വിജയദശമി ദിനത്തില്‍ അപൂര്‍വ രാജയോഗം, സമ്പത്ത് വര്‍ധിക്കാന്‍ പോകുന്നു; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
വിജയ ദശമി ദിനമായ ഇന്ന് ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ രൂപപ്പെടും. ബുധാദിത്യയോഗവും ആദിത്യ മംഗളയോഗവും ആണ് രൂപപ്പെടുന്നത്. തുലാം രാശിയിലെ സൂര്യന്‍, ചൊവ്വ, ബുധന്‍ എന്നിവരുടെ സാന്നിധ്യത്താല്‍ ആണ് ആദിത്യ മംഗളയോഗം രൂപപ്പെടാന്‍ കാരണമാകുന്നത്. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് അറിയാം.

മിഥുനം
ആദിത്യമംഗളയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ കരിയറില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനാകും.
കര്‍ക്കടകം
തുലാം രാശിയില്‍ രൂപപ്പെടുന്ന ആദിത്യ മംഗള യോഗം കര്‍ക്കടകം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വിജയിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സമൂഹത്തില്‍ നിന്ന് ബഹുമാനവും ആദരവും ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് വഴി സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ മെച്ചപ്പെടും.
ചിങ്ങം
തുലാം രാശിയില്‍ രൂപപ്പെടുന്ന ആദിത്യ മംഗള യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വീട്ടില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും അന്തരീക്ഷം രൂപപ്പെടും. ഈ രാശിക്കാര്‍ക്ക് കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിയമപരമായ വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനം ലഭിക്കും.
തുലാം
തുലാം രാശിയില്‍ രൂപപ്പെടുന്ന ആദിത്യ മംഗള യോഗം തുലാം രാശിക്കാര്‍ക്കും നേട്ടം സമ്മാനിക്കും. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ ഇടയാക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.
ധനു
തുലാം രാശിയില്‍ രൂപപ്പെടുന്ന ആദിത്യ മംഗള യോഗം ധനു രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും.












Click it and Unblock the Notifications