മിഥുനം രാശിക്കാര്‍ നിരന്തരം പരാതി പറയുന്നവര്‍: വഴക്കാളികളെങ്കിലും നിയന്ത്രിക്കാം, നിങ്ങളറിയേണ്ടവ
അഭിമാനികളായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. മറ്റുള്ള രാശിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പെരുമാറ്റമായിരിക്കും മിഥുനം രാശിക്കാരുടേത്. മിഥുനം രാശിയില്‍ ജനിച്ചവരുടെ പ്രധാന സ്വഭാവ സവിശേഷതകള്‍. തന്റെ മനസില്‍ തോന്നുന്നതെന്തും തുറന്ന് പറയുന്നവരായിരിക്കും ഇത് ലോകത്തോട് ഉറക്കെ വിളിച്ച് പറയുന്നതിലും മിഥുനം രാശിക്കാര്‍ മുന്‍പന്തിയിലായിരിക്കും.
സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ഈ രാശിക്കാര്‍ സുഹൃത്തുക്കളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അകമഴിഞ്ഞ് സന്തോഷിക്കുകയും ചെയ്യും. ജീവിതത്തില്‍ വിജയം നേടാനുള്ള എന്ത് തരത്തിലുള്ള ഉപദേശവും നല്‍കാനും സ്വീകരിക്കാനും ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും.

തര്‍ക്കം ഒഴിവാക്കാന്‍ ആഗ്രഹിക്കും
തര്‍ക്കം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. ജീവിതത്തില്‍ അര്‍ത്ഥമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ ഇഷ്ടപ്പെടില്ല. സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് എളുപ്പത്തില്‍ വിട്ടുനില്‍ക്കാന്‍ കഴിയുന്നവരായിരിക്കും ഈ രാശിക്കാര്‍. ഒന്നിന് വേണ്ടിയും തലപുകയ്ക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകില്ല. ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങളില്‍ മാത്രമായിരിക്കും ഈ രാശിക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുക. മറ്റൊന്നിനെക്കുറിച്ചും ഇവര്‍ ബോധവാന്മാരായിരിക്കില്ല.

തിരിച്ചടി നല്കാന് ആഗ്രഹിക്കില്ല
മിഥുനം രാശിയില്‍ ജനിക്കുന്നവരെ പാര്ശ്വവല്ക്കരിക്കാന് ശ്രമിച്ചാലും ആരോടും പകയും ദേഷ്യവും പ്രകടിപ്പിക്കാനും ഇവര്‍ക്ക് കഴിയില്ല. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാര്‍. ദേഷ്യം പിടിച്ചാല്‍ എന്തും തുറന്നടിച്ച് പറയുന്നലരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. രാജകീയമായ ജീവിതമായിരിക്കും മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. തന്നെ വിശ്വസിക്കുന്നവരോടുള്ള വാക്ക് പാലിക്കുന്നതിനും വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും ഇത്തരക്കാര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരിക്കും.

ചിന്തകളും ആശയങ്ങളും
പല തരത്തിലുള്ള ചിന്തകളും നൂതന ആശയങ്ങളും ഇവരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരും. ആശയങ്ങള്‍ക്ക് പുറമേ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടാകും. എന്തുകാര്യങ്ങളോടും ആകാംക്ഷ പ്രകടിപ്പിക്കുന്ന ഇത്തരക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങളും എളുപ്പത്തില്‍ കാണുന്നതിനും കഴിയും.

സ്വതന്ത്രരാണ്... നിയന്ത്രിക്കണം
സ്വതന്ത്ര ചിന്താഗതിയുള്ളവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്നവര്‍. തങ്ങളെ ആരും നിയന്ത്രിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമാകില്ല. മറ്റുള്ളവരെ പിന്തുടരുന്നതിനേക്കാള് സ്വന്തമായി പാത കണ്ടെത്തി അത് വഴി സഞ്ചരിക്കാനാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുക. സമൂഹത്തില്‍ ഒരു വ്യക്തിയുടെ പിന്‍പറ്റി ജീവിക്കാനും മിഥുനം രാശിയില്‍ ജനിച്ചവര്‍ ഇഷ്ടപ്പെടില്ല. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റാരും നിയന്ത്രിക്കുന്നതിലുള്ള എതിര്‍പ്പും പ്രതിഷേധവും ഇവര്‍ തുറന്ന് പ്രകടിപ്പിക്കും.

നിരീക്ഷണ പാടവം അധികമുള്ളവര്‍
നിരീക്ഷണ പാടവം ഉള്ളവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. പരിസരത്തെക്കുറിച്ച് എപ്പോഴും ബോധവാന്മാരിയിരിക്കുന്ന മിഥുനം രാശിക്കാര്‍ ഏത് ദിശയിലേക്ക് പോയാലും തങ്ങളുടെ നിരീക്ഷണ പാടവം ഇത്തരക്കാരെ വിട്ടകന്നുപോകില്ല. അന്വേഷണ ത്വരയുള്ളവരായിരിക്കും. ഇവരെ ഒരിക്കലും വിലകുറച്ച് കാണുകയും ചെയ്യരുത്.

പരാതി പറയുന്നവരും ക്ഷമയില്ലാത്തവരും
നിരന്തരം പരാതി പറയുന്നവരായിരിക്കും മിഥുനം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍. ഒരിക്കലും കംഫര്‍ട്ട് സോണിലെത്താന്‍ കഴിയാത്ത ഇവര്‍ പരാതികളും പരിഭവങ്ങളും കൊണ്ട് മറ്റുള്ളവരെ അസ്വസ്തരാക്കിക്കൊണ്ടിരിക്കും. ജീവിതത്തില്‍ വിരസത അനുഭവപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം സമയം ചെലവഴിച്ച് എളുപ്പത്തില്‍ പഴയസ്ഥിതിലേയ്ക്ക് തിരിച്ചെത്തും.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications