Akshaya Tritiya 2023: സ്വർണം വാങ്ങാൻ തീരുമാനിച്ചോ? പക്ഷേ ഇക്കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ സർവ്വത്ര ദോഷം
ഏപ്രിൽ 22 നാണ് അക്ഷയ ത്രിതീയ ഹിന്ദു വിശ്വാസത്തിൽ വളരെ പവിത്രമായ ദിവസമായിട്ടാണ് അക്ഷയ തൃതീയയെ കണക്കാക്കുന്നത്. സാധാരണ നിലയിൽ നല്ലകാര്യം ചെയ്യാൻ ശുഭ മുഹൂർത്തം നോക്കണമെന്നതാണ് ഹിന്ദിു മതപ്രകാരമുള്ള വിശ്വാസം. എന്നാൽ അക്ഷയ ത്രിതീയ ദിവസം അങ്ങനെ ശുഭ മുഹൂർത്തം നോക്കേണ്ടതില്ല, കാരണം എന്തെന്നല്ലേ? ആ ദിവസം മുഴുവൻ ശുഭകാര്യങ്ങൾ ചെയ്യാൻ ഉത്തമമായത് കൊണ്ട് തന്നെ.
വിജയവും സൗഭാഗ്യവുമെല്ലാം കൈവന്ന് ചേകുന്ന ദിവസമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം സ്വർണം വാങ്ങു്നതും ജീവിതത്തിൽ സന്തോഷ-സമ്പദ്-സമൃദ്ധി ഉണ്ടാകാൻ കാരണമാകുന്നുവെന്നും കണക്കാക്കപ്പെടുന്നുണ്ട്.

അക്ഷയ തൃതീയ പ്രമാണിച്ച് സ്വർണം വാങ്ങാനള്ള തയ്യാറെടുപ്പുകളെ ആളുകൾ തുടങ്ങി കാണും. എത്ര സ്വർണം വാങ്ങണം, ആഭരണമായി വാങ്ങണോ അതോ സ്വർണ നാണയങ്ങൾ വാങ്ങണോ തുടങ്ങി നിരവധി ചർച്ചകൾ കുടുംബങ്ങളിൽ പുരോഗമിക്കുകയായിരിക്കും. ഇത്തവണ സ്വർണ വില കുതിച്ച് നിൽക്കുന്ന ഈ സാഹചര്യത്തിൽ അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങാൻ ആളുകൾ വിമുഖത കാണിക്കുമോയെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
എന്നാൽ വിലവർധനയോട് ആളുകൾ സമരസപ്പെട്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വിലവർധനവിൽ നേരിട്ട തിരിച്ചടി അക്ഷയ തൃതീയ ദിവസത്തിൽ മറികടക്കാൻ കഴിയുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അക്ഷയ തൃതീയക്ക് സ്വർണം മാത്രം വാങ്ങി വീട്ടിൽ വെച്ചത് കൊണ്ട് ഐശ്വര്യവും സമ്പത്തുമെല്ലാം ലഭിക്കണമെന്നുണ്ടോ? വീട്ടിൽ നിന്നും ചില കാര്യങ്ങൾ ഒഴിവാക്കാതെ സ്വർണം വാങ്ങിയത് കൊണ്ട് മാത്രം കാര്യമില്ലത്രേ.
പ്രധാനമായും ഇക്കാര്യങ്ങൾ ഒഴിവാക്കാം-പൊട്ടിയ പാത്രങ്ങൾ ഉണ്ടോ വീട്ടിൽ? എന്നാൽ ഇനിയും അത് വീട്ടിൽ തന്നെ സൂക്ഷിച്ച് വെയ്ക്കേണ്ടതില്ല. കാരണം ഇവ അടുക്കളയിലായാലും വീട്ടിൽ സൂക്ഷിക്കുന്നതായാലും അത് കുടുംബത്തിന് ദോഷം ചെയ്യും. മാത്രമല്ല നെഗറ്റിവിറ്റി പരടാനും ഇത് കാരണമാകുമത്രേ.
മുഷിഞ്ഞ വസ്ത്രങ്ങൾ-ശുദ്ധിയുള്ളിടത്തേ ലക്ഷ്മി ദേവി വസിക്കുള്ളൂ. അതികൊണ്ട് തന്നെ മുഷിഞ്ഞ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അത് കഴുകി വെയ്ക്കാം. മാത്രമല്ല എല്ലാകാര്യങ്ങളിലും വൃത്തിയും ശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കണം.
പൊട്ടിയ ചെരിപ്പുകളും ഷൂകളും വീട്ടിൽ സൂക്ഷിക്കുന്നത് ദാരിദ്ര്യം വർധിക്കാൻ കാരണമാകുമത്രേ. വീടിന്റെ ഉമ്മറത്ത് കൂടിയാണ് ലക്ഷ്മി ദേവി വീടിനടകത്തേക്ക് പ്രവേശിക്കുന്നതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കയറി വരുന്നിടത്ത് ചെരുപ്പുകൾ സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
പൊട്ടിയ ചൂൽ-അക്ഷയ തൃതീയ ദിവസം പൊട്ടിയ ചൂൽ വീട്ടിൽ സസൂക്ഷിക്കുന്നത് മോശമാണത്രേ. ഇത് വീട്ടിൽ വലിയ ബഹളത്തിനും തർക്കത്തിനും പ്രശ്നത്തിനും വഴിവെച്ചേക്കും. അതുകൊണ്ട് തന്നെ പൊട്ടിയതും നശിച്ചതുമായ ചൂലുകൾ വീട്ടിൽ നിന്നും എടുത്ത് മാറ്റാം.












Click it and Unblock the Notifications