'വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ഈര്‍ഷ്യയും അന്യദേശവാസവും പിശുക്കും കാന്തിയും ധനവും ഉള്ളവരാണ്'
ദേവത- ഇന്ദ്രാഗ്നി
മൃഗം-സിംഹം
വൃക്ഷം-വയ്യങ്കതവ്
ഗണം-അസുര ഗണം
യോനി-പുരുഷം യോനി
ഭൂതം-അഗ്നി
പ്രതികൂല നക്ഷത്രങ്ങള്‍ -തൃക്കേട്ട, പൂരാടം, തിരുവോണം, രോഹിണി, മകയിരം ,തിരുവാതിര, പുണര്‍തം
വിശാഖം നക്ഷത്രത്തില്‍ പിറന്നവര്‍ നീതി ബോധമുള്ളവരും ഈശ്വരഭക്തി കൂടുതല്‍ ഉള്ളവരുമായി കണ്ടുവരുന്നു. പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഈ നാളുക്കാര്‍ ഇതില്‍ അഭിമാനം കൊള്ളുന്നവരല്ല. സ്വജനങ്ങളില്‍ നിന്ന് അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ പ്രധാന്യം നല്‍കാറില്ല. കലാസാംസ്‌ക്കാരിക രംഗത്ത് അതിയായ താല്പര്യം എടുക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. ചുറ്റും കാണുന്നവരെ സന്തോഷിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നവരാണ് ഇവര്‍. സഹോദര സ്‌നേഹം കൂടുതലായി കാണുന്നു. ഈശ്വരചിന്തകളില്‍ കൂടുതല്‍ താല്പര്യം ഉള്ളവരാണ് വിശാഖം നക്ഷത്രക്കാര്‍.

പിതാവില്‍ നിന്നോ മാതാവില്‍ നിന്നോ വേണ്ടത്ര പരിഗണന ഈ നാളുകാര്‍ക്ക് ലഭിക്കാറില്ല. ആര്‍ഭാടവും ധൂര്‍ത്തും ആഗ്രഹിക്കാത്തവരാണ് ഈ നാളുക്കാര്‍. അസാധാരണമായ ഭരണപാഠവും ആജ്ഞാ ശക്തിയും ഈ നാളുകാരുടെ പ്രത്യേകതയാണ്. നീതി ബോധം കൂടുതലാണിവര്‍ക്ക്. സംഭാഷണത്തില്‍ കുശലതയും പ്രവര്‍ത്തനത്തില്‍ സാമര്‍ത്ഥ്യവും പ്രകടിപ്പിക്കുന്നവരാണിവര്‍. അമിതമായ വിഷയാശക്തിയും സുഖജീവിത നിഷ്ഠയും ഇവരുടെ ജീവിതത്തെ കരണ്ടു തിന്നുന്നതാണ്. പ്രകൃതി സ്‌നേഹികളായ ഇവര്‍ക്ക് നാല്‍ക്കാലികളെ വളരെ പ്രിയമാണ്. എല്ലാ കാര്യത്തിലും ധാരാളം ധനം ഇവര്‍ക്ക് വന്നു ചേരും. ഇവര്‍ സംസാരപ്രിയരായി കണ്ടുവരുന്നു.
വിശാഖം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വളരെ മധുരമായി സംസാരിക്കാനും സ്‌നേഹത്തോടുകൂടി പെരുമാറാനും കഴിയും. ഭക്തിമാര്‍ഗത്തില്‍ ഊന്നിയ ജീവിതമാണ് ഇവരുടേത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഇവര്‍ സംതൃപ്തി നേടുന്നു.സൗമ്യസ്വഭാവം പ്രകടിപ്പിക്കും. ആത്മ നിയന്ത്രണം കുറവായിരിക്കും. ജീവിതപങ്കാളിയെ സ്‌നേഹിക്കും. ഒരു തരത്തില്‍ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അടിമയായിരിക്കും.












Click it and Unblock the Notifications