Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വെച്ചടി കയറ്റം; ജീവിതം പച്ചപിടിക്കും; ഈ രാശിക്കാർക്ക് ഇന്ന് മുതൽ ഇരട്ട രാജയോ​​ഗം

ഹിന്ദുമതത്തതിൽ അക്ഷയ തൃതീയ ദിനം വളരെ ഐശ്വര്യവും ശുഭകരവുമായിട്ടാണ് കണക്കാക്കുന്നത്. അക്ഷയ തൃതിയയിൽ ഏതാെരു ശുഭകാര്യം ചെയ്യുന്നതിനും ശുഭ മുഹൂർത്തത്തിന്റെ ആവശ്യം ഇല്ല. ഇത്തവണത്തെ അക്ഷയതൃതിയയിൽ ​ഗജകേസരി യോ​ഗവും ശശ് യോ​ഗവും ഒരുമിച്ചാണ് വരുന്നത്. ഇത് ഈ ഇരട്ട സംയോ​ഗം 100 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയതൃതീയ ദിനത്തിൽ നടക്കുന്നത്.

അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങുന്നത് വളരെ നല്ലതായിരിക്കും. അത് പോലെ ചില രാശിക്കാർക്ക് അക്ഷയ തൃതിയ മുതൽ അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങൾക്ക് തുടക്കമാകും. ഇവർക്ക് ഈശ്വരന്റെ കൃപ ഉണ്ടാവുകയും ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്യും. ഈ ദിവസം ഇവർ ദരിദ്രർക്ക് ദാനം ചെയ്യുന്നത് നല്ലതാണ്. നിങ്ങൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ഐശ്വര്യം കാെണ്ടുവരും. അക്ഷയ തൃതീയ ദിനത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ശുഭ ഫലങ്ങൾ ഉണ്ടാവുന്നതെന്ന് നോക്കാം..

astrology

മേടം: ഈ രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണ് വരുന്നത്. ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. അക്ഷയ തൃതിയ ദിനത്തിൽ രൂപപ്പെടുന്ന രണ്ട് ശുഭ യോ​ഗങ്ങൾ മേടം രാശിക്കാർ‌ക്ക് വളരെ ശുഭകരമായിരിക്കും. തൊഴിൽ രം​ഗത്ത് പ്രാെമോഷന് സാധ്യത കാണുന്നുണ്ട്. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല നേരമാണ്. ഇനിയങ്ങോട്ട് നല്ല ലാഭം ലഭിക്കുന്ന പല ബിസിനസ്സുകളും ഈ സമയത്ത് നടക്കും.

ജീവിതത്തിൽ സാമ്പത്തികമായ നേട്ടമുണ്ടാകാും. കാറും വീടും വാങ്ങാൻ കഴിയും. കൊടുത്തിട്ട് തിരിച്ച് കിട്ടാത്ത പണം ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്നതാണ്, നിങ്ങൾ ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ ആ​ഗ്രഹം ഈ സമയ്തത് നടക്കുന്നത് ആയിരിക്കും. എല്ലാ കാര്യങ്ങൾക്കും അനുകൂലമായ സമയമായതിനാൽ നിങ്ങൾക്ക് ഈ സമയത്ത് പല പുതിയ ബിസിനസ്സുകളും ആരംഭിക്കാം.

ഇടവം: ഈ രാശിക്കാർ ഇനി ജീവിതത്തിൽ നേട്ടങ്ങളുടെ കാലമാണ്. ഈ ശുഭകരമായ ഇരട്ട യോ​ഗ​ഗം വൻ നേട്ടങ്ങളാണ് നൽകുക. മേയ് 10 മുതൽ ഇവരുടെ ജീവിതത്തിലെ സുവർണ ദിവസങ്ങൾ തുടങ്ങും. ലക്ഷ്മിദേവിയുടെ അനു​ഗ്രഹം ഈ രാശിക്കാർക്ക് എന്നും ഉണ്ടാവും. നിങ്ങൾ പ്രതീക്ഷിക്കാത്ത ഉയർച്ചയാണ് ജീവിതത്തിൽ ഇനി ഉണ്ടാവുന്നത്. സാമ്പത്തികമായ പ്രശ്നങ്ങൾ ഇനിയുണ്ടാവില്ല. താെഴിൽ രം​ഗത്ത് പുരോ​ഗതി ഉണ്ടാവും വരുമാനം കൂടും. ബിസിനസ്സിൽ നിന്നും ലാഭം ലഭിക്കുന്നതാണ്. വരുമാനം കൂടും. തീരുമാനങ്ങൾ എടുത്തുചാടാതെ വേണം എടുക്കാൻ.

മീനം: മീനം രാശിക്കാർക്ക് വളരെ നല്ല ​ദിനങ്ങളാണ് വരാൻ പോകുന്നത്. രാജയോ​ഗം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. തൊഴിൽ രം​ഗത്ത് നേട്ടം ഉണ്ടാവും. നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തികൾക്ക് ഉറപ്പായും അം​ഗീകാരം ലഭിക്കുന്നതാണ്. പ്രൊമോഷനും സ്ഥാനക്കയറ്റവും ലഭിക്കും. പുതിയ തുടക്കങ്ങൾ നിങ്ങൾ ഉയർച്ച നൽകും. നിങ്ങൾ വിവാ​ഹം നോക്കുന്നവരാണെങ്കിൽ ഈ സമയത്ത് ശരിയാകും. ജോലി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും നല്ല സാലറി ലഭിക്കുന്ന, ഉയർന്ന സ്ഥാനം ലഭിക്കുന്ന ജോലി തന്നെ ലഭിക്കുന്നതാണ്. ജീവിതത്തിലെ ഏറ്റവും മികച്ച നേരമാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+