ദൂരയാത്രയ്ക്കു സാധ്യത, സാമ്പത്തികനേട്ടം ഉണ്ടാകും, ദാമ്പത്യസുഖവും സന്തോഷവും, നിങ്ങളുടെ രാശിഫലം
കർക്കിടകം രാശിക്കാരായ ആളുകളുടെ ജീവിത പങ്കാളിക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ഈ രാശിക്കാർ പുതിയ സംരഭം തുടങ്ങാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ സമയം. തുലാം രാശിക്കാർക്ക് ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കാം. വിദ്യാഗുണം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. സാമ്പത്തികനേട്ടം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - തൊഴില്‍രഹിതര്‍ക്ക് ജോലി സാധ്യത കാണുന്നു. സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാധ്യത. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ജീവിതപങ്കാളിക്ക് ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും, ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാതൃഗുണം ഉണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയമാണ്. കലാ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കാണുന്നു കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സന്താനങ്ങള്‍ക്ക് തൊഴില്‍ സാധുത കാണുന്നു. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവ പ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ബന്ധുഗുണം ഉണ്ടാകും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ശത്രുശല്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കണം. ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തിക ഇടപാടില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. സന്താനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. സഹോദരസ്ഥാനീയരുമായി കലഹത്തിനു സാധ്യത.












Click it and Unblock the Notifications