Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ സുഹൃത്തിലൂടെ ജീവിതത്തിൽ വലിയ മാറ്റം, സന്താനശ്രേയസ്സും, യാത്രാ നേട്ടവും, ഇന്നത്തെ നാൾഫലം

മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

astrology

മകയിരം, തിരുവാതിര, പുണര്‍തം നാളുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. ഇവർക്ക് ആഗ്രഹ സാഫല്യത്തിനുളള സാധ്യത കാണുന്നു. കുടുംബത്തിൽ മാത്രമല്ല തൊഴിൽ രംഗത്തും ഇവർക്ക് തിളങ്ങാൻ സാധിക്കും. ഈ നാളുകാരായ വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്.

പുണർതം, പൂയം, ആയില്യം നാളുകാർക്ക് വരവിൽ കവിഞ്ഞ് ചിലവുണ്ടാകും. ആലോചിച്ച് വേണം കാര്യങ്ങൾ പ്രവർത്തിക്കാൻ, അല്ലെങ്കിൽ അബദ്ധത്തിൽ ചെന്ന് ചാടും. നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും. പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാകാതെ കരുതണം. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമം ഉണ്ടാക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വരവില്‍ കവിഞ്ഞ് ചെലവു വര്‍ധിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു ചാടാന്‍ സാധ്യത കാണുന്നു. എത്ര ക്ലേശം സഹിച്ചാലും നിലവിലുള്ള ജോലി നിലനിര്‍ത്തുക. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. വിശേഷ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഇഷ്ടജനങ്ങളുമായിട്ടുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ശത്രുപക്ഷത്തുള്ളവര്‍ മിത്രങ്ങളായിത്തീരും. പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. കര്‍മരംഗത്ത് പ്രശസ്തി ഉണ്ടാകും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത. യാത്രാക്ലേശം കാണുന്നു. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പ്രശസ്തിയും ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഏതുകാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. മനക്ലേശവും, യാത്രാക്ലേശവും ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും.

മകരം (ഉത്രാടം 2/3, തിരുവോണം, അവിട്ടം 1/4)

മകരം (ഉത്രാടം 2/3, തിരുവോണം, അവിട്ടം 1/4)

അനാവശ്യചിന്തകള്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രാനേട്ടം കാണുന്നു. മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മുന്‍കോപം നിയന്ത്രിക്കണം.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉദ്യോഹഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂലസമയമല്ല. പിതൃഗുണം ഉണ്ടാകും. മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സര്‍വ്വകാര്യവിജയം, പിതൃഗുണം എന്നിവ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിച്ചു ചെയ്യുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+