Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹത്തിലും പ്രണയത്തിലും നൂറ് ശതമാനം!! കര്‍ക്കിടകരാശിക്കാരെക്കുറിച്ച് ഏഴ് കാര്യങ്ങൾ

സൗഹൃദങ്ങള്‍ക്ക് അമിത പ്രാധാന്യം നൽകുന്നവരാണ് കർക്കിടകം രാശിയില്‍ ജനിക്കുന്നവർ. സുഹൃത്തുക്കളെ സഹായിക്കുന്നതിനായി സമയ-കാല ഭേദമന്യേ ഇറങ്ങിപ്പുറപ്പെടുന്നവരായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർ. നല്ല കേള്‍വിക്കാരായ ഇത്തരക്കാർ ജീവിതത്തിൽ തളർന്നുപോകുന്നവര്‍ക്ക് താങ്ങും തണലുമായി മാറുകയും ചെയ്യാറുണ്ട്.

വീടിനോട് ഇഷ്ടം സൂക്ഷിക്കുന്ന ഇത്തരക്കാർ വീടിനുള്ളിൽ‍ പുതിയൊരു ലോകം സൃഷ്ടിച്ചെടുത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇതിനായി ഒരുപാട് സമയം ചെലവഴിക്കാന്‍ ഇത്തരക്കാർക്ക് മടിയുണ്ടായിരിക്കില്ല. അങ്ങേയറ്റം ക്ഷമയും ഇതിനായി ഇവർ‍ പ്രകടിപ്പിക്കും. ആശയവിനിമയം കുറയുന്നതോടെ അസന്തുഷ്ടരായി കാണപ്പടുന്ന കർക്കിടകം രാശിക്കാർ ഇത്തരം സാഹചര്യങ്ങളിൽ ചുറ്റുപാടുകളിൽ‍ നിന്ന് വളരെയധികം അകലം പാലിക്കുന്നവരായിരിക്കും. സങ്കടം തോന്നുമ്പോഴും മറ്റുള്ളവരിൽ‍ നിന്ന് അകലം പാലിച്ച് ജീവിക്കുന്നവരായിരിക്കും ഈ രാശിക്കാർ.

തിരിച്ചറിവും ബുദ്ധിയും

തിരിച്ചറിവും ബുദ്ധിയും



സ്വയമറിവ് ഉള്ളവരായിരിക്കും കർക്കിടകം രാശിയില്‍ ജനിക്കുന്ന വ്യക്തികൾ. ദയാലുക്കളു മറ്റുള്ളവരെ നിരീക്ഷിച്ച് കാര്യങ്ങൾ ചെയ്യാൻ‍ കഴിവുള്ളവരുമായിരിക്കും ഇത്തരക്കാര്‍. ഓരോ കാര്യവും പറഞ്ഞ് ചെയ്യുന്നതിനേക്കാള്‍ നിരീക്ഷണ പാടവം ഉപയോഗപ്പെടുത്തി ചെയ്യാനായിരിക്കും ഈ രാശിയിൽ‍ ജനിക്കുന്ന വ്യക്തികൾ ഇഷ്ടപ്പെടുക. ജന്മനാ തന്നെ വായനയോട് അടുപ്പം സൂക്ഷിക്കുന്ന ഇവർക്ക് കിട്ടിയ അനുഗ്രഹമാണ് വായനാശീലം. പ്രിയപ്പെട്ടവരോ സുഹൃത്തുക്കളോ അഭിനയിക്കുകയോ അസ്വാഭാവികമായി പെരുമാറുകയോ ചെയ്യുന്നത് ഇവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. വിശ്വാസം തോന്നുന്നവരെ അടിയുറച്ച് വിശ്വസിക്കുന്ന ഈ രാശിക്കാർ ജീവിതത്തിൽ നിന്ന് ആരെയും തള്ളിക്കളയാൻ ആഗ്രഹിക്കുന്നവരായിരിക്കില്ല.

പ്രണയത്തില്‍ തീക്ഷ്ണ വികാരമുള്ളവർ

പ്രണയത്തില്‍ തീക്ഷ്ണ വികാരമുള്ളവർ

പ്രണയ ബന്ധങ്ങളില്‍ തീക്ഷ്ണമായ സ്നേഹവും വികാരങ്ങളും കാത്തുസൂക്ഷിക്കുന്നവരായിരിക്കും കർക്കിടകം രാശിയിൽ ജനിക്കുന്ന വ്യക്തികൾ. മറ്റെന്തിനേക്കാളും കർക്കിടക രാശിയില്‍ ജനിക്കുന്ന വ്യക്തികളെ പ്രണയിക്കുന്നവർക്ക് ജീവിക്കുന്നു എന്ന തോന്നലുണ്ടാകും. എല്ലാത്തരം ബന്ധങ്ങളിലും 100 ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഇത്തരക്കാർ പ്രണയബന്ധങ്ങളിലും പങ്കാളിയോട് ചേര്‍‍ന്ന് നിൽക്കുന്നവരായിരിക്കും.

