അക്ഷയ തൃതീയയില്‍ അക്ഷയ യോഗം; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍
ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് ഇന്ന്. സമൃദ്ധിയും ഐശ്വര്യവും സമ്പത്തും വിഭാവനം ചെയ്യുന്ന അക്ഷയ തൃതീയ ദിനമാണിത്. ഇന്ന് സ്വര്‍ണം പോലുള്ള വിലയേറിയ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും വന്ന് ചേരും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനമായ ഇന്ന് ജ്യോതിഷ പ്രകാരവും ഏറെ സവിശേഷതകളുള്ള ദിവസമാണ്.
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക.

ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായ ഫലങ്ങളും നല്‍കും. ഈ വര്‍ഷം അക്ഷയ തൃതീയക്ക് അക്ഷയ യോഗവും രൂപപ്പെടും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ അക്ഷയ യോഗം രൂപപ്പെടുന്നത്. 2001 ഏപ്രില്‍ 26 നായിരുന്നു ഈ യോഗം അവസാനമായി അക്ഷയ തൃതീയയില്‍ രൂപപ്പെട്ടത്.
അക്ഷയ തൃതീയ ദിനത്തില്‍ രൂപപ്പെട്ട അക്ഷയ യോഗം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും നാല് രാശിക്കാരെ സംബന്ധിച്ചിടത്തോളം അതുല്യമായ സൗഭാഗ്യമാണ് കൈവന്നിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മേടം
അക്ഷയ തൃതീയ ദിനത്തില്‍ രൂപപ്പെട്ട അക്ഷയ യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. കരിയറില്‍ മികച്ച ഉയരങ്ങളിലെത്തും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും അന്തസ്സും സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ലക്ഷ്മി ദേവിയുടെയും കുബേരന്റെയും അനുഗ്രഹം ലഭിക്കും. അതിനാല്‍ പലവഴിക്ക് പണം കൈയിലെത്തും.
ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഭാഗ്യദേവതയുടെ കടാക്ഷം എപ്പോഴും ഉണ്ടായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് സ്വന്തം മേഖലയില്‍ വിദഗ്ധനായി വിരാജിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. സ്വപ്നം കണ്ട ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്ക് അക്ഷയ തൃതീയ ദിനത്തില്‍ രൂപപ്പെട്ട അക്ഷയ യോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.
ചിങ്ങം
അക്ഷയ തൃതീയ ദിനത്തില്‍ രൂപപ്പെട്ട അക്ഷയ യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യും. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ അവസാനിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനാകും. പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും.
ധനു
അക്ഷയ തൃതീയ ദിനത്തില്‍ രൂപപ്പെട്ട അക്ഷയ യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ വഴി ശുഭ വാര്‍ത്ത കേള്‍ക്കും.












Click it and Unblock the Notifications