ഡിസംബര്‍ 16 മുതല്‍ രാജയോഗം.. ഇനി വെച്ചടി കയറ്റം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശിക്കൂറ് എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയും ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രങ്ങളിലേക്കും ഉള്ള മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയങ്ങളില്‍ രാശിയിലേക്കും നക്ഷത്രങ്ങളിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഗ്രഹ സംക്രമണ സമയത്ത് ഒരേ സമയം ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കാറുണ്ട്. ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ചൊവ്വയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. നീതിയുടേയും കര്‍മ്മത്തിന്റേയും പാപത്തിന്റേയും കാരകന്‍ എന്ന വിശേഷണമാണ് ചൊവ്വയ്ക്കുള്ളത്.
ഡിസംബര്‍ 16 ന് സൂര്യനും ചൊവ്വയും ധനു രാശിയിലേക്ക് മാറും. ഇതിന്റെ ഫലമായി ജ്യോതിഷത്തിലെ പ്രധാനപ്പെട്ടതും ഈ വര്‍ഷത്തെ അവസാനത്തേതുമായ ആദിത്യമംഗള യോഗം രൂപപ്പെടും. ഇത് എല്ലാ വ്യക്തികളേയും പ്രപഞ്ചത്തെ ആകേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ രാജയോഗം വഴി വലിയ നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
ധനു
ധനു രാശിയിലെ സൂര്യ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ആദിത്യമംഗള യോഗം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലസത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ബിസിനസ് ആവശ്യത്തിനായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ധനു രാശിയിലെ സൂര്യ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ആദിത്യമംഗള യോഗം അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താനുള്ള സാധ്യത കാണുന്നു. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ വരുമാനം വര്‍ധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തില്‍ എല്ലാ കാര്യങ്ങളിലും ഐക്യമുണ്ടാകും. ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും.
മേടം
ധനു രാശിയിലെ സൂര്യ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ആദിത്യമംഗള യോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടതാക്കും. ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകും. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും.
കന്നി
ധനു രാശിയിലെ സൂര്യ - ചൊവ്വ സംയോഗം വഴി രൂപപ്പെടുന്ന ആദിത്യമംഗള യോഗം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വീട്ടിലേക്ക് താമസം മാറും. ആഗ്രഹിച്ചതെല്ലാം നടക്കും. സമ്മര്‍ദ്ദങ്ങളില്‍ മുക്തി നേടി മാനസികാരോഗ്യം മെച്ചപ്പെടും.












Click it and Unblock the Notifications