Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാം... പക്ഷേ ക്ഷമ... അതില്ല.. ക്ഷമ ഇല്ലാത്ത രാശിക്കാര്‍ ഇവരൊക്കെയാണ്!

ഒരാള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടായാലും ക്ഷമ ഇല്ലെങ്കില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാണ്. ജീവിതത്തില്‍ ഏറ്റവും അധികം വേണ്ട ഗുണങ്ങളില്‍ ഒന്നാണ് ക്ഷമ. ഒപ്പമുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുവാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാനും ഒക്കെ കഴിയുന്നവര്‍ ഏറെ ഭാഗ്യവാന്‍മാരാണ്. അനാവശ്യമായ ദേഷ്യവും കാര്യങ്ങളെ മുന്‍വിധിയോടെ കാണുന്നതുമൊക്കെയാണ് മിക്കപ്പോഴും ക്ഷമയെ നമ്മുടെ പടിക്കു പുറത്തു നിര്‍ത്തുന്നത്.

ചെറിയ ചെറിയ തെറ്റുകള്‍ മനസ്സില്‍ വയ്ക്കാതെ ക്ഷമിക്കുവാന്‍ സാധിക്കുന്നതും നന്നായി പെരുമാറുന്നതുമെല്ലാം ജീവിതത്തില്‍ ആവശ്യം വേണ്ട ഗുണം തന്നെയാണ്. എന്നാല്‍ ചില ആളുകള്‍ ഇങ്ങനെ അല്ലേ അല്ല. മനസ്സില്‍ ഒന്നുമില്ലെങ്കിലും ദേഷ്യം കുറയ്ക്കാനും ക്ഷമിക്കാനും ചിലര്‍ക്ക് സാധിക്കുകയേ ഇല്ല. ഇതിന് ഒരു പരിധി വരെ കാരണം അവരുടെ രാശിയാണെന്നാണ് പറയപ്പെടുന്നത്. ചില പ്രത്യേക രാശിക്കാര്‍ക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാനേ സാധിക്കില്ല. ഇത്തരം രാശിക്കാരെ അറിയാം.

മകരം രാശി

മകരം രാശി

മകരം രാശിയില്‍ പിറന്ന ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ് നില്‍ക്കുന്നത്. തങ്ങളോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുക എന്നത് ഇവരെ സംബന്ധിച്ചെടുത്ത ഒട്ടും കഴിയാത്ത കാര്യമാണ്. എത്രെ ചെറിയ തെറ്റായാല്‍ കൂടിയും അത് ക്ഷമിച്ച് കാര്യങ്ങളെ ലഘൂകരിക്കുവാന്‍ ഇവര്‍ തയ്യാറാവുകയേ ഇല്ല. മാത്രമല്ല, ആരെങ്കിലും ഇവരോട് ക്ഷമ ചോദിച്ചാല്‍ ഇവര്‍ അതിനെ മുതലെടുക്കുകയും ചെയ്യും. മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്ന വിചാരിക്കാതെ എല്ലാത്തിലും ഇടപെടുന്നവര്‍ കൂടിയാണ് ഇവര്‍.

വൃശ്ചിക രാശി

വൃശ്ചിക രാശി

എല്ലാത്തരരം പ്രശ്‌നങ്ങളെയും തീര്‍ത്തും വ്യക്തിപരമായി എടുത്ത് അതിനോട് പ്രതികരിക്കുന്ന കൂട്ടത്തിലുള്ളവരാണ് വൃശ്ചിക രാശിക്കാര്‍. അതുകൊണ്ടുത്‌നനെ ക്ഷമിക്കുക എന്നത് ഇവര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. മാപ്പു കൊടുക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരില്‍ നിന്നും ഇവര്‍ ക്ഷമാപണം പ്രതീക്ഷിക്കുന്നില്ല എന്നതും എടുത്തുപറയേമ്ടതാണ്. ഒരു കാര്യം ഏറ്റെടുത്തതിനു ശേഷം അത് വേണ്ടന്ന് വയ്ക്കുന്നത് ഇവര്‍ക്ക് ഒട്ടും അംഗീകരിക്കുവാനും ക്ഷമിക്കുവാനും സാധിക്കാത്ത കാര്യമാണ്.

കന്നി രശി

കന്നി രശി

എത്ര മാത്രം സ്‌നേഹവും കരുതലും ഉണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭാഗത്തു നിന്നും തെറ്റ ്‌ചെയ്താല്‍ എല്ലാം തിരിയും. കന്നി രാശിയില്‍ പെട്ടവരുടെ പ്രത്യേകതയാണിത്. ഈ രാശിയില്‍ പെട്ട സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലായും കണ്ടുവരുന്നത്. ക്ഷമിക്കുന്നതിന് ഇത്രയും ബുദ്ധിമുട്ടുള്ള വേറെ രാശിക്കാര്‍ ഉണ്ടാവില്ല. അത്രയും പാടാണ് ഇവര്‍ക്ക് ക്ഷമിക്കുവാന്‍. ഏതെങ്കിലും കാരണവശാല്‍ ക്ഷമിക്കേണ്ടി വ്ന്നാല്‍ തങ്ങളുടെ പരാജയം ആയിട്ടാണ് ഇവര്‍ അതിനെ കണക്കാക്കുന്നത്.

 ഇടവം രാശി

ഇടവം രാശി

ക്ഷമിക്കുക എന്നതിലുപരി തങ്ങളെ വേദനിപ്പിച്ചവരെ തിരിച്ച് വേദനിപ്പിക്കുക എന്ന ശീലമുള്ളവരാണ് ചിങ്ങം രാശിക്കാര്‍. ക്ഷമിക്കുവാന്‍ തയ്യാറാകാതെ അവരെ കഴിവതും ഒഴിവാക്കുവാനും വേദനിപ്പിക്കുവാനും ആയിരിക്കും ഇവര്‍ ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+