തൊട്ടാവാടികളെങ്കിലും

തൊട്ടാവാടികളെങ്കിലും


പെട്ടെന്ന് സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നവരായിരിക്കും കര്‍ക്കിടകം രാശിക്കാർ. ഒരിക്കൽ വേദനിപ്പിക്കുകയോ ശത്രുത പ്രകടിപ്പിക്കുകയോ ചെയ്തിട്ടുള്ളവരോട് ഇത്തരക്കാർ അൽപ്പം പരുക്കനായി മാത്രമേ പെരുമാറുകയുള്ളൂ. ബന്ധങ്ങളിൽ തിരിച്ചടി ഏൽക്കുന്നതോടെ പഴയ തലത്തിലേയ്ക്ക് തിരിച്ചെത്തുവാനും സ്വന്തം കാലിൽ‍ നില്‍ക്കാനും ഇത്തരക്കാർക്ക് ഒരുപാട് സമയം ആവശ്യമായി വരും. എളുപ്പത്തിൽ‍ പ്രശ്നങ്ങളിൽ നിന്ന് ഊരിപ്പോരുമെങ്കിലും മാനസികമായി പക്വത കൈവരിക്കാൻ ഒരുപാട് സമയം ആവശ്യമായി വരും.

അസാധാരണമായ കഴിവുകള്‍

അസാധാരണമായ കഴിവുകള്‍


അസാധാരണമായ കഴിവുള്ള വ്യക്തികളായിരിക്കും കർക്കിടകം രാശിയില്‍ ജനിക്കുന്നവർ. സുഹൃത്തുക്കൾ, ബന്ധുക്കള്‍, അടുപ്പമുള്ളവർ എന്നിവർക്ക് എന്തും മനസ്സറിഞ്ഞ് കൊടുക്കുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്നവർ. സ്നേഹിക്കുന്നവർ‍ സന്തോഷിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർ‍ മറ്റുള്ളവരുടെ ചിരിയാണ് ആഗ്രഹിക്കുന്നത്.

ദുരുഹത നിറഞ്ഞവർ

ദുരുഹത നിറഞ്ഞവർ


എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കില്ല കർക്കിടകം രാശിയിൽ ജനിക്കുന്നവർ. മറ്റുള്ളവർക്ക് ഒരു പ്രഹേളികയായിരിക്കും ഈ രാശിയിൽ ജനിക്കന്നവരുടെ ജീവിതം. തന്നെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും എല്ലാവരോടും തുറന്ന് പറയാന്‍ തയ്യാറാവാത്ത പ്രകൃതക്കാരാണ് ഈ രാശിക്കാർ. തന്റെ ചിന്തകളും ആശയങ്ങളുമൊന്നും ആർക്കുമുമ്പിലും അടിയറവ് വെക്കാനും ഇവർ‍ ഒരിക്കലും തയ്യാറാവില്ല. അടുത്തറിയാത്തവർക്ക് പെട്ടെന്നൊന്നും ഈ രാശിക്കാരെ മനസ്സിലാക്കാന്‍ സാധിക്കില്ല. തന്റെ ലോകത്തേക്ക് അനുവാദമില്ലാതെ ആരും കടന്നുവരുന്നത് ഈ രാശിക്കാര്‍ ഇഷ്ടപ്പെടാറില്ല.

സ്നേഹം ഇഷ്ടപ്പെടുന്നവർ

സ്നേഹം ഇഷ്ടപ്പെടുന്നവർ

എപ്പോഴും സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് കർക്കിടകം രാശിയില്‍ ജനിക്കുന്നവർ. തനിക്ക് ഇണങ്ങുന്നതെന്ന് തോന്നുന്ന ആളുടെ സ്നേഹം ഉപേക്ഷിക്കാനോ തട്ടിക്കളയാനോ ഈ രാശിക്കാര്‍ തയ്യാറാവില്ല. പ്രിയപ്പെട്ടവരിൽ നിന്ന് വിട്ടുനിൽക്കാനോ അകന്നുമാറാനോ ഇവർക്ക് പലപ്പോഴും കഴിയാറില്ല. ഇത് ഇവരെ പല സമയങ്ങളിലും ധർമസങ്കടത്തിലാക്കുകയും ചെയ്യാറുണ്ട്.

മൂഡ് സ്വിങ്ങ് പണി തരും

മൂഡ് സ്വിങ്ങ് പണി തരും


പെട്ടെന്ന് മൂഡ് സ്വിങ്ങ് അനുഭവപ്പെടുന്നവരായിരിക്കും കർക്കിടകം രാശിക്കാർ. പലപ്പോഴും കാറ്റിന് അനുസൃതമായി എന്നപോലെ മൂഡ് മാറുന്നവരായിരിക്കും ഇവരില്‍ പലരും. എന്നാൽ‍ ഏത് സാഹചര്യങ്ങളെയും നിയന്ത്രിച്ച് കൊണ്ടുനടക്കാൻ ഇത്തരക്കാർക്ക് പ്രത്യേക കഴിവ് തന്നെയാണുള്ളത്. എന്നാൽ വളരെ ലാളിത്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+