Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നിരാശിക്കാർ പൊട്ടിത്തെറിക്കുന്ന മനസ്സിന് ഉടമകൾ: ചിന്തിക്കുന്നവരെ ഇത്തരക്കാരെ സൂക്ഷിക്കണം!!

കന്നിരാശിയിൽ ജനിക്കുന്നവ‍ർ സ്റ്റീരിയോടൈപ്പ് ആയ പ്രകൃതക്കാരായിരിക്കും. എന്ത് കാര്യവും പെർഫെക്ഷനായി മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാര്‍ കണ്ണിൽ നോക്കി സംസാരിക്കുന്നവരായിരിക്കും. സ്വതന്ത്ര ചിന്തകരായ ഈ രാശിക്കാര്‍ ഗോസിപ്പുകളെയും അഭ്യൂഹങ്ങളെയും കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അവ തള്ളിക്കളയാനും ഇവർക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും. മറ്റുള്ളവർ‍ അനാവശ്യമായി നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാത്ത ഇവര്‍ ഇത്തരം സമീപനങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യും.

മനോഭാവങ്ങളെ വിമര്‍‍ശിക്കുന്നത് ഇഷ്ടപ്പെടാത്ത ഇവർ ചില സാഹചര്യങ്ങളിൽ‍ ക്ഷുഭിതരാകും. നേതൃഗുണമുള്ളവരായിരിക്കും ഈ രാശിക്കാർ. ആത്മവിശ്വാസമുള്ള ഇവർ ബുദ്ധിമാന്മാരുമായിരിക്കും. ആകർഷണീയരായിരിക്കുന്ന കന്നി രാശിക്കാര്‍ അച്ചടക്കത്തോടെ മാത്രം ജീവിക്കാനും കാര്യങ്ങൾ‍ ചെയ്യാനും ആഗ്രഹിക്കുന്നവരായിരിക്കും.

 സംസാരത്തിലല്ല കാര്യം

സംസാരത്തിലല്ല കാര്യം

ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു നടക്കാതെ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും കന്നിരാശിക്കാർ. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പൂർത്തിയാക്കിയ ശേഷം മാത്രം മറ്റുള്ളവരോട് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ കാത്തുവെക്കുന്നവർ കൂടിയായിരിക്കും ഈ രാശിക്കാർ. മനസിൽ ആഗ്രഹിക്കുന്ന എന്ത് കാര്യവും നേടിയെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവ് തന്നെയായിരിക്കും ഇവര്‍ക്ക്.

എന്ത് പ്രശ്നങ്ങൾക്കും പരിഹാരം

എന്ത് പ്രശ്നങ്ങൾക്കും പരിഹാരം

ബുദ്ധിമാന്മാരിയിരിക്കും കന്നി രാശിയിൽ ജനിക്കുന്നവർ. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഏത് പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണാനും ഇവർക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കും. ജീവിതത്തോട് അഭിനിവേശം സൂക്ഷിക്കുന്ന ഈ രാശിക്കാര്‍‍ പരിഹാരമില്ലെന്ന് കരുതുന്ന ഏത് പ്രശ്നങ്ങൾക്കും പ്രതിവിധികളും കണ്ടെത്തുന്നതിൽ‍ പ്രത്യേക കഴിവ് തന്നെ ഇവർക്കുണ്ടായിരിക്കും.

മണ്ടത്തരങ്ങളും പൊട്ടിത്തെറിക്കുന്ന മനസ്സും

മണ്ടത്തരങ്ങളും പൊട്ടിത്തെറിക്കുന്ന മനസ്സും


ക്ഷമയില്ലാത്ത പ്രകൃതക്കാരായിരിക്കും കന്നിരാശിയില്‍ ജനിക്കുന്ന വ്യക്തികൾ. മത്സരബുദ്ധിയില്ലാത്ത ഇവർ ജീവിതത്തിൽ മണ്ടത്തരങ്ങൾ ഒരുപാട് ചെയ്യുന്നവരായിരിക്കും. വൈകാരികതയാണ് ഇവരുടെ മറ്റൊരു പ്രത്യേകത. പെട്ടെന്ന് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഈ രാശിക്കാർ പെട്ടെന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകുന്നവരാണ്. തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിക്കുമെന്ന് തോന്നുന്നവരോട് അകലം പാലിക്കുന്ന കന്നിരാശിക്കാർ സംസാരിക്കാനും മടി കാണിക്കും.

പെർ‍ഫെക്ഷനിസ്റ്റുകളായിരിക്കും

പെർ‍ഫെക്ഷനിസ്റ്റുകളായിരിക്കും


പെർഫെക്ഷനിസ്റ്റുകളായിരിക്കും കന്നി രാശിയിൽ ജനിക്കുന്ന വ്യക്തികള്‍. ഉയർന്ന ചിന്തകൾ കൂടെക്കൊണ്ടുനടക്കുന്ന ഈ രാശിക്കാർ വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൂടെക്കൊണ്ടുപോകുന്നവരായിരിക്കും. സ്വയം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവർ. എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നവരായിരിക്കില്ല ഇവർ. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന ഘട്ടത്തിൽ മറ്റുള്ളവരെ അറിയിക്കാതെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നവരായിരിക്കും ഇത്തരക്കാർ. വന്യത നിറഞ്ഞ സ്വഭാവക്കാരായ ഈ രാശിക്കാർ നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നവരായിരിക്കും. ഒതുങ്ങിയ പ്രകൃതക്കാരായിരിക്കുമെങ്കിലും ജീവിതം ആസ്വദിക്കുന്നവരായിരിക്കും ഈ രാശിക്കാർ.

 അമിതമായി ചിന്തിക്കുന്നവർ

അമിതമായി ചിന്തിക്കുന്നവർ


ചെറിയ കാര്യങ്ങൾക്ക് പോലും ചിന്തിച്ച് കാടുകയറുന്നവരായിരിക്കും കന്നിരാശിയില്‍ ജനിക്കുന്നവരായിയിരിക്കും. മാനസിക സമ്മർദ്ദത്തിൽ നിന്ന് സ്വയം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും കന്നിരാശിക്കാർ‍. തിരക്കുള്ള ജീവിതത്തിൽ നിന്ന് ഒഴിവ് വേളകൾ കണ്ടെത്തി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാർ. ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിക്കാനും ഇവർ വളരെയധികം ഇഷ്ടപ്പെടും. സ്നേഹം കൊണ്ട് എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന വ്യക്തിത്വമായിരിക്കും ഈ രാശിക്കാർ. പ്രകൃതി സ്നേഹികളായ ഇവര്‍ വഴക്ക് ഇഷ്ടപ്പെടുകയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+