Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും! ഉറക്കം പറയുന്നത്

ആരോഗ്യത്തിനെയെന്നപോലെ വ്യക്തിത്വത്തെയും സ്വാധീനിക്കുന്നവയാണ് ഒരു വ്യക്തി ഉറങ്ങുന്ന രീതികൾ. നീണ്ടും നിവർന്നു ചുരുണ്ടും കിടന്നുറങ്ങുന്നവരായിരിക്കും കൂടുതൽ പേരും. ഉറങ്ങുന്ന രീതിയറിഞ്ഞാൽ വ്യക്തികളുടെ സ്വഭാവം കണ്ടെത്താൻ സാധിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. പൊതുവായ ശൈലിയില്‍ ഉറങ്ങുന്നവരുടെ സ്വഭാവവും വ്യക്തിത്വവും ഉറങ്ങുന്ന രീതിയുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

സൗകര്യത്തിനനുസരിച്ച് ഏറ്റവും നല്ല രീതിയായിരിക്കും ഓരോ വ്യക്തിയും ഉറങ്ങുന്നതിനായി തിരഞ്ഞെടുക്കുക. തലയില്‍ മുഖം അമര്‍ത്തിയും തലയണയില്‍ ചാരിക്കിടന്നും തലവെച്ചും ഉറങ്ങുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഒരു വ്യക്തി ഉറങ്ങുന്ന രീതിയ്ക്ക് ആ വ്യക്തിയുടെ മനോഭാവം, വ്യക്തി എന്നിവയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറഞ്ഞുതരുമെന്നാണ് ജ്യോതിഷം പറയുന്നത്.

ഫീറ്റൽ പൊസിഷൻ

ഫീറ്റൽ പൊസിഷൻ

കാലുകള്‍‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റൽ പൊസിഷൻ എന്ന പേരില്‍ അറിയപ്പെടുന്നത്. കാലുംകയ്യും ചുരുട്ടി വച്ച് ഒരു ബോളിന്റെ ആകൃതിയിലായിരിക്കും ഇത്തരക്കാര്‍ ഉറങ്ങുക. പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത സ്വഭാവക്കാരായിരിക്കും ഇത്തരത്തില്‍ ഫീറ്റല്‍ പൊസിഷനിൽ ഉറങ്ങുന്നവർ.

മൃദു സ്വഭാവമുള്ള ഇത്തരക്കാർ വളരെ സെൻസിറ്റീവും ആയിരിക്കും. നാണക്കാരായ ഇത്തരക്കാര്‍ നിങ്ങളെ മനസ്സിലാക്കുന്നതോടെ മനസിനോട് അടുത്തുനില്‍ക്കുന്നവരായിരിക്കും. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളേയും നേരിടാൻ കഴിവുള്ളവരായിരിക്കും ഇത്തരക്കാർ. എന്നാൽ അധികം ചിന്തിക്കുന്നവര്‍‍ കൂടിയായിരിക്കും ഇത്തരക്കാർ. കൂടുതല്‍ പേരും ഉറങ്ങുന്നതിനായി തിരഞ്ഞെടുക്കുന്നത് ഈ പൊസിഷനായിരിക്കും. ഏറ്റവും കംഫർട്ടായ പൊസിഷൻ കൂടിയായിരിക്കും.

ലോഗ് പൊസിഷൻ

ലോഗ് പൊസിഷൻ



ഏതെങ്കിലും വശത്തേയ്ക്ക് തിരിഞ്ഞ് കാലിന് മുകളിലേയ്ക്ക് നീട്ടിവെച്ച് ഉറങ്ങുന്ന രീതിയാണ് ലോഗ് പൊസിഷൻ. പ്രശസ്തരായിരിക്കാന്‍‍ ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ സാമൂഹ്യ ജീവിയായിരിക്കും. കാലുകളും നീട്ടിവെച്ച് കിടക്കുന്നവരായിരിക്കും ഇവർ. അപരിചിതരെപ്പോലും വിശ്വസിക്കുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ ചിന്തകളുടെ കാര്യത്തിൽ ഇവർ വേറിട്ട് നിൽക്കുന്നവരായിരിക്കും.

