പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതം, വരുമാനവും കൂടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തിലെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അഷ്ടമി വ്രതം. കാര്‍ത്തിക മാസത്തിലെ അഷ്ടമിയിലാണ് അഷ്ടമി വ്രതം ആഘോഷിക്കുന്നത്. ഈ ദിവസം, സ്ത്രീകള്‍ വ്രതം അനുഷ്ഠിച്ച് ഭഗവതിയെ ആരാധിക്കുകയും കുട്ടികളുടെ പുരോഗതി, ദീര്‍ഘായുസ്, ശോഭനമായ ഭാവി, ജീവിത വിജയം എന്നിവക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ ദിവസം, രവി പുഷ്യ യോഗ, സര്‍വാര്‍ത്ഥ് സിദ്ധി യോഗ എന്നിവയുടെ അനുഗ്രഹവും ലഭിക്കും.

ഇത് അഷ്ടമി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഏറെ ഗുണപരമായിരിക്കും. മാത്രമല്ല ഇത് വ്രതത്തിന്റെ ഇരട്ടി ഫലം നല്‍കുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് അഷ്ടമി വ്രതവും അതിനോട് അനുബന്ധിച്ച് രൂപപ്പെടുന്ന യോഗങ്ങളും ഗുണകരമാകുന്നത് എന്ന് നമുക്ക് നോക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് അഷ്ടമി വ്രതം വളരെ ശുഭകരമായിരിക്കും. ഇവര്‍ക്ക് എല്ലാ കാര്യത്തിലും വിജയം കൈവരിക്കാന്‍ സാധിക്കും. ലക്ഷ്യത്തിലേക്കുള്ള ചെറിയ ശ്രമം പോലും ഫലം കൊണ്ടുവരും. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
ധനു
അഷ്ടമി വ്രതം ധനു രാശിക്കാര്‍ക്ക് വളരെ പ്രയോജനകരമായിരിക്കും. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കുകയും ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കും.
ചിങ്ങം
അഷ്ടമി വ്രതം ചിങ്ങം രാശിക്കാര്‍ക്ക് ഫലപ്രദമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന സ്വപ്‌നം പൂവണിയും.












Click it and Unblock the Notifications