Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാഴ്ച കഴിഞ്ഞാല്‍ സൗഭാഗ്യത്തിന്റെ പെരുമഴ, പൊന്നും പണവും വന്ന് മൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്രങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നത്.

ചിലര്‍ക്ക് ഗ്രഹ സംക്രമണം മൂലം ജീവിതത്തില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീതമായ ഫലങ്ങളായിരിക്കും ലഭിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ASTROLOGY

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

കൊല്ലവര്‍ഷം 1201-ാം ആണ്ട് പിറന്നിട്ട് ഇത് രണ്ടാമത്തെ മാസമാണ്. കന്നി മാസത്തില്‍ ജ്യോതിഷപരമായ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ആയില്യം നാള്‍ വരുന്നത്. ശിവഭഗവാന്റെ കഴുത്തില്‍ കിടക്കുന്ന നാഗരാജാവ് വാസുകിയുടെ ജന്മദിനമാണ് കന്നി മാസത്തിലെ ആയില്യം. കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ് വാസുകി എന്നാണ് ഐതിഹ്യം.

ഒരു മാസത്തില്‍ രണ്ട് ആയില്യം വന്നാല്‍ സാധാരണരീതിയില്‍ രണ്ടാമത്തേതാണ് എടുക്കുക പതിവ്. കന്നി മാസത്തില്‍ രണ്ട് ആയില്യം വരുന്നുണ്ട്. ഇതില്‍ രണ്ടാമത്തേത് വരുന്നത് ഒക്ടോബര്‍ 16 നാണ്. കന്നി മാസത്തിലെ ആയില്യത്തിന് പ്രാര്‍ഥിച്ചാല്‍ ഒരു വര്‍ഷത്തെ ഫലം കിട്ടുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസങ്ങളില്‍ സര്‍പ്പക്കാവുകളിലും സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തിരിവെച്ച് തൊഴുത് നൂറും പാലും സമര്‍പ്പിച്ച് സര്‍പ്പബലി നല്‍കാറുണ്ട്.

ചന്ദ്രപഥത്തില്‍ കാണപ്പെടുന്ന ഒരു നക്ഷത്ര സമൂഹമായ ആയില്യം ജ്യോതിഷത്തിലെ ഒമ്പതാമത്തെ നാളാണ്. കന്നി മാസത്തിലെ ആയില്യം നാളില്‍ അനുഗ്രഹം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെയാണ് ഈ രാശിക്കാര്‍ എന്നും എന്തൊക്കെ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്നും നമുക്ക് പരിശോധിക്കാം

മേടം

മേടം രാശിക്കാര്‍ക്ക് കന്നി മാസത്തിലെ ആയില്യം അനുകൂലമായിരിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥയാത്ര നടത്താന്‍ സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി തേടുന്നവര്‍ക്കും മികച്ച അവസരം ലഭിക്കും. കരിയറില്‍ പുരോഗതിയുണ്ടാകും.

ഇടവം

കന്നി മാസത്തിലെ ആയില്യം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താനാകും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാന്‍ സഹായിക്കും.

കര്‍ക്കിടകം

കന്നി മാസത്തിലെ ആയില്യം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+