Get Updates
Get notified of breaking news, exclusive insights, and must-see stories!

അമാവാസി ദിനത്തില്‍ സൗഭാഗ്യം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഇവരാണ്; നിങ്ങളുമുണ്ടോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തെ നിര്‍ണയിക്കുന്ന ജാതകത്തിലെ പ്രധാന ഘടകങ്ങളാണ് ഇവ. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Amavasi

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ വ്യത്യസ്ത തരത്തില്‍ ആയിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

കൊല്ലവര്‍ഷം 1201 പിറന്നിട്ട് ഒരാഴ്ചയാകുന്നേയുള്ളൂ. ചിങ്ങം ഏഴിന് ഈ വര്‍ഷത്തെ ആദ്യത്തെ അമവാസി പിറക്കും. ആഗസ്റ്റ് 23 നാണ് ഇത്. ജ്യോതിഷപരമായി അമാവാസി ദിവസത്തില്‍ സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ ആണ് എത്തുന്നത്. ചിങ്ങം രാശിയില്‍ ആണ് ആഗസ്റ്റ് 23-ന് സൂര്യനും ചന്ദ്രനും എത്തുന്നത്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

ചിങ്ങം

സൂര്യനും ചന്ദ്രനും ചിങ്ങം രാശിയില്‍ എത്തുന്നത് മൂലം സംജാതമാകുന്ന അമാവാസിയില്‍ ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ നിങ്ങള്‍ക്ക് തിളങ്ങാനാകും. നേതൃപാടവം, വ്യക്തിത്വ വളര്‍ച്ച എന്നിവ രൂപപ്പെടും. ഇത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേട്ടമായി തീരും എന്നാണ് പറയപ്പെടുന്നത്.

മേടം

സൂര്യനും ചന്ദ്രനും ചിങ്ങം രാശിയില്‍ എത്തുന്നത് മൂലം സംജാതമാകുന്ന അമാവാസിയില്‍ മേടം രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നങ്ങള്‍ സഫലമാകും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റവും ലഭിക്കും. പങ്കാളിക്കൊപ്പം ഏറെ സമയം ചെലവഴിക്കാനാകും.

മിഥുനം

സൂര്യനും ചന്ദ്രനും ചിങ്ങം രാശിയില്‍ എത്തുന്നത് മൂലം സംജാതമാകുന്ന അമാവാസിയില്‍ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകര്‍മ്മങ്ങള്‍ നടക്കും. സാമ്പത്തിക-കുടുംബ കാര്യങ്ങളില്‍ ചെറിയ പുരോഗതി കൈവരിക്കും.

കര്‍ക്കിടകം

സൂര്യനും ചന്ദ്രനും ചിങ്ങം രാശിയില്‍ എത്തുന്നത് മൂലം സംജാതമാകുന്ന അമാവാസിയില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. സാമ്പത്തികമായി നേരിട്ടിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാം. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൊയ്യാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+