കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിനുള്ളില്‍ കത്തിച്ച മെഴുകുതിരി വയ്ക്കുന്നത് ആരോഗ്യം ഉറപ്പുനല്‍കും! വാസ്തുു നിര്‍ദേശിക്കുന്നത്

  • By Desk
Google Oneindia Malayalam News

എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷം നിറഞ്ഞതും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതമാണ്. പ്രകൃതിയില്‍ നിന്ന് ഉടലെടുത്തിട്ടുള്ള വാസ്തുു ശാസ്ത്രത്തിലാണ് ഇതിനെല്ലാമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. സന്തോഷവും ആരോഗ്യവും സമ്പത്തുമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത്. സ്വാഭാവികമായ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മികച്ച ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്.

വാസ്തുു ശാസ്ത്ര പ്രകാരം ലോകം നിയന്ത്രിക്കുന്നത് സൂര്യന്‍, ഭൂമി, ചന്ദ്രന്‍, എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളും കാന്തിക തരംഗങ്ങള്‍, പ‍ഞ്ചഭൂതങ്ങള്‍ എന്നിവയാണ്. ഈ ഘടകങ്ങള്‍ സ്വരച്ചേര്‍ച്ചോടെ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.

എങ്ങനെ ഉറങ്ങും

എങ്ങനെ ഉറങ്ങും

വീടിന്റെ തെക്ക് ഭാഗത്ത് ഉറങ്ങുന്നത് ആരോഗ്യം പ്രദാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വാത- കഫരോഗങ്ങളുള്ള വ്യക്തികള്‍ കിടക്കയുടെ ഇടതുഭാഗത്ത് ഉറങ്ങുന്നതാണ് അനുയോജ്യം. പീത രോഗങ്ങളുള്ളവര്‍ വലതുഭാഗത്തും ഉറങ്ങണം. കിടപ്പുമുറിയ്ക്ക് മുകളില്‍ ഭീമുകള്‍ സ്ഥിതി ചെയ്യുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. ഇത് മനസ്സില്‍ അസ്വസ്തത ഉണ്ടാക്കുമെന്നും മനസ്സിനുള്ളില്‍ അവശ്യ ചിന്തകള്‍‍ കടന്നുവരുമെന്നുമാണ് വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ രണ്ടാം നിലയില്‍ വരുന്ന ഭീമുകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്

 മെഴുകുതിരിയും ഹനുമാനും ആരോഗ്യത്തിന് !

മെഴുകുതിരിയും ഹനുമാനും ആരോഗ്യത്തിന് !

വീട്ടിലെ ഫയര്‍സോണില്‍ എപ്പോഴും മെഴുകുതിരി കത്തിച്ചുവെക്കുന്നത് അനുകൂല ഫലം ചെയ്യും. ചുറ്റുപാടുകള്‍ക്ക് സൗന്ദര്യം നല്‍കുന്നതിനൊപ്പം മെഴുകുതിരിയുടെ വെളിച്ചം ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നതിന് സഹായിക്കും. ഇതിന് പുറമേ വീടിനുള്ളില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കുന്നതും മികച്ച ആരോഗ്യം ഉറപ്പുവരുത്താന്‍ സഹായിക്കും. ഹനുമാനെ ആരോഗ്യസംരക്ഷനായാണ് കണക്കാക്കുന്നത്. വീടിന്റെ തെക്ക് ഭാഗത്തിനഭിമുഖമായാണ് ഹനുമാന്റെ പ്രതിമ സ്ഥാപിക്കേണ്ടത്.

 റെയ്ക്കി ക്രിസ്റ്റലുകള്‍

റെയ്ക്കി ക്രിസ്റ്റലുകള്‍

ബ്രഹ്മസ്ഥാനത്ത് റെയ്ക്കി ക്രിസ്റ്റലുകള്‍ സൂക്ഷിക്കുന്നത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിന് സഹായിക്കും. റെയ്ക്കി കൊണ്ടുള്ള ക്രിസ്റ്റല്‍ ഗ്രിഡ് ബ്രഹ്മസ്ഥാനത്ത് സ്ഥാപിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗ്ഗം. വീടിന്‍റെ കേന്ദ്രഭാഗം എപ്പോഴും ഒഴിച്ചിടാന്‍ ശ്രദ്ധിക്കണം. വലിയ ഫര്‍ണിച്ചറുകളോ ഭാരമേറിയ വസ്തുുക്കളോ ഈ ഭാഗത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിനുള്ളിലേയ്ക്കുള്ള ഊര്‍ജ്ജപ്രവേശനത്തെ ഇത് തടസ്സപ്പെടുത്തുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ഇത് മോശം ആരോഗ്യ സ്ഥിതിയിലേയ്ക്ക് എത്തിക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

അക്വേറിയം ആരോഗ്യത്തിനും സമ്പത്തിനും

അക്വേറിയം ആരോഗ്യത്തിനും സമ്പത്തിനും

വീടിനുള്ളില്‍ അക്വേറിയം സ്ഥാപിക്കുന്നത് സമ്പത്തുണ്ടാകുന്നതിന് അനുകൂല ഘടകമാണ്. അതുപോലെ തന്നെ വീടിനുള്ളില്‍ ഊര്‍ജം പ്രവേശിക്കുന്നതിനും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അക്വേറിയത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്. എന്നാല്‍ അക്വേറിയത്തിലെ വെള്ളം ശുദ്ധമായതും വായു കടക്കുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്വേറിയത്തില്‍ ആരോഗ്യമുള്ള മീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. ആരോഗ്യവും സജീവവുമായ മീനുകളുടെ സാന്നിധ്യം കുടുംബത്തിലേയ്ക്ക് സമ്പത്ത് കൊണ്ടുവരുമെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്.

<strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം</strong>സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

<strong>എളുപ്പം വിവാഹം നടക്കണോ? കിടപ്പുമുറിയ്ക്ക് ഈ നിറങ്ങള്‍ നല്‍കിയാല്‍ മതി, പിങ്കും മഞ്ഞയും പറയുന്നത്!</strong>എളുപ്പം വിവാഹം നടക്കണോ? കിടപ്പുമുറിയ്ക്ക് ഈ നിറങ്ങള്‍ നല്‍കിയാല്‍ മതി, പിങ്കും മഞ്ഞയും പറയുന്നത്!

English summary
Everyone wants a happy, healthy and a wealthy home with all material comforts as well as peace of mind. Use the below 21 Vastu tips in your home to attract wealth. ‘Health is wealth’ is one of the most common things one gets to hear. If you are eating junk food or staying up late or working long hours, this is a common phrase thrown at you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X