തൊടുന്നതെല്ലാം പൊന്നാകും... അപൂര്‍വ രാജയോഗം തുടങ്ങി, ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് വലിയ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രങ്ങളിലേക്കും സ്ഥാനം മാറാറുണ്ട്. ഇതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില വ്യക്തികള്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഇത് ദോഷകരമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ സംഗമിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് വ്യക്തികളുടെ ജീവിതത്തില്‍ ഐശ്വര്യം, സമ്പത്ത്, സമൃദ്ധി എന്നിവ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ ജ്യോതിഷത്തില്‍ പ്രധാനപ്പെട്ട ഒരു രാജയോഗമാണ് അമല രാജയോഗം. നവംബര്‍ 19 ന് രൂപപ്പെട്ട ഈ രാജയോഗം ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ഏതെല്ലാം രാശിക്കാര്‍ക്കാണ് അമല യോഗത്തിലൂടെ ഭാഗ്യം വരുന്നതെന്ന് അറിയാം.
മേടം
അമല രാജയോഗം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി അപ്രതീക്ഷിതമായി ഒരുപാട് ധനം നിങ്ങളുടെ കൈയിലെത്തും. ബിസിനസില്‍ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം നല്‍കിയ പണം തിരികെ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അമല രാജയോഗം ഗുണം ചെയ്യും. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ ലഭിക്കും. ഇത് നിങ്ങളില്‍ നിന്ന് നിരാശയില്ലാതാക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ സല്‍പേര് ഉണ്ടാക്കും. ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസങ്ങളാണിത്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും.
കന്നി
കന്നി രാശിക്കാര്‍ക്ക് അമല രാജയോഗം ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. ബിസിനസിലും കരിയറിലും അത്ഭുതകരമായ വളര്‍ച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.
ധനു
ധനു രാശിക്കാര്‍ക്ക് അമല രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി നോക്കുന്നവര്‍ക്കും അനുകൂലമായ സമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ തീരും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്ക് അമല രാജയോഗത്തിലൂടെ പലവിധത്തിലുള്ള നേട്ടങ്ങളുണ്ടാകും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാകും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും.












Click it and Unblock the Notifications