സ്വർണ്ണം വിറ്റാൽ നിങ്ങളെ കാത്തിരിക്കുന്നത് ധനനഷ്ടം!! സ്വർണ്ണം വിൽക്കുമ്പോൾ അറിയേണ്ടതെല്ലാം
സ്വര്‍ണ്ണം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. പണത്തിന് ശേഷം ഏറ്റവും ആകർഷണീയതയുള്ള ലോഹം സ്വർണ്ണമാണെന്നും നിസ്സംശയം പറയാൻ കഴിയും. നന്മയുടേയും ഐശ്വര്യത്തിന്റേയും സൂചകമായാണ് പണ്ടുകാലം മുതൽ തന്നെ സ്വർണ്ണത്തെ കണക്കാക്കി വരുന്നത്.
പണത്തിന് ശേഷം രണ്ടാം സ്ഥാനമാണ് സ്വർണ്ണത്തിനുള്ളതെങ്കിലും സ്വർണ്ണം വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരാണ് മലയാളികൾ. ഇതിനായി അക്ഷയ ത്രിതീയ പോലുള്ള വിശേഷാൽ ദിവസങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവണതയും ആഢംബര പ്രിയരായ മലയാളികൾക്കിടയിൽ വർധിച്ചിട്ടുണ്ട്. സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെങ്കിലും സ്വർണ്ണം വിൽക്കുന്നത് ശുഭസൂചകമല്ലെന്നാണ് വാസ്തു ശാസ്ത്രം നിർദേശിക്കുന്നത്.

സ്വർണ്ണം രാജകീയതയുടെ അടയാളം
സ്വർണ്ണം രാജകീയതയുടെ അടയാളമായാണ് പുരാതന കാലം മുതല്‍ കണക്കാക്കി വരുന്നത്. സ്വർണ്ണം വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുന്നത് ആത്മവിശ്വാസവും വ്യക്തിത്വവും വർധിപ്പിക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

പരിശുദ്ധമായ ലോഹം
വീടിന് തറക്കല്ലിടുമ്പോൾ സ്വർണ്ണം നിക്ഷേപിക്കുന്ന പതിവ് മുൻകാലങ്ങള്‍ തൊട്ടുതന്നേയുള്ളതാണ്. പരിശുദ്ധമായി കണക്കാക്കുന്ന സ്വർണ്ണം നെഗറ്റീവായ ഊർജ്ജങ്ങളെയും ശക്തികളെയും അകറ്റി നിര്‍ത്തി വീട്ടിനുള്ളില്‍ പോസിറ്റീവ് ഊർജ്ജം കൊണ്ടുവരുമെന്നാണ് വാസ്തുു ശാസ്ത്രവും നിർദേശിക്കുന്നത്.

വാസ്തു പ്രശ്നങ്ങള്‍ക്ക് പരിഹാരം
സ്വർണ്ണവും പരിശുദ്ധവും പവിത്രവുമായ ലോഹമായതിനാൽ വീട്ടിലെ ചെറിയ വാസ്തുു തകരാറുകൾ പോലും സ്വർണ്ണത്തിന്റെ സാന്നിധ്യം കൊണ്ട് പരിഹരിക്കപ്പെടുമെന്നും ഗൃഹത്തിനുള്ളിൽ സമാധാനവും ഐശ്വര്യവും കൈവരുമെന്നും വാസ്തുു ശാസ്ത്രം പറയുന്നു.

ദൈവികമായ ശക്തികളെ ആകർഷിക്കും
ദൈവികമായ ശക്തികളെ വീട്ടിനുള്ളിലേയ്ക്ക് ആകർഷിക്കാനുള്ള കഴിവ് സ്വർണത്തിനുണ്ട്. വാങ്ങിയ സ്വർണ്ണം വിൽക്കുന്നത് വാസ്തുുവിൽ ആഘാതങ്ങളേല്‍പ്പിക്കുമെന്നാണ് വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. സ്വർണ്ണം വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടിലേയ്ക്ക് ആരാധനാ മൂർത്തിയെ ആകർഷിക്കുന്നതിനും സഹായിക്കുന്നു.

സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും
വീട്ടിലുള്ള സ്വർണ്ണം വിൽക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നാണ് വാസ്തുുശാസ്ത്രത്തിൽ പറയുന്നത്. ഓരോ തവണയും സ്വർണ്ണാഭരണങ്ങള്‍ വിൽക്കുമ്പോൾ അതിന് തുല്യമായ ധനനഷ്ടം കയ്യിൽ നിന്ന് ഉണ്ടാകുമെന്നും ഇത് തീർക്കാൻ ഒരുങ്ങിയിരിക്കേണ്ടതുണ്ടെന്നും വിദഗ്ധരും പറയുന്നു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പവന് സ്വര്‍ണം 1 ലക്ഷത്തിന് താഴേക്ക് വീഴില്ല; പൊന്ന് വാങ്ങിയവര്‍ക്ക് വലിയ നഷ്ടമുണ്ടാകില്ല!! -
സ്വര്‍ണവും ഡോളറുമായി ഒരു ബന്ധവുമില്ല..! ഡോളര്‍ നോക്കി സ്വര്‍ണം വില്‍ക്കേണ്ടെന്ന് വിദഗ്ധര്‍ -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
സ്വര്‍ണവില കുറഞ്ഞു; വൈകുന്നേരം വില മാറി, വിപണിയില്‍ ചാഞ്ചാട്ടം, പവന് വില അറിയാം -
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ -
സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ വീണു; വില്ക്കാന് കാത്തിരുന്നവര്‍ക്ക് തിരിച്ചടി, പുതിയ പവന് വില -
വിവാഹ സീസൺ കഴിഞ്ഞതോടെ സ്വർണവില കൂപ്പുകുത്തുമോ? ഏപ്രിലിൽ പവന് വിലയെത്രയാകും? വിദഗ്ധർ പ്രവചിക്കുന്നത്.. -
പഴയ സ്വർണം ജൂണിൽ വിൽക്കാം; ഒരു പവൻ വില 1.42 ലക്ഷത്തിലേക്ക് ?വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇപ്പോൾ വേണമെന്ന് -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
സ്വർണം വീണു, ഇനി ഇടിഞ്ഞ് ഇടിഞ്ഞ് താഴോട്ട്?; ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത്












Click it and Unblock the Notifications