• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ സ്ഥലങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല: വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍

  • By desk

ഹിന്ദുമതാചാര പ്രകാരം ലൈംഗികത വിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. പുരാതന കാലത്ത് ദാമ്പത്യത്തിനും വൈവാഹിക ജീവിതത്തിനും കൃത്യമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ കൃത്യമായി പാലിച്ചുവരികയും ചെയ്തിരുന്നു.

ശല്യക്കാരായ സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം!! ഫേസ്ബുക്കില്‍ സ്നൂസ് ബട്ടണ്‍, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

ടെലികോം രംഗത്ത് ഓഫര്‍ പൂരം!! 500 രൂപയില്‍ കുറഞ്ഞ ഓഫറുകള്‍, മുമ്പില്‍ എയര്‍ടെല്ലോ വോഡഫോണോ!! മത്സരം കൊഴുക്കുന്നു!!

വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ക‍ൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്‍റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നത്. വാസ്തുു ശാസ്ത്രവും ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍

തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കര്‍: കാഴ്ചയിലും സ്വഭാവത്തിലും ആരെയും ആകര്‍ഷിക്കും!! നിങ്ങളുടെ പൊന്നോമന ഇങ്ങനെയാണോ!!

നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ജനിച്ചരാശി പറയും!! ഇടവം രാശിക്കാര്‍ക്ക് വൈവാഹിക ജീവിതത്തില്‍ പ്രശ്നം!

 ദൈവങ്ങളുടെ സാന്നിധ്യത്തില്‍

ദൈവങ്ങളുടെ സാന്നിധ്യത്തില്‍

മതാചാരങ്ങളുടെ ഭാഗമായോ തെളിച്ചുവച്ച ദീപത്തിന് മുമ്പിലിരുന്നോ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കാനോ ലൈംഗിക ബന്ധത്തില്‍ലേര്‍പ്പെടാനോ പാടില്ലെന്നാണ് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നത്.

 പണ്ഡിതനും വിശുദ്ധര്‍ക്കും മുമ്പില്‍ വേണ്ട

പണ്ഡിതനും വിശുദ്ധര്‍ക്കും മുമ്പില്‍ വേണ്ട

ബ്രാഹ്മണന്‍, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാരീരികമായോ ലൈംഗികമായോ ബന്ധം പുലര്‍ത്തരുതെന്ന് വാസ്തുുശാസ്ത്രം കര്‍ശനമായി വിലക്കുന്നു.

 രോഗിയ്ക്ക് മുമ്പിലും പാടില്ല

രോഗിയ്ക്ക് മുമ്പിലും പാടില്ല

അസുഖ ബാധിതനായി കിടക്കുകോ അവശതയിലോ ആയവരുടെ മുമ്പില്‍ വച്ച് ലൈംഗിക ബന്ധമോ ദമ്പതികള്‍ തമ്മില്‍ ശാരീരമായി അടുപ്പം പുലര്‍ത്തുകയോ ചെയ്യരുതെന്നാണ് വാസ്തുു പറയുന്നത്. മരണത്തിന്‍റെ പടിവാതിലില്‍ നില്‍ക്കുന്ന ഒരു വ്യക്തി ഒരിക്കലും ലൈംഗിക ജീവിതത്തെക്കുറിച്ച് ചിന്തിക്കില്ലെന്നതാണ് കാരണായി വാസ്തുു ശാസ്ത്രം പറയുന്നത്.

 കുട്ടികള്‍ക്ക് മുമ്പിലെങ്കില്‍ പാപം!!

കുട്ടികള്‍ക്ക് മുമ്പിലെങ്കില്‍ പാപം!!

കുട്ടികള്‍ക്ക് മുമ്പില്‍ വച്ചുള്ള ലൈംഗികത പാപമാണെന്ന് വിവിധ ശാസ്ത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നവജാത ശിശുക്കളും വളര്‍ന്നുതുടങ്ങിയ കുട്ടികള്‍ക്കും മുമ്പില്‍ വച്ച് ലൈംഗികതയോ ശാരീരികയമായി അടുപ്പം പുലര്‍ത്തുന്നതും തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നും വാസ്തു ശാസ്ത്രവും പറയുന്നു.

 പുഴയ്ക്ക് അരികിലെങ്കില്‍

പുഴയ്ക്ക് അരികിലെങ്കില്‍

പുഴയ്ക്ക് സമീപത്തോ അരുവിയ്ക്ക് സമീപത്തോ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വാസ്തുു ശാസ്ത്രം നിര്‍ദേശിക്കുന്നു. ഒഴുകുന്ന ജലത്തിന്‍റെ ശബ്ദം ദമ്പതികളുടെ ചെവിയില്‍ പതിയുന്നത് ശകുനപ്പിഴയായാണ് കണക്കാക്കപ്പെടുന്നത്.

 ക്ഷേത്രത്തിന് സമീപമെങ്കില്‍ വിശുദ്ധി നഷ്ടമാകും!!

ക്ഷേത്രത്തിന് സമീപമെങ്കില്‍ വിശുദ്ധി നഷ്ടമാകും!!

ക്ഷേത്രത്തിന് സമീപത്തു വച്ച് ശാരീരികമായി അടുത്ത് ഇടപഴകാന്‍ പാടില്ല എന്നതുപോലെയാണ് വീട്ടിലെ പൂജാമുറിയും. അതുകൊണ്ടാണ് പൂജാമുറിയ്ക്ക് അഭിമുഖമായി കിടപ്പുമുറി ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്നതും. ശാസ്ത്രപ്രകാരം ക്ഷേത്രത്തിനും പൂജാമുറിയ്ക്കും സമീപത്തും മുമ്പിലും വച്ച് ലൈംഗിക ബന്ധം പാടില്ലെന്നും വാസ്തുുശാസ്ത്രം പറയുന്നു.

 അടിമകള്‍ക്ക് മുമ്പില്‍ പാടില്ല

അടിമകള്‍ക്ക് മുമ്പില്‍ പാടില്ല

തടവുകാര്‍ക്ക് മുമ്പിലോ അടിമകള്‍ക്ക് മുമ്പിലോ വച്ച് ശാരീരികമായി അടുപ്പം പുലര്‍ത്താനോ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനോ പാടില്ലെന്നും വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നു.

 ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും

ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും

ദമ്പതികള്‍ ബന്ധുവീടുകളോ സുഹൃത്തുക്കളുടെ വീടുകളോ സന്ദര്‍ശിക്കുമ്പോള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടരുതെന്നാണ് വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നത്.

 മൃതദേഹത്തിന് സമീപത്തോ ശ്മശാനത്തിലോ പാടില്ല

മൃതദേഹത്തിന് സമീപത്തോ ശ്മശാനത്തിലോ പാടില്ല

മൃതദേഹത്തിന് സമീപത്തോ ശ്മശാനത്തിന് സമീപത്തോ വച്ച് ദമ്പതികള്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ പാടില്ലെന്നാണ് വാസ്തുുശാസ്ത്രം നിര്‍ദേശിക്കുന്നത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ വച്ചുള്ള ലൈംഗിക ബന്ധവും ശാസ്ത്രങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

English summary
Sacred Shastras have mentioned the places where humans must not make any sexual relations or else they will have adverse affects of universal energies on their life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more