യേണർ പൊസിഷൻ

യേണർ പൊസിഷൻ

ശരീരത്തിന്റെ മുൻഭാഗത്തുനിന്ന് കൈകൾ മാറ്റിവെച്ച് ശരീരത്തോ
ട് ചേർത്തുവച്ച് ഉറങ്ങുന്നതാണ് യേണര്‍ പൊസിഷന്‍. ഇത്തരത്തില്‍ ഉറങ്ങുന്നവര്‍ തുറന്ന മനസ്സുള്ളവരായിരിക്കും. ദുരൂഹത നിറഞ്ഞ സ്വഭാവക്കാരായിരിക്കും ഇത്തരത്തില്‍ ഉറങ്ങുന്നവർ. എന്നാൽ ഇത്തരക്കാര്‍ ശാഠ്യക്കാരും വാശിക്കാരുമായിരിക്കും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചുകിട്ടാതെ ഇവർ തീരുമാനം മാറ്റുകയോ പിന്നോട്ടുപോകുകയല്ലോ ഇല്ല. വേണ്ടെന്ന് തോന്നുന്ന കാര്യങ്ങള്‍ പെട്ടെന്ന് ഉപേക്ഷിക്കുന്നതിലും ഇവർ മിടുക്കന്മാരായിരിക്കും. ജീവിതത്തില്‍ സ്വപ്നം കാണുന്നതെന്തും പെട്ടെന്ന് കൈപ്പിടിയിലൊതുക്കാൻ കഴിവുള്ളവരായിരിക്കും ഈ രീതിയിൽ ഉറങ്ങുന്നവർ.

 സോൾജിയര്‍ പൊസിഷൻ

സോൾജിയര്‍ പൊസിഷൻ


തലയിണയ്ക്ക് അടിയിൽ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്നതാണ് സോൾജിയര്‍ പൊസിഷൻ. ഇത്തരക്കാർ ഒതുങ്ങിയ സ്വഭാവക്കാരായിരിക്കും. ഉയർന്ന സ്റ്റാൻഡേർഡ് ആഗ്രഹിക്കുന്ന ഇത്തരക്കാർ ജീവിതത്തില്‍ അഭിനയം കാഴ്ചവക്കുന്നവരെയോ സത്യസന്ധമല്ലാത്ത പെരുമാറ്റം കാഴ്ചവെക്കുന്നവരെയോ ഇഷ്ടപ്പെടില്ല. എന്നാൽ ഇത്തരക്കാർ കൂർക്കം വലിക്കാനും‍ സാധ്യതയുണ്ട്. ഉറക്കം കുറയുന്നതിന് ഈ പൊസിഷൻ കാരണമാകുമെങ്കിലും ഇത് ശരീരത്തിലെ വേദനകള്‍ കുറയ്ക്കാൻ സഹായിക്കും.

 ഫ്രീ ഫോൾ പൊസിഷൻ

ഫ്രീ ഫോൾ പൊസിഷൻ


തല ഒരു വശത്തേയ്ക്ക് ചരിച്ചുവെച്ച് കൈകള്‍ തലയിണയ്ക്ക് ചുറ്റും വച്ച് ഉറങ്ങുന്നതാണ് ഫ്രീ ഫോള്‍ പൊസിഷൻ. വളരെ നെർവസായിരിക്കുന്ന ഈ സ്വഭാവക്കാർ‍ വിമർശനങ്ങളും ജീവിതതിലെ പ്രതിസന്ധി ഘട്ടങ്ങളെയയും ഇഷ്ടപ്പെടാറില്ല. ഒതുങ്ങിയ പ്രകൃതക്കാരായിരിക്കും ഈ പൊസിഷനിൽ ഉറങ്ങുന്നവർ. ഈ പൊസിഷനിൽ‍ ഉറങ്ങുന്നത് കഴുത്തിനും പുറത്തിനും വേദനയുണ്ടാക്കുന്നതിന് കാരണമായിരിക്കും. കാലിനടയില്‍ തലയിണ വച്ച് ഉറങ്ങുന്നതും ചിലർക്ക് ശീലമായിരിക്കും.

സ്റ്റാര്‍ഫിഷ് പൊസിഷൻ

സ്റ്റാര്‍ഫിഷ് പൊസിഷൻ

കൈകാലുകൾ അകറ്റി വെച്ച് റിലാക്സ് ചെയ്ത് ഉറങ്ങുന്നവരായിരിക്കും സ്റ്റാര്‍ഫിഷ് പൊസിഷനിൽ ഉറങ്ങുന്നത്. ജീവിതത്തില്‍ മികച്ച സുഹൃത്തുക്കളെ കണ്ടെത്തി കൂടെ നിർത്തുന്നതിൽ മുൻപന്തിയില്‍ നിൽക്കുന്ന ഇത്തരക്കാർ എപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കും. മറ്റുള്ളവർക്ക് മുമ്പിൽ നല്ല കേള്‍വിക്കാരായിരിക്കുന്ന ഇത്തരക്കാർ സഹായമനസ്കര്‍ കൂടിയായിരിക്കും. ഉള്‍വലിഞ്ഞ പ്രകൃതമായിരിക്കുമെങ്കിലും കൂർക്കം വലി കുറവായാരിക്കും ഇത്തരത്തിൽ ഉറങ്ങുമ്പോൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+