്യാദയായി പെരുമാറും. സന്താന സൗഭാഗ്യമുണ്ട്. സൗന്ദര്യകാര്യങ്ങളിള് ശ്രദ്ധപുലര്‍ത്തും. ശാലീനത്വവും കുലീനത്വവും ഇവരുടെ ഗുണങ്ങളാണ്. ഈശ്വരഭക്തി ഉള്ളവരായി കണ്ടുവരുന്നു. 17 വയസ്സിന് ശേഷം ഇവര്‍ സ്വന്തം കാര്യം നോക്കുന്നവരായി കാണപ്പെടുന്നു. അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കാനും ഇവര്‍ മടിക്കില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications