ഈ സ്ഥലങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല: വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍
ഹിന്ദുമതാചാര പ്രകാരം ലൈംഗികത വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. പുരാതന കാലത്ത് ദാമ്പത്യത്തിനും വൈവാഹിക ജീവിതത്തിനും കൃത്യമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ കൃത്യമായി പാലിച്ചുവരികയും ചെയ്തിരുന്നു.
വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്‍റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നത്. വാസ്തുു ശാസ്ത്രവും ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ദൈവങ്ങളുടെ സാന്നിധ്യത്തില്‍
മതാചാരങ്ങളുടെ ഭാഗമായോ തെളിച്ചുവച്ച ദീപത്തിന് മുമ്പിലിരുന്നോ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കാനോ ലൈംഗിക ബന്ധത്തില്‍ലേര്‍പ്പെടാനോ പാടില്ലെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്.

പണ്ഡിതനും വിശുദ്ധര്‍ക്കും മുമ്പില്‍ വേണ്ട
ബ്രാഹ്മണന്‍, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാരീരികമായോ ലൈംഗികമായോ ബന്ധം പുലര്‍ത്തരുതെന്ന് വാസ്തുുശാസ്ത്രം കര്‍ശനമായി വിലക്കുന്നു.

രോഗിയ്ക്ക് മുമ്പിലും പാടില്ല
അസുഖ ബാധിതനായി കിടക്കുകോ അവശതയിലോ ആയവരുടെ മുമ്പില്‍ വച്ച് ലൈംഗിക ബന്ധമോ ദമ്പതികള്‍ തമ്മില്‍ ശാരീരമായി അടുപ്പം പുലര്‍ത്തുകയോ ചെയ്യരുതെന്നാണ് വാസ്തുു പറയുന്നത്. മരണത്തിന്‍റെ പടിവാതിലില്‍ നില്‍ക്കുന്ന ഒരു വ്യക്തി ഒരിക്കലും ലൈംഗിക ജീവിതത്തെക്കുറിച്ച് ചിന്തിക്കില്ലെന്നതാണ് കാരണായി വാസ്തുു ശാസ്ത്രം പറയുന്നത്.

കുട്ടികള്‍ക്ക് മുമ്പിലെങ്കില്‍ പാപം!!
കുട്ടികള്‍ക്ക് മുമ്പില്‍ വച്ചുള്ള ലൈംഗികത പാപമാണെന്ന് വിവിധ ശാസ്ത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നവജാത ശിശുക്കളും വളര്‍ന്നുതുടങ്ങിയ കുട്ടികള്‍ക്കും മുമ്പില്‍ വച്ച് ലൈംഗികതയോ ശാരീരികയമായി അടുപ്പം പുലര്‍ത്തുന്നതും തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും വാസ്തു ശാസ്ത്രവും പറയുന്നു.

പുഴയ്ക്ക് അരികിലെങ്കില്‍
പുഴയ്ക്ക് സമീപത്തോ അരുവിയ്ക്ക് സമീപത്തോ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു. ഒഴുകുന്ന ജലത്തിന്‍റെ ശബ്ദം ദമ്പതികളുടെ ചെവിയില്‍ പതിയുന്നത് ശകുനപ്പിഴയായാണ് കണക്കാക്കപ്പെടുന്നത്.

ക്ഷേത്രത്തിന് സമീപമെങ്കില്‍ വിശുദ്ധി നഷ്ടമാകും!!
ക്ഷേത്രത്തിന് സമീപത്തു വച്ച് ശാരീരികമായി അടുത്ത് ഇടപഴകാന്‍ പാടില്ല എന്നതുപോലെയാണ് വീട്ടിലെ പൂജാമുറിയും. അതുകൊണ്ടാണ് പൂജാമുറിയ്ക്ക് അഭിമുഖമായി കിടപ്പുമുറി ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്നതും. ശാസ്ത്രപ്രകാരം ക്ഷേത്രത്തിനും പൂജാമുറിയ്ക്കും സമീപത്തും മുമ്പിലും വച്ച് ലൈംഗിക ബന്ധം പാടില്ലെന്നും വാസ്തുുശാസ്ത്രം പറയുന്നു.

അടിമകള്‍ക്ക് മുമ്പില്‍ പാടില്ല
തടവുകാര്‍ക്ക് മുമ്പിലോ അടിമകള്‍ക്ക് മുമ്പിലോ വച്ച് ശാരീരികമായി അടുപ്പം പുലര്‍ത്താനോ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനോ പാടില്ലെന്നും വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നു.

ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും
ദമ്പതികള്‍ ബന്ധുവീടുകളോ സുഹൃത്തുക്കളുടെ വീടുകളോ സന്ദര്‍ശിക്കുമ്പോള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടരുതെന്നാണ് വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നത്.

മൃതദേഹത്തിന് സമീപത്തോ ശ്മശാനത്തിലോ പാടില്ല
മൃതദേഹത്തിന് സമീപത്തോ ശ്മശാനത്തിന് സമീപത്തോ വച്ച് ദമ്പതികള്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നാണ് വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ വച്ചുള്ള ലൈംഗിക ബന്ധവും ശാസ്ത്രങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications