Get Updates
Get notified of breaking news, exclusive insights, and must-see stories!

Today Horoscope in Malayalam: പ്രതീക്ഷിച്ച സമ്പത്ത് കയ്യിൽ വന്ന് ചേരും, ആർഭാടപൂർണമായ ജീവിതം, നക്ഷത്രഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളികളാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും.

ഇടവം - കര്‍മരംഗത്ത് അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടിവരും. എടുത്തുചാടി തീരുമാനമെടുക്കരുത്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. കുടുംബസുഖം വര്‍ധിക്കും. ഉദാരസംബന്ധമായ അസുഖം ഉണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും.

മിഥുനം - മനസിന് സന്തോഷവും സമാധാനവും ലഭിക്കും ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ചെരിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും.

Today Horoscope

കര്‍ക്കടകം - ശത്രുക്കള്‍ നിമിത്തം നാശനഷ്ടം ഉണ്ടാകും. പ്രണയകാര്യങ്ങള്‍ക്ക് വാരം അനുകൂലമല്ല. ഭവനനിര്‍മ്മാണത്തിന് ലഘു തടസ്സം കാണുന്നു. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

ചിങ്ങം - വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രവര്‍ത്തനവിജയം, സാമ്പത്തികലാഭം എന്നിവയുണ്ടാകും. വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.

കന്നി - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. പൊതുകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തികഭദ്രത ഉണ്ടാകും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉത്തരവാദിത്തങ്ങള്‍ നിശ്ചിത സമയത്തു നിറവേറ്റാന്‍ സാധിക്കും.

തുലാം - സാമൂഹിക-സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

Today Horoscope

വൃശ്ചികം - വരവിനനുസരിച്ച് ചെലവും ഉണ്ടാകും. കലാകാരന്മാര്‍ക്കു ശോഭിക്കാന്‍ കഴിയും. ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും.

ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

മകരം - വസ്തുവകകള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിസന്ധികളില്‍ പല പ്രകാരത്തിലും സഹായങ്ങള്‍ വന്നുചേരും. ദൈവികാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കുടുംബത്തില്‍ സുഖസൗഭാഗ്യങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത് പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കുംഭം - ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം.
കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും.

മീനം - വേണ്ടപ്പെട്ടവരില്‍നിന്നു സഹായങ്ങള്‍ പ്രതീക്ഷിക്കാം. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന സമ്പത്ത് കയ്യില്‍ വന്നുചേരും. സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+