• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൃശ്ചികം രാശിക്കാർ ദുരൂഹത നിറഞ്ഞവർ!! പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഇവർ അപകടകാരികൾ?

  • By Desk

വൃശ്ചികം രാശിയിൽ ജനിക്കുന്നവർ ദുരൂഹത നിറഞ്ഞവരായിരിക്കും. എന്നാൽ പെട്ടെന്ന് ഇവരുടെ തലത്തിൽ ചിന്തിക്കാൻ അടുപ്പമുള്ളവർക്ക് കഴിയാറുണ്ട്. ജീവിതത്തോട് അഭിനിവേശം പുലർത്തുന്നവരായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർ. മറ്റുള്ളവരിൽ താൻ ജീവിച്ചിരിക്കുന്നുവെന്ന തോന്നലുണ്ടാക്കാൻ ഈ രാശിക്കാർക്ക് പലപ്പോഴും സാധിക്കാറുണ്ട്. ബുദ്ധിമാന്മാരയ ഇത്തരക്കാരെ അങ്ങനെ എളുപ്പത്തിൽ വിഡ്ഢികളാക്കാൻ സാധിക്കില്ല. കൃത്യമായ കാഴ്ചപ്പാടുള്ളവരും ബുദ്ധികൂ‍മതയുള്ളവരുമായിരിക്കും ഈ രാശിക്കാർ.

എന്തിനെയും സംശയ ദൃഷ്ടിയോടെ മാത്രം കാണുന്ന ഇത്തരക്കാര്‍ തെളിവുകൾ ഉള്ള കാര്യങ്ങൾ‍ മാത്രമേ എളുപ്പത്തില്‍ വിശ്വസിക്കുകയുള്ളൂ. മറ്റുള്ളവർ ഒറ്റിക്കൊടുക്കുമെന്ന ഭയം എപ്പോഴും കൂടെ കൊണ്ടുനടക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഒരിക്കൽ ഇവരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കുക എളുപ്പമായിരിക്കില്ല. എല്ലാത്തരത്തിലുള്ള ബന്ധങ്ങളും ചിലർ ഇതോടെ ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.

രഹസ്യവും ദുരൂഹതയും

രഹസ്യവും ദുരൂഹതയും

രഹസ്യ സ്വഭാവവും ദുരുാഹത നിറഞ്ഞ പ്രകൃതവുമാണ് ഇത്തരക്കാരുടെ പ്രധാന പ്രത്യേകത. അക്രമാസക്തിയുള്ള ഈ രാശിക്കാര്‍‍ പലപ്പോഴും മനസ്സിലാക്കിയെടുക്കാൻ കഴിയാത്ത ഒരു പ്രഹേളിക ആയിരിക്കും. തന്റെ ഓരോ കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർ ആർക്കും എളുപ്പത്തിൽ പിടികൊടുക്കുന്നവരായിരിക്കില്ല. സ്വയം സംരക്ഷണ വലയം തീർത്ത് ജീവിക്കുന്നവരായിരിക്കും ഇത്തരക്കാർ.

എന്തിനെയും സംശയ ദൃഷ്ടിയോടെ കാണും

എന്തിനെയും സംശയ ദൃഷ്ടിയോടെ കാണും

എന്ത് കാര്യങ്ങളെയും സംശയ ദൃഷ്ടിയോടെ കാണുന്നവരായിരിക്കും വ‍ൃശ്ചികരാശിയിൽ ജനിക്കുന്നവർ. ചുറ്റിലുള്ള ഓരോരുത്തരേയും ഓരോ കാര്യങ്ങളേയും ഇവർ ഈ രീതിയിലാണ് നോക്കിക്കാണുക. പെട്ടെന്ന് ആരെയും കണ്ണടച്ച് വിശ്വസിക്കാൻ ഈ രാശിക്കാർ‍ തയ്യാറാവില്ല. എന്തിനും മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതിനൊപ്പം തന്നെ ഉപയോഗിക്കുകയാണെന്ന് കരുതുന്നവരുമാണ് ഈ രാശിക്കാർ. എത്ര ചെറിയ കാര്യങ്ങൾ പോലും ഇവർ ഏറെക്കാലം ഓർത്തിരിക്കും.

മത്സരബുദ്ധിയും ലക്ഷ്യബോധവും

മത്സരബുദ്ധിയും ലക്ഷ്യബോധവും

അക്കാദമിക് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന വൃശ്ചികം രാശിക്കാർ മത്സരബുദ്ധിയുള്ളവരും കരുത്തുറ്റ മനസ്സിന്റെ ഉടമകളും ആയിരിക്കും. തനിക്ക് വേണ്ടതെന്തും നേടിയെടുക്കാൻ ഇത്തരക്കാർക്ക് പ്രത്യേക കഴിവ് തന്നെയായിരിക്കും. തന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ആരെയും അനുവദിക്കാത്ത പ്രകൃതക്കാരാണ് വൃശ്ചിക രാശിക്കാർ. പെട്ടെന്ന് നിയന്ത്രണം വിടുന്ന ഇവർ‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരായിരിക്കാം. അഭിമാനികളായിരിക്കുമെങ്കിലും ക്ഷിപ്ര കോപികളായ ഇവർ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കും. വെല്ലുവിളികളും പ്രതികാരവും സൂക്ഷിക്കുന്നവരുമായിരിക്കും ഈ രാശിക്കാർ. അർഹിക്കുന്നവരെ അംഗീകരിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

 ഒതുങ്ങിയ പ്രകൃതം

ഒതുങ്ങിയ പ്രകൃതം

തന്നിലേക്ക് തന്നെ ഉൾവലിഞ്ഞ് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും വൃശ്ചികം രാശിയിൽ ജനിക്കുന്നവർ. ഇവർ തുറന്ന പുസ്തകം പോലെ ആയിരിക്കുമെങ്കിലും മറ്റ് രാശിക്കാരാരെക്കാള്‍ ക്ഷമയും സമാധാവും ഉപയോഗിച്ച് മാത്രമേ ഇവരുടെ അടുപ്പം സമ്പാദിക്കാൻ കഴിയൂ. എല്ലാ കാര്യങ്ങളും തന്റെതായ രീതിയില്‍ ചെയ്യാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർ തുറന്ന മനസ്സോടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് കാതോർക്കും.

കാന്തം പോലെ ആകർഷിക്കും

കാന്തം പോലെ ആകർഷിക്കും

കാന്തം പോലെ ആക‍ര്‍ഷിക്കുന്ന പ്രകൃതക്കാരായിരിക്കും വൃശ്ചിക രാശിയിൽ ജനിക്കുന്ന വ്യക്തികൾ. ആരെയും പ്രണയിച്ച് വശത്താക്കാൻ ഇവർക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരിക്കും. ആര്‍ക്കും പ്രതിരോധിക്കാനാവാത്ത വിധം ആകർ‍ഷിക്കാനും തന്റെ കരവലയത്തിൽ‍ ഒതുക്കാനും ഇവർ മിടുക്കരായിരിക്കും. മാനസിക നിലയിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട വിഭാഗമാണ് ഇവർ. പെട്ടെന്ന് ദേഷ്യപ്പെടുകയും അതുപോലെ തണുക്കുകയും ചെയ്യും ഇത്തരക്കാർ.

കന്നിരാശിക്കാർ പൊട്ടിത്തെറിക്കുന്ന മനസ്സിന് ഉടമകൾ: ചിന്തിക്കുന്നവരെ ഇത്തരക്കാരെ സൂക്ഷിക്കണം!!

English summary
Scorpios are often known for being quite mysterious and many find they simply have a hard to getting on their level.